ഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമപാത തുറന്നു

The United Arab Emirates, Qatar, Kuwait, and Bahrain have officially reopened their airspace following the announcement of a complete ceasefire between Iran and Israel.   ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചു : യുഎസ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് konnivartha.com: ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാവര്‍ക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ആറുമണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കും. ഇറാനാകും വെടിനിര്‍ത്തല്‍ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുംചെയ്തു. ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ…

Read More

ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ ഇറാന്‍ ആക്രമിച്ചു: ഖത്തർ,യുഎഇ വ്യോമപാത അടച്ചു

konnivartha.com: ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരേ ഇറാന്റെ മിസൈല്‍ ആക്രമണം .അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം. ആക്രമണം നടന്നതായി ഖത്തർ സ്ഥിരീകരിച്ചു. ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തിൽ നാശകരവും ശക്തവുമായ ആക്രമണം നടത്തിയെന്നു ഇറാൻ സൈന്യം സ്ഥിരീകരിച്ചു.വിജയ പ്രഖ്യാപനം എന്നു പേരിട്ടാണ് ഇറാന്റെ ആക്രമണം.ഇറാഖിലെ യുഎസ് സൈനിക താവളത്തിലും ആക്രമണമുണ്ടായി.ഇറാൻ – യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമമേഖല താൽകാലികമായി അടയ്‌ക്കാൻ ഖത്തർ തീരുമാനിച്ചു.ഖത്തറിലെ യുഎസ്, യുകെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെയും ബാധിക്കും . യുഎഇയും വ്യോമപാത അടച്ചു. ഖത്തറിൽ ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെ അയൽരാജ്യമായ യുഎഇയും  വ്യോമപാത അടച്ചു.

Read More

ഇസ്രയേലിൽ ഇറാൻ ആക്രമണം:ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം

  konnivartha.com: ഇസ്രയേലിൽ ഇറാൻ ആക്രമണം നടത്തി .ഇറാൻ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇസ്രയേലിൽ അപായ സൈറൻ മുഴക്കി . ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം. സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും ഇന്ത്യൻ എംബസി നിർദേശം നൽകി. ഇറാന് ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്.ജനങ്ങൾ കനത്ത ജാ​ഗ്രത പാലിക്കണമന്ന് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ‌ ബങ്കറുകളിൽ തുടരണമെന്നും നിർദേശം നൽ‌കി. തെക്കൻ ലെബനനിലേക്ക് ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് നൂറിലേറെ മിസൈൽ ആണ് ഇറാൻ തൊടുത്തത് . അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേൽ ഇവയെല്ലാം വെടിവെച്ചു ഇട്ടു . ഇസ്രയേലിലെ…

Read More