സ്ത്രീകള്‍ക്ക് യോനിയിലുണ്ടാകുന്ന അണുബാധ, അല്ലെങ്കില്‍ പുരുഷന്മാരിലെ തുടകള്‍ക്കിടയിലുണ്ടാകുന്ന ചൊറി എന്നിവയടക്കം ജനനേന്ദ്രിയഭാഗത്തുണ്ടാകുന്ന ചൊറിച്ചില്‍ പല രോഗങ്ങളുടെയും ലക്ഷണമാകാം. രണ്ട് വിഭാഗക്കാരിലും ചൊറിച്ചിലുണ്ടാകുന്നതിന് കാരണമാകുന്നത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍, ലൈംഗിക രോഗങ്ങള്‍, അലര്‍ജികള്‍ എന്നിവയാകാം. നിരവധി കേസുകളില്‍ ചെറിച്ചില്‍ മാറിയാല്‍ പ്രശ്നം പരിഹരിക്കപ്പെടും. മറ്റ് കാരണങ്ങളാലുള്ള ചൊറിച്ചിലിന് കൂടുതല്‍ ശക്തമായ ചികിത്സ ആവശ്യമായി വരും. യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍ പല സ്ത്രീകളും ജനനേന്ദ്രിയ സംബന്ധമായ ചൊറിച്ചിലുണ്ടാകുമ്പോള്‍ ആശ്വാസത്തിനായി ഏതെങ്കിലും ക്രീം വാങ്ങി ഉപയോഗിക്കും. ഈ ചൊറിച്ചിലിന് പല കാരണങ്ങളുമുണ്ടെങ്കിലും, യീസ്റ്റ് ഇന്‍ഫെക്ഷന്‍ ഒരു സാധാരണമായ കാര്യമാണെങ്കിലും, മറ്റ് പല കാരണങ്ങളും പരിഗണിക്കേണ്ടതായുണ്ട്. യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍ മാനസികസമ്മര്‍ദ്ദം അണുബാധക്ക് കാരണമാകുന്നതാണ്. ഇത് സ്ത്രീകളിലില്‍ ചൊറിച്ചിലിന് കാരണമാവുകയോ അല്ലെങ്കില്‍ വീണ്ടും ആവര്‍ത്തിച്ചുണ്ടാവുന്നതിന് കാരണമാവുകയോ ചെയ്യും.യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍ യീസ്റ്റ് ഇന്‍ഫെക്ഷന്‍ ഉണ്ടാകുന്നതിന് പ്രധാന കാരണം കാന്‍ഡിഡ ആല്‍ബിക്കന്‍സ് ഫംഗല്‍ ഓര്‍ഗാനിസമാണ്. തൈര്…
Read More