പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 20/06/2024 )

ക്വട്ടേഷന്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ  (ഹോമിയോ) ആവശ്യത്തിലേക്കായി ഏഴ് സീറ്റര്‍ ടാക്‌സി വാഹനം ( ഡ്രൈവര്‍ സഹിതം) ജൂലൈ ഒന്നു മുതല്‍ മൂന്നുമാസ കാലയളവിലേയ്ക്ക്  വാടകയ്ക്ക് നല്‍കാനായി താത്പര്യമുള്ള കക്ഷികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ പരിഗണിക്കില്ല. ക്വട്ടേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 28 പകല്‍ മൂന്നു വരെ.  ക്വട്ടേഷന്‍ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04734 226063. ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ അഡ്മിഷന്‍ കൗണ്‍സിലിംഗ് 24 ന് 2024-25 അധ്യയന വര്‍ഷം ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും പത്തനംതിട്ട ജില്ലയിലേക്ക് രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളവരുമായ വിദ്യാര്‍ഥികള്‍ക്കായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ്/ കേപ്പ് / സ്വാശ്രയ / പോളിടെക്‌നിക്കുകളില്‍ ഒഴിവുള്ള…

Read More