welcome konni vartha (online news portal ) Www.konnivartha.com (Stay updated with konni vartha, your trusted malayalam and english online news portal for live updates from kerala, india, and the world ) News desk email :[email protected] Contact :WhatsApp :8281888276 konni vartha : Social media refers to websites and applications that allow users to create and share content, interact with each other, and participate in virtual communities. They are used for connecting with friends and family, staying informed, entertainment, and by businesses for marketing and customer engagement.
Read Moreടാഗ്: india
ചെങ്ങറ സമരഭൂമിയിൽ കോന്നി എം എല്‍ എ യും റവന്യു സെക്രട്ടറിയും എത്തി
konnivartha.com: കോന്നി ചെങ്ങറ സമരഭൂമിയിൽ കെ.യു. ജനീഷ് കുമാർ.എം.എൽ.എ.റവന്യു സെക്രട്ടറി രാജമാണിക്യം.ഐ.എ.എസ്.പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ.ഐ.എ.എസ്. എന്നിവർ സന്ദർശനം നടത്തി. ചെങ്ങറ സമരഭൂമിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ജനീഷ് കുമാർ.എം.എൽ.എ മുഖ്യമന്ത്രിക്കും, റവന്യുമന്ത്രിക്കും, നല്കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.ഇരുപത് വർഷക്കാലമായി സമരഭൂമിയിൽ താമസിക്കുന്നവർക്ക് സ്ഥിരതാമസ രേഖ, കൂടാതെ സമരഭൂമിയിലെ റോഡുകൾ, വൈദ്യുതി, വെളളം, മറ്റ് ഭൂമിപ്രശ്നങ്ങൾ, എന്നിവ സംബന്ധിച്ച പരാതികൾ സമരസമിതി പ്രവർത്തകർ റവന്യു സെക്രട്ടറിക്ക് മുന്നിൽ അവതരിപ്പിച്ചു. കൃഷി ചെയ്ത് ജീവിക്കാനായി 2007ലാണ് സാധുജന വിമോചന സംയുക്ത വേദിയുടെ നേത്യത്വത്തിൽ ചെങ്ങറ എസ്റ്റേറ്റിലെ കുറുമ്പറ്റി ഡി വിഷനിൽ കുടിൽ കെട്ടി സമരം ആരംഭിച്ചത്.പിന്നീട് ചെങ്ങറ ഭൂസമരത്തിന് പിന്തുണ ലഭിച്ചെങ്കിലും സമരസമിതിപ്രവർത്തകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. ഇപ്പോഴത്തെ സന്ദർശനം ചെങ്ങറ സമരഭൂമിയിലെ പ്രവർത്തകർക്ക് വലിയ പ്രതീക്ഷയാണ് നല്കിയിരിക്കുന്നത്.
Read Moreആൻഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം
ആൻഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ട്. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.6.82 N അക്ഷാംശത്തിലും 93.37 E രേഖാംശത്തിലുമായിരുന്നു ഭൂകമ്പത്തിന്റെ കൃത്യമായ സ്ഥാനം.
Read Moreവനം വന്യ ജീവി വകുപ്പ് നേതൃത്വത്തില്‍ മഴക്കാല ഫോട്ടോഗ്രഫി ക്യാമ്പിന് തുടക്കം
konnivartha.com: കേരള വനം വന്യ ജീവി വകുപ്പ് നേതൃത്വത്തില്‍ മഴക്കാല ഫോട്ടോഗ്രഫി ക്യാമ്പിന് തുടക്കം .കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിലാണ് മഴക്കാല ഫോട്ടോഗ്രഫി ക്യാമ്പ് നടക്കുന്നത് . തിരഞ്ഞെടുത്ത വന്യ ജീവി ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുക്കുന്നു . ശെന്തുരുണി വന്യജീവി സങ്കേതത്തിലെ മഴക്കാലവുമായി ബന്ധപ്പെട്ടു ആണ് ക്യാമ്പ് . ശെന്തുരുണി വന്യജീവി സങ്കേതം കൊല്ലം ജില്ലയിലെ ഏക വന്യജീവി സംരക്ഷിത മേഖലയാണ് ശെന്തുരുണി വന്യജീവി സങ്കേതം. 1984-ല്‍ സ്ഥാപിതമായ ഇത് 171 ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുന്നു. തെക്കന്‍ കേരളത്തിലെ പ്രകൃതി മനോഹരമായ വനമേഖലയാണ് ഇത്. കേരളത്തിൽ ഒരു വൃക്ഷത്തിന്‍റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സംരക്ഷണ കേന്ദ്രമാണ് ശെന്തുരുണി വന്യജീവി സങ്കേതം.തെന്മലയാണ് വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം. പുനലൂരിൽനിന്ന് അരമണിക്കൂർ സഞ്ചരിച്ചാൽ തെന്മലയിലെത്താം. കല്ലട-പരപ്പാർ അണക്കെട്ട്, തൂക്കുപാലം, ബോട്ടിങ്, ശില്പോദ്യാനം, മരപ്പാലത്തിലൂടെയുള്ള നടത്തം, റിവർ ക്രോസിങ്, സൈക്ലിങ്,…
