ഡല്‍ഹിയിലെ കാര്‍ സ്‌ഫോടനം: മഹാരാഷ്ട്രയിലും അതീവ ജാഗ്രത

  ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിച്ചു നിരവധിയാളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ മഹാരാഷ്ട്രയിലും പോലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചു . ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു..പരുക്കേറ്റവരെ എൽഎൻജിപി ആശുപത്രിയിലേക്ക് മാറ്റി

Read More

ഡല്‍ഹിയില്‍ വൻ സ്ഫോടനം: നിർത്തിയിട്ട കാറുകൾ പൊട്ടിത്തെറിച്ചു; നിരവധി മരണം

  ഡല്‍ഹി ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ 9 മരണം. എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.എട്ടോളം വാഹനങ്ങൾ കത്തിനശിച്ചു .റോഡിനു നടുവിലാണ് സ്ഫോടനം നടന്നത്.തീ പൂർണമായും അണച്ചുവെന്ന് ഫയർഫോഴ്സ് അറിയിച്ചു.പരുക്കേറ്റവരെ എൽഎൻജിപി ആശുപത്രിയിലേക്ക് മാറ്റി.നിരവധി വിനോദ സഞ്ചാരികൾ വരുന്ന മേഖലയാണിത്. രാജ്യത്തെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ ചാന്ദ്നി ചൗക്കും സമീപമാണ്.

Read More

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസിനുള്ള പ്രീ-ടെസ്റ്റ് നവംബർ 10 മുതൽ

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസിനുള്ള പ്രീ-ടെസ്റ്റ് നവംബർ 10 മുതൽ കേരളത്തിലെ പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ സാമ്പിൾ പ്രദേശങ്ങളിൽ ആരംഭിക്കും   konnivartha.com; 1948 ലെ സെൻസസ് ആക്ട് പ്രകാരം നടത്തപ്പെടുന്ന സെൻസസ് 2027 ന്‍റെ  ഒന്നാം ഘട്ട പ്രീ-ടെസ്റ്റ് 2025 നവംബർ 10 മുതൽ നവംബർ 30 വരെ നടത്തുന്നതിനുള്ള തീയതികൾ കേന്ദ്ര ​ഗവൺമെൻ്റ് വിജ്ഞാപനം ചെയ്തു. 2025 നവംബർ 1 മുതൽ നവംബർ 7 വരെ സെൽഫ് എന്യൂമറേഷനുള്ള അവസരമുണ്ട്. ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഡിജിറ്റൽ സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും, ജനസംഖ്യാ കണക്കെടുപ്പും. മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് വിവരങ്ങൾ ശേഖരിക്കുക. ഇതോടൊപ്പം, സെൻസസിൻറെ പുരോഗതി തത്സമയം നിരീക്ഷിക്കുന്നതിന് ആദ്യമായി ഒരു സി എം എം എസ് (CMMS) വെബ് പോർട്ടലും സജ്ജീകരിച്ചിട്ടുണ്ട്. സെൻസസ് പ്രവർത്തനങ്ങളുടെ…

Read More

യുവാവ് ബന്ദികളാക്കിയ 17 കുട്ടികളെ രക്ഷപ്പെടുത്തി:പ്രതി വെടിയേറ്റു കൊല്ലപ്പെട്ടു

Children Rescued from Pawai Hostage Incident: Mumbai hostage rescue operation successfully concluded with the safe release of 17 children. The perpetrator, Rohit Arya, was fatally shot during the rescue മുംബൈ പൊവയ് മേഖലയിൽ യുവാവ് ബന്ദികളാക്കിയ 17 കുട്ടികളെ രക്ഷപ്പെടുത്തി. പ്രതി രോഹിത് ആര്യ വെടിയേറ്റു കൊല്ലപ്പെട്ടു. കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.   പൊവയിലെ ആര്‍എ സ്റ്റുഡിയോ എന്ന അഭിനയ പഠനകേന്ദ്രത്തിലാണ് രോഹിത് ആര്യ കുട്ടികളെ ബന്ദികളാക്കിയത് . വെബ് സീരീസിന്റെ ഓഡിഷനു വേണ്ടി വിളിച്ചുവരുത്തിയ കുട്ടികളെ ഇയാൾ ബന്ദിയാക്കുകയായിരുന്നു.തനിക്ക് അധികൃതരോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും അതിനു വേണ്ടിയാണ് കുട്ടികളെ ബന്ദിയാക്കിയത് എന്ന് ഇയാള്‍ പുറത്തു വിറ്റ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു . പോലീസ് നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ ഇയാള്‍ക്ക് വെടിയേറ്റു .സാരമായി…

