സിനിമയെ ഉത്സവമാക്കിയ ഒരാള്‍

  മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി എഴുപതുകളുടെ തുടക്കത്തിലും എണ്‍പതുകളുടെ തുടക്കത്തിലും കൊട്ടകകളിലെ തിരശ്ശീലകളില്‍ ഒരു സംവിധായകന്റെ പേര് തെളിഞ്ഞപ്പോള്‍ കാണി സമൂഹങ്ങള്‍ ആര്‍ത്തിരമ്പിയിരുന്നു. ഒരു പക്ഷേ പില്‍ക്കാലത്ത് സൂപ്പര്‍ പുരുഷതാരങ്ങള്‍ക്ക് പോലും ലഭിച്ചിട്ടില്ലാത്ത വിധം ആവേശത്തോടെയുളള പ്രേക്ഷക ഇരമ്പം. ഐ.വി.ശശി എന്ന സംവിധായകന് മാത്രം ലഭ്യമായിരുന്ന താരപദവിയായിരുന്നു ആ പ്രേക്ഷക പിന്തുണയിലൂടെ മലയാള സിനിമ ലോകം തിരിച്ചറിഞ്ഞത്. ഉല്‍സവം എന്ന തന്റെ അക്കാലത്തെ മുഖ്യധാരാ സിനിമകളില്‍ നിന്ന് വ്യതിരിക്തയുളള, ഓഫ് ബീറ്റെന്ന് വിശേഷിപ്പിക്കാവുന്ന, ആദ്യ സിനിമക്ക് ശേഷം ഉളള നൂറ്റമ്പതോളം സിനിമകള്‍ അടങ്ങുന്ന സംവിധാനസപര്യയും ഐ.വി.ശശി മുഖ്യധാരാ സിനിമയുടെ തട്ടകത്തില്‍ തന്നെ നിന്നായിരുന്നു നിര്‍വഹിച്ചത്. അവയില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാള ബോക്‌സ്ഓഫീസ് ചരിത്രത്തിലെ കൂറ്റന്‍ വിജയസ്തംഭങ്ങളാണ്. എന്നാല്‍ കേവലം കച്ചവട വിജയങ്ങള്‍ എന്നതിനപ്പുറം അവയില്‍ പലതും മലയാള സിനിമയില്‍ എന്നെന്നും കീര്‍ത്തിമുദ്രപേറി നില്‍ക്കുന്ന നാഴികക്കല്ലുകളുമാണ്. ആ…

Read More