Read Moreകോന്നി ചെങ്ങറ ഭൂസമരം :പുനരധിവാസത്തിനു 53.422 ഹെക്ടര്‍ ഭൂമി കണ്ടെത്തി
konnivartha.com: പത്തനംതിട്ട ജില്ലയില്‍ താമസിക്കുന്ന ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെട്ടവരുടെ വിവരശേഖരണം കോന്നിത്താഴം കൊന്നപ്പാറ എല്‍.പി സ്‌കൂളില്‍ ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ടു അഞ്ച് വരെ നടക്കും. ഗുണഭോക്താക്കള്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ചെങ്ങറ പുനരധിവാസവുമായി ബന്ധപ്പെട്ട് ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ 53.422 ഹെക്ടര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ – 04682 222515 photo :file
Read Moreഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ :നയതന്ത്ര ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പുറത്താക്കി
india Expels Six Canadian Diplomats, Recalls High Commissioner From Ottawa In Spiralling Crisis India expels Canadian diplomats The Government of India has decided to expel the following 6 Canadian Diplomats: 1. Mr. Stewart Ross Wheeler, Acting High Commissioner 2. Mr. Patrick Hebert, Deputy High Commissioner 3. Ms. Marie Catherine Joly, First Secretary 4. Mr. lan Ross David Trites, First Secretary 5. Mr. Adam James Chuipka, First Secretary 6. Ms. Paula Orjuela, First Secretary ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ, ഇന്ത്യൻ ഹൈക്കമ്മിഷണർക്കെതിരെ കേസെടുക്കാനുള്ള കാനഡയുടെ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ…
Read Moreഇന്ത്യ-യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഉഭയകക്ഷി നിക്ഷേപ ഉടമ്പടി നിലവിൽ വന്നു
ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) സർക്കാരും തമ്മിൽ 2024 ഫെബ്രുവരി 13-ന് UAE യിലെ അബുദബിയിൽ ഒപ്പുവച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (BIT) 2024 ഓഗസ്റ്റ് 31ന് പ്രാബല്യത്തിൽ വന്നു. 2013 ഡിസംബറിൽ ഒപ്പുവച്ച ഇന്ത്യ-യുഎഇ ഉഭയകക്ഷി നിക്ഷേപ പ്രോത്സാഹന, സംരക്ഷണ ഉടമ്പടി (BIPPA) 2024 സെപ്റ്റംബർ 12-ന് കാലഹരണപ്പെട്ടതിനാൽ, യുഎഇയുമായുള്ള പുതിയ BIT നടപ്പിലാക്കുന്നത് ഇരു രാജ്യങ്ങളിലെയും നിക്ഷേപകർക്ക് നിക്ഷേപ പരിരക്ഷയിൽ തുടർച്ച ഉറപ്പാക്കുന്നു. 2000 ഏപ്രിൽ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ ഏകദേശം 19 ബില്യൺ ഡോളറിൻ്റെ മൊത്ത നിക്ഷേപത്തോടെയും, ഇന്ത്യയ്ക്ക് ലഭിച്ച മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (FDI) 3% വിഹിതത്തോടെയും ഏഴാം സ്ഥാനമലങ്കരിക്കുന്ന വലിയ രാജ്യമാണ് യുഎഇ 2000 ഏപ്രിൽ മുതൽ 2024 ഓഗസ്റ്റ് വരെ യുഎഇയിലെ മൊത്തം വിദേശ നേരിട്ടുള്ള നിക്ഷേപത്തിൻ്റെ 5% അതായത് $15.26…