Read More

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഹെലികോപ്റ്ററിൽ കോന്നിയിൽ ഇറങ്ങി:റോഡ് മാർഗം പമ്പയിലേക്ക് തിരിച്ചു ശബരിമലയില്‍ ദര്‍ശനം നടത്തും

    Konnivartha. Com രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. മറ്റന്നാള്‍ വര്‍ക്കലയിലും കോട്ടയത്തും നാലാം നാള്‍ എറണാകുളത്തും വിവിധ പരിപാടികളില്‍ പങ്കെടുക്കും.രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ കോന്നി പ്രമാടം സ്റ്റേഡിയത്തിലെ ഹെലിപ്പാടിൽ ഇറങ്ങി. നേരത്തെ നിലയ്ക്കൽ ഇറങ്ങാനായിരുന്നു റൂട്ട് മാപ്പ്.റോഡ് മാർഗം 11ന് പമ്പയിലെത്തും. ഗണപതിക്ഷേത്രത്തില്‍ കെട്ടുനിറച്ച് സന്നിധാനത്തേക്ക് പുറപ്പെടും. ഫോര്‍വീല്‍ ഡ്രൈവ് ഗൂര്‍ഖ വാഹനത്തില്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെയായിരിക്കും യാത്ര. 12.20 മുതല്‍ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാന്‍ രാഷ്ട്രപതി സോപാനത്തുണ്ടാവുക. ദര്‍ശനത്തിനുശേഷം പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ രാഷ്ട്രപതി വിശ്രമിക്കും. മൂന്ന് മണിയോടെ നിലക്കലിലേക്ക് മടങ്ങും.   ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് ആര്‍ലേക്കര്‍ നല്‍കുന്ന അ ത്താഴവിരുന്നില്‍ പങ്കെടുക്കും. 23ന് 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ…

Read More

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും

  രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും.ശബരിമലയില്‍ ദര്‍ശനം നടത്തും . തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. ദര്‍ശനം പൂര്‍ത്തിയാക്കി അന്ന് രാത്രി തന്നെ തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി പമ്പ നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകിട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക.രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൂടുതല്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടക്കും

Read More

തദ്ദേശീയ 4 ജി നെറ്റ്‌വർക്കുമായി ബിഎസ്എൻഎൽ

തദ്ദേശീയ 4 ജി നെറ്റ്‌വർക്കുമായി ബിഎസ്എൻഎൽ:പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാഷ്ട്രത്തിന് സമർപ്പിക്കും konnivartha.com: ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) ന്റെ രാജ്യവ്യാപകമായ 4G സേവനങ്ങളുടെ ഉദ്ഘാടനവും തദ്ദേശീയ 4G യും , 4G ശ‍ൃംഖലയിൽ സമ്പൂർണ്ണത കൈവരിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 സെപ്റ്റംബർ 27 ന് (നാളെ) ഒഡിഷയിലെ ഝാർസുഗുഡയിൽ രാഷ്ട്രത്തിന് സമർപ്പിക്കും. കേരളത്തിലെ വിദൂര ​ഗോത്ര വർ​ഗ മേഖലകളിൽ ഉൾപ്പടെ 4 ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന് രാജ്യമെമ്പാടും നടപ്പിലാക്കുന്ന 4 ജി സമ്പൂർണ്ണതാ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ. സജി കുമാർ തിരുവനന്തപുരം ബിഎസ്എൻഎൽ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ ഭാ​ഗമായി 318 ടവറുകൾ കേരളത്തിൽ കമ്മീഷൻ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം ഒരു ലക്ഷത്തോളം ടവറുകൾ ഉള്ള നെറ്റ്‌വർക്ക് ടെലികമ്യൂണിക്കേഷൻ വകുപ്പിന്…

