“വിശ്വനാഥനായ നിന്നെ വിശ്വസിച്ചീടുന്നു ഞങ്ങൾ- ക്കാശ്രയം മറ്റാരുമില്ലെൻച്യുതനാണെ. പങ്കജാക്ഷ! നിന്റെ പാദസേവചെയ്യും ജനങ്ങൾക്കു സങ്കടങ്ങളകന്നു പോം ശങ്കയില്ലേതും”. അജിത്കുമാർ പുതിയകാവ് konnivartha.com: കുരുക്ഷേത്രയുദ്ധഭൂമിയിൽ തളർന്നിരുന്ന പാർത്ഥന് തന്റെ വിശ്വരൂപദർശനം നൽകിയ ഭഗവാൻ പാർത്ഥസാരഥി വാണരുളുന്ന തിരുവാറന്മുള മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യവഴിപാടിന് ഈ വരുന്ന ഞായറാഴ്ച- ജൂലൈ 13 ന് തിരി തെളിയുമ്പോൾ തിരുവാറന്മുളയുടെയും കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 പള്ളിയോടകരകളുടെയും ഓണാഘോഷങ്ങൾക്ക് കൂടിയാണ് തുടക്കമാകുന്നത്. വഴിപാട് വള്ളസദ്യകൾ, തിരുവോണപ്പുലരിയിലെ തോണിവരവ്,ഉതൃട്ടാതി ജലമേള, അഷ്ടമിരോഹിണി വള്ളസദ്യ അങ്ങനെ ഇനിയുള്ള 82 ദിനരാത്രങ്ങൾ തിരുവാറന്മുളയിലെങ്ങും മുഴങ്ങികേൾക്കുക വഞ്ചിപ്പാട്ടിന്‍റെ ശീലുകളാവും. ജൂലൈ 13 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന വള്ളസദ്യ വഴിപാടിൽ ഇത് വരെ ഏകദേശം 400 വള്ളസദ്യകൾ ബുക്കിങ് ആയി കഴിഞ്ഞു. ആദ്യ ദിവസത്തെ വള്ളസദ്യ വഴിപാടിൽ കോഴഞ്ചേരി, തെക്കേമുറി,ളാക…
Read Moreടാഗ്: idakkulam
ആറന്മുള വള്ളസദ്യ:അടുപ്പിലേക്ക് അഗ്നിപകരും
konnivartha.com: പാർഥസാരഥിയുടെ ഇഷ്ടവഴിപാടായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കം കുറിച്ച് ഇന്ന് അടുപ്പിലേക്ക് അഗ്നിപകരും. ജൂലൈ 13 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ ആണ് വള്ള സദ്യ .ഇടക്കുളം മുതല്‍ ചെന്നിത്തല വരെയുള്ള 52 പള്ളിയോടങ്ങള്‍ക്ക് ആണ് വഴിപാട് സദ്യ . രാവിലെ 9.30-ന് മുതിർന്ന സദ്യകരാറുകാരൻ ഗോപാലകൃഷ്ണൻനായർ കൃഷ്ണവേണിയാണ് പാചകപ്പുരയിൽ പ്രത്യേകമായി തയ്യാറാക്കിയ അടുപ്പിലേക്ക് അഗ്നിപകരുന്നത്.സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ മേൽശാന്തിയുടെ പക്കൽനിന്ന് ദീപം ഏറ്റുവാങ്ങും. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ആർ. രേവതിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.കെ. ഈശ്വരൻ നമ്പൂതിരിയും ഫുഡ് കമ്മിറ്റി അംഗങ്ങളും പള്ളിയോട പ്രധിനിധികളും ഭക്തരും ചടങ്ങിൽ പങ്കുചേരും.
Read More