പെൻസിൽവാനിയായില്‍ ഐ . സി.യു. ബെഡ്ഡുകൾക്ക് ക്ഷാമം നേരിടും

  ഫിലഡൽഫിയായില്‍ നിന്നും രാജു ശങ്കരത്തിൽ @കോന്നി വാര്‍ത്ത ഡോട്ട് കോം ഫിലഡൽഫിയ: ഒരു മാസം മുമ്പ് അഞ്ഞൂറോളം രോഗികളിൽ നിന്ന് രണ്ടാഴ്ച പിന്നിട്ടപ്പോൾ അത് മൂന്നിരട്ടിയായി. എന്നാൽ വ്യാഴാഴ്ച ആയപ്പോഴേക്കും സർവ്വരെയും ഞെട്ടിച്ചുകൊണ്ട് 7,000 കവിഞ്ഞു. ഇതുവരെയായി 6,808 പുതിയ COVID-19 കേസുകൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു, ഇതേരീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോവുകയാണെങ്കിൽ ഡിസംബർ മാസമാകുമ്പോഴേക്കും പെൻ‌സിൽ‌വാനിയയ്ക്ക് ഐസിയു കിടക്കകൾ പൂർണ്ണമായും തീർന്നുപോകുമെന്ന് പെൻ‌സിൽ‌വാനിയ ആരോഗ്യ സെക്രട്ടറി റേച്ചൽ ലെവിൻ മുന്നറിയിപ്പ് നല്‍കി .   പെൻ‌സിൽ‌വാനിയ ആശുപത്രികളിൽ ആകെ 3,800 ഗുരുതരമായ ആവശ്യങ്ങൾക്കുള്ള പരിചരണ കിടക്കകളാണുള്ളത്, എന്നാൽ മൂന്നിൽ രണ്ട് കിടക്കകളിലും നിലവിൽ വിവിധ രോഗികളുണ്ട്. നിലവിലുള്ള ഐ.സി.യു കിടക്കകളുടെ എണ്ണം ജൂൺ പകുതിയോടെ 1,200 ൽ നിന്ന് ബുധനാഴ്ച ആയപ്പോഴേക്കും 780 ആയി കുറഞ്ഞു. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങൾ ആശങ്കാജനകമാണ്, പെൻ‌സിൽ‌വാനിയ…

Read More