Read More

ഇന്ത്യയുടെ 15-ാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍

  konnivartha.com:ഇന്ത്യയുടെ  15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ 452 വോട്ട് നേടി. പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീം കോടതി മുൻ ജ‍ഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300 വോട്ട് ലഭിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള തലമുതിർന്ന ബിജെപി നേതാവായ സി.പി. രാധാകൃഷ്ണൻ ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ബിജെപി തമിഴ്നാട് ഘടകം മുൻ പ്രസിഡന്റാണ്. തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽനിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതൽ രണ്ടു വർഷം കേരളത്തിലെ ബിജെപിയുടെ പ്രഭാരിയായിരുന്നു. കയർ ബോർഡ് മുൻ ചെയർമാനാണ്. ജാർഖണ്ഡ് ഗവർണർ സ്ഥാനത്തു നിന്നാണ് സി.പി.രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറായത്. തെലങ്കാനയുടെ അധികച്ചുമതലയും വഹിച്ചിരുന്നു. ജൂലൈ 21നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിപദം രാജിവച്ചത്.

Read More

സിജിഎയായി ടി.സി.എ. കല്യാണി ചുമതലയേറ്റു

  konnivartha.com: ഇന്ത്യൻ സിവിൽ അക്കൗണ്ട്‌സ് സർവീസിന്റെ (ഐസിഎഎസ്) 1991 ബാച്ച് ഓഫീസറായ ടി.സി.എ. കല്യാണി, ധനകാര്യ മന്ത്രാലയത്തിലെ എക്സ്പെൻഡിച്ചർ വകുപ്പിൽ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) ആയി ചുമതലയേറ്റു. ഈ അഭിമാനകരമായ പദവി വഹിക്കുന്ന 29-ാമത്തെ ഉദ്യോഗസ്ഥയാണ് അവർ ലേഡി ശ്രീറാം കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബി.എ. ബിരുദധാരിയായ കല്യാണി ഡൽഹി സർവകലാശാലയുടെ സ്വർണ്ണ മെഡൽ ജേതാവ് കൂടിയാണ് . ജവാഹർ ലാൽ സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ പൊളിറ്റിക്സിൽ എം.എ.യും വെസ്റ്റ് യൂറോപ്യൻ പഠനത്തിൽ എം.ഫിലും നേടിയിട്ടുണ്ട്. 34 വർഷത്തിലധികം വിശിഷ്ട സേവനമുള്ള കല്യാണിയ്ക്ക് പൊതു ധനകാര്യ മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, ഭരണം, ഭരണനിർവ്വഹണ മേഖലയിൽ വിപുലമായ വൈദഗ്ധ്യം ഉണ്ട് . പ്രതിരോധം, ടെലികോം, രാസവളം, ധനകാര്യം, സാമൂഹിക നീതി & ശാക്തീകരണം, വാർത്താ വിതരണ പ്രക്ഷേപണം, ആഭ്യന്തരം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളിൽ കല്യാണി…

Read More

Digital India Milestone: NeGD Achieves Pan-India Integration of Nearly 2,000 e-Government Services on DigiLocker and e-District Platforms

  Digital India Milestone: NeGD Achieves Pan-India Integration of Nearly 2,000 e-Government Services on DigiLocker and e-District Platforms konnivartha.com: The National e-Governance Division (NeGD), under the Ministry of Electronics and Information Technology (MeitY), has achieved another significant milestone by enabling Pan-India integration of e-Government services on DigiLocker and e-District platforms. With this achievement, citizens across all 36 States and Union Territories can now seamlessly access close to 2,000 digital services anytime, anywhere. The integrated services cover a wide spectrum of citizen needs including certificates, welfare schemes, utility payments and other…

Read More