ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഹോട്ടൽമുറിയിൽ എൻആർഐ യുവതി മാനഭംഗത്തിനിരയായി. യുഎസിൽനിന്ന് പഠനാവശ്യത്തിനായി ഇന്ത്യയിലെത്തിയ 22കാരിയെ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ സുഹൃത്താണ് മാനഭംഗപ്പെടുത്തിയത്. ആഘോഷ പാർട്ടിക്കായി സുഹൃത്തുക്കളായ മൂന്നുപേർ തന്നെ ഹോട്ടലിലേക്കു ക്ഷണിച്ചിരുന്നെന്നും ഇവരിൽ രണ്ടു പേർ പുറത്തുപോയ സമയം സുഹൃത്തുക്കളിൽ ഒരാൾ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും കാട്ടി യുവതി പോലീസിൽ പരാതി നൽകി. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ ഹരിയാന സ്വദേശിയായ യുവാവ് പിടിയിലായി. ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവത്തെ റിമാൻഡിൽ വിട്ടു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരായി യുവതി മൊഴി നൽകി.
Read More