“ലേഖ”യുമായി പോൾ വെങ്ങോലയുടെ കൊച്ചുമകൻ ജോർജ് ബേബി സംവിധായകനായി

konnivartha.com : പഴയ കാല ക്യാരക്ടർ നടനും, ഹാസ്യനടനുമായ പോൾ വെങ്ങോലയുടെ കൊച്ചുമകൻ ജോർജ് ബേബി സംവിധായകനായി അരങ്ങേറുന്നു. ലേഖ എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്നത്. ലിംപിഡ് മീഡിയ ലാബ് നിർമ്മിക്കുന്ന ലേഖയുടെ രചനയും ജോർജ് ബേബി തന്നെയാണ് നിർവഹിക്കുന്നത്. പെരുമ്പാവൂരും പരിസരങ്ങളിലുമായി ലേഖയുടെ ചിത്രീകരണം തുടങ്ങി. സാഹചര്യം കൊണ്ട് വേശ്യാവൃത്തി ചെയ്യേണ്ടി വന്ന ലേഖ ഒരു പ്രത്യേക സാഹചര്യത്തിൽ ആത്മഹത്യ ചെയ്യുന്നു. അതിനെ തുടർന്നുണ്ടാവുന്ന അന്വേഷണത്തിൽ ഉണ്ടാവുന്ന പൊട്ടിത്തെറികൾ അവതരിപ്പിക്കുകയാണ് ലേഖ എന്ന ചിത്രത്തിലൂടെ ജോർജ് ബേബി. അറിയപ്പെടുന്ന കീബോർഡിസ്റ്റായ ജോർജ് ബേബി, പെരുംബാവൂർ അല്ലപ്ര ലിംപിഡ് മീഡിയ സ്റ്റുഡിയോ ഉടമയുമാണ്.നിരവധി ടെലിഫിലിമുകൾക്കും, ആൽബങ്ങൾക്കും ബി.ജി.എം വർക്കുകൾ ചെയ്തിട്ടുള്ള ജോർജ് ബേബിയുടെ സ്വപ്ന സാക്ഷാത്കാരമാണ് ലേഖ എന്ന ചിത്രം.നല്ലൊരു ത്രില്ലർ ചിത്രമായിരിക്കും ലേഖ എന്ന് ജോർജ് ബേബി പറയുന്നു.   പോൾ വെങ്ങോലയുടെ…

Read More