കാറിൽ വന്ന കുടുംബത്തിന് മർദ്ദനം,അന്വേഷിച്ചെത്തിയ പോലീസിന് നേരേ കയ്യേറ്റം : നിരവധി ക്രിമിനൽ കേസിലെ പ്രതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

  konnivartha.com : പത്തനംതിട്ട : റിവേഴ്‌സ് ഓടിച്ചുവന്ന കാർ കണ്ട്, സ്ത്രീ ഉൾപ്പെടെയുള്ള കുടുംബം സഞ്ചരിച്ച കാർ ഹോൺ അടിച്ചതിൽ പ്രകോപിതരായി, തടഞ്ഞ് മർദ്ദിച്ചവർ പിടിയിൽ. കൂടൽ കലഞ്ഞൂർ കൊട്ടംതറ രാജീവ് ഭവനിൽ ജനാർദ്ദനന്റെ മകൻ രാജീവ് (43),ഇടത്തറ ചരുവിള പുത്തൻ വീട്ടിൽ കുഞ്ഞുമോന്റെ മകൻ സബി (43), ഇടത്തറ ചരുവിള പുത്തൻ വീട്ടിൽ സാബു പാപ്പച്ചൻ മകൻ അലൻ സാബു (23), എന്നിവരെയാണ് കൂടൽ പോലീസ് ഏറെനേരത്തെ ശ്രമത്തിനൊടുവിൽ കീഴടക്കിയത്. ഒന്നാം പ്രതി രാജീവ് നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയും, കാപ്പ നിയമവ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ നിയമനടപടി നേരിടുന്നയാളുമാണ്. ഇടത്തറ ഉദയ ജംഗ്ഷനിലാണ് സംഭവം. കൂടൽ മുറിഞ്ഞകൽ സാബ്സൺ കോട്ടജിൽ ജോർജ് വർഗീസിന്റെ ഭാര്യ മിനി ജോർജ്ജിനും കുടുംബത്തിനുമാണ് മർദ്ദനമേറ്റത്. മിനി ഓടിച്ച കാർ, പ്രതികളുടെ വാഹനം പിന്നോട്ട് എടുക്കുന്നതുകണ്ട് ഹോൺ മുഴക്കിയതിൽ പ്രകോപിതരായാണ്…

Read More

രണ്ടുകിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ 2 പേർ പിടിയിൽ

konnivartha.com / പത്തനംതിട്ട : കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്കെതിരായ പോലീസ് നടപടി തുടരുന്നു.ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആന്റി നർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സും ( ഡാൻസാഫ് ), അടൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ രണ്ടു യുവാക്കൾ അറസ്റ്റിലായി.   പാലമേൽ കുടശ്ശനാട് കഞ്ചുക്കോട് പൂവണ്ണും തടത്തിൽ വീട്ടിൽ നിസാറുദ്ദീന്റെ മകൻ അൻസൽ (27), അടൂർ പെരിങ്ങനാട് മേലൂട് സതീഷ് ഭവനം വീട്ടിൽ ബാസിയുടെ മകൻ വിനീഷ്(27) എന്നിവരെയാണ് വൈകിട്ട് 6.40 ന് നെല്ലിമൂട്ടിൽപ്പടി ട്രാഫിക് പോയിന്റിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിന്നും തുണി സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ 2.085 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.കൈകാണിച്ചിട്ട് നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞുനിർത്തി  പിടികൂടുകയായിരുന്നു. നർകോട്ടിക് സെൽ ഡി വൈ എസ് പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ്…

Read More