പത്തനംതിട്ട ജില്ലയില്‍ കഞ്ചാവുമായി ആസ്സാം സ്വദേശി ഉൾപ്പെടെ 6 പേർ പിടിയിൽ

  പത്തനംതിട്ട ജില്ലയിൽ ലഹരിമരുന്നുകൾക്കെതിരായ റെയ്‌ഡുകൾ തുടരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും കഞ്ചാവുമായി ആസ്സാം സ്വദേശി ഉൾപ്പെടെ 6 പേരെ പോലീസ് പിടികൂടി. പോലീസ് മേധാവിയുടെ നിർദേശപ്രകാരം തുടരുന്ന പ്രത്യേകപരിശോധനയിലാണ് നടപടി. വില്പനക്ക് കൈവശം വച്ച കഞ്ചാവുമായി ആസ്സാം സ്വദേശി അടൂരിൽ പിടിയിലായി. ആസാം ഉദൽരി തേജ്പൂർ എറക്കുറ്റിപത്താർ മാഫിസ് ഉധിറിന്റെ മകൻ സദ്ദീർ ഹുസൈൻ ( 30) ആണ് 11.6 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഡാൻസാഫ് സംഘത്തിന്റെയും അടൂർ പോലിസിന്റെയും സംയുക്ത നീക്കത്തിലാണ് ഇയാളെ അടൂർ കണ്ണങ്കോട് നിന്നും കസ്റ്റഡിയിലെടുത്തത്. കീഴ്‌വായ്‌പ്പൂർ പോലീസിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയിൽ 5 യുവാക്കൾ പിടിയിലായി. ഇതിൽ ഒരാളിൽ നിന്നും 5 ഗ്രാം കഞ്ചാവ് കണ്ടെടുത്തു, ഇയാൾക്കെതിരെ, വിൽപ്പനക്കായി കഞ്ചാവ് കൈവശം വച്ചതിന് കേസെടുത്തു. ബാക്കിയുള്ളവർക്കെതിരെ കഞ്ചാവ് ബീഡി വലിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. കുന്നന്താനം വള്ളമല ഷാപ്പിൻെറ…

Read More