പോളി യാത്ര തുടരുന്നു ..മോഹന വീണയുമായി

ഇരുപതു കമ്പികളില്‍ വിരലോടിച്ച് സംഗീതത്തിന്‍റെ മാസ്മരിക തലത്തിലൂടെ സഞ്ചരിക്കുന്ന മലയാളത്തിന്‍റെ അഭിമാനം- പോളി വര്‍ഗീസ്.മോഹന വീണവായിക്കുന്ന ലോകത്തിലെ അഞ്ചു പേരില്‍ ഒരാളാണ് ഈ മലയാളി.ഗ്രാമി പുരസ്കാര ജേതാവ് പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് രൂപകൽപ്പന ചെയ്ത തന്ത്രി വാദ്യമാണ് മോഹനവീണ. ആർച്ച് ടോപ്പ് ഗിറ്റാറിൽ കമ്പികളുടെ എണ്ണം വർദ്ധിപ്പിച്ചാണ് ഭട്ട് ഇത് നിർമ്മിച്ചത്. 20 കമ്പികളാണ് ഈ ഉപകരണത്തിനുള്ളത്. മൂന്നു മെലഡി തന്ത്രികളും അഞ്ച് മുഴക്കമുള്ള തന്ത്രികളും തല ഭാഗത്തുള്ള മര ആണിയിൽ വലിച്ചു കെട്ടിയിരിക്കുന്നു. 12 അനുഭാവ തന്ത്രികൾ വശത്തുള്ള ട്യൂണറിൽ വലിച്ചു കൊട്ടിയിരിക്കുന്നു. പ്രശസ്ത സംഗീതജ്ഞന്‍ വിശ്വമോഹന്‍ ഭട്ടിന്റെ ശിഷ്യനും മലയാളിയുമായ പോളി വര്‍ഗീസ് സംഗീതയാത്രയിലാണ്. സംഗീത പാരമ്പര്യം ഒന്നും ഇല്ലാത്ത കുടുംബമാണ് പോളി വര്‍ഗീസിന്‍റെത്. അച്ഛന്‍ പത്രപ്രവര്‍ത്തകനായിരുന്നതിനാല്‍ വീട്ടില്‍ വായനക്കായിരുന്നു പ്രാമുഖ്യം. പത്താം ക്ലാസ് വരെയെ പഠിച്ചുള്ളൂ എങ്കിലും പോളിയുടെആഴത്തിലുള്ള വായന സംഗീതത്തെ പ്രാണനെ…

Read More