Read Moreകന്നിമാസ പൂജ: ശബരിമല നട തുറക്കുക 17 ന് മാത്രം
konnivartha.com: കന്നിമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറക്കുക 17 ന് വൈകിട്ട് 5നു മാത്രം.ദേവസ്വം ബോർഡ് കലണ്ടറും പഞ്ചാംഗവും പ്രകാരം ചിങ്ങമാസം 32 ദിവസം ഉള്ളതിനാൽ 18നാണ് കന്നി ഒന്ന്.അതിനാലാണ് 17നു നട തുറക്കുന്നത്.മറ്റു കലണ്ടറുകളിൽ ചിങ്ങം 31വരെ മാത്രമേ ഉള്ളൂ. അതിൽ കന്നി ഒന്ന് 17നാണ്. ഇതാണ് വ്യത്യാസത്തിനു കാരണം. 17ന് രാവിലെ മാത്രമേ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടുകയുള്ളെന്നും നേരത്തെയെത്തി ക്യാംപ് ചെയ്യേണ്ട ആവശ്യമില്ലെന്നു ദേവസ്വം ബോർഡ് അറിയിച്ചു..17ന് ദർശന സൗകര്യമൊരുക്കുന്നതല്ലാതെ പൂജയില്ല. 22 വരെ പൂജകൾ ഉണ്ടാകും
Read Moreദുബായിലെ റാഷിദ് തുറമുഖത്തേക്കുള്ള ഇന്ത്യൻ കപ്പലുകളുടെ സന്ദർശനം
konnivartha.com: ഇന്ത്യൻ നാവികസേനയുടെ മുൻനിര പ്ലാറ്റ്ഫോമുകളായ ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് ത്രിഖണ്ഡ് എന്നിവ വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡിംഗ് ഫ്ലാഗ് ഓഫീസർ റെയർ അഡ്മിറൽ വിനീത് മക്കാർട്ടിയുടെ നേതൃത്വത്തിൽ 2023 11 വരെ ദുബായിലെ റാഷിദ് തുറമുഖം സന്ദർശിക്കും. ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് ത്രിഖണ്ഡ് എന്നിവ യഥാക്രമം ക്യാപ്റ്റൻ അശോക് റാവുവും ക്യാപ്റ്റൻ പ്രമോദ് ജി തോമസും നയിക്കുന്നു. സന്ദര്ശന വേളയില് കപ്പലുകള് യുഎഇ നാവിക സേനയുമായി സമുദ്ര പ്രവര്ത്തനങ്ങളുടെ വിവിധ ഘടകങ്ങളെക്കുറിച്ച് പ്രൊഫഷണല് ആശയവിനിമയം നടത്തുകയും സഹകരണം വര്ദ്ധിപ്പിക്കുന്നതിനും ഇരു നാവികസേനകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള മികച്ച സമ്പ്രദായങ്ങള് പങ്കിടുകയും ചെയ്യും. ഇരു നാവികസേനകളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമതയും സമന്വയവും വർദ്ധിപ്പിക്കുന്നതിനായി യുഎഇ നാവികസേനയുമായി ഉഭയകക്ഷി അഭ്യാസമായ ‘സായിദ് തൽവാർ’ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. നിലവിലെ സന്ദര്ശനം ഇരു നാവികസേനകളും തമ്മിലുള്ള സമുദ്ര പങ്കാളിത്തം കൂടുതല്…
Read Moreഗിരിധർ അരമനെ പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റു
ഗിരിധർ അരമനെ പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റു ആന്ധ്രാപ്രദേശ് കാഡറിലെ 1988 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥനായ ഗിരിധർ അരമനെ 2022 നവംബർ 01 ന് പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റു. ചുമതലയേൽക്കുന്നതിന് മുമ്പ്, അരമനെ ന്യൂ ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വീരന്മാർക്ക് അദ്ദേഹം അഭിവാദ്യം നൽകി. “ഈ വീരന്മാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയെ സുരക്ഷിതവും സമൃദ്ധവുമായ രാജ്യമാക്കാനുള്ള അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു,” ദേശീയ യുദ്ധസ്മാരക സന്ദർശന വേളയിൽ ശ്രീ അരമനെ പറഞ്ഞു. ഐഎഎസിലെ തന്റെ 32 വർഷത്തെ അനുഭവത്തിൽ, ശ്രീ അരമനെ കേന്ദ്ര സർക്കാരിലും ആന്ധ്രാപ്രദേശ് സർക്കാരിലും വിവിധ സുപ്രധാന വകുപ്പുകൾ വഹിച്ചിട്ടുണ്ട്. നിലവിലെ നിയമനത്തിന് മുമ്പ്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ സെക്രട്ടറിയായിരുന്നു അദ്ദേഹം Giridhar Aramane assumes the…
Read More