കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ – അമൃത് പദ്ധതി പ്രകാരമുള്ള ജൽ ദീവാലി യജ്ഞം ആലപ്പുഴ കരുമാടിയിൽ സംഘടിപ്പിച്ചു. ആലപ്പുഴ നഗരസഭാ പരിധിയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന കരുമാടിയിലെ 68 എം.എൽ. ഡി ജലശുദ്ധീകരണശാലയിൽ കുടുംബശ്രീ സ്വയം സഹായ സംഘങ്ങളിലെ വനിതകൾക്ക് സന്ദർശനത്തിനു അവസരം ഒരുക്കി. നഗരസഭാ കവാടത്തിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി കെ കെ ജയമ്മ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ ജലശുദ്ധീകരണ പ്ലാന്റ് സന്ദർശിച്ചു. ജലശുദ്ധീകരണശാലയിലെ വിവിധ ശുദ്ധീകരണ ഘട്ടങ്ങളെ കുറിച്ചും, കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ലാബ് പരിശോധനകളെ കുറിച്ചും ഉദ്യോഗസ്ഥർ വിശദീകരിച്ചു കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ നഗര ഉപജീവന ദൗത്യവുമായി (എൻ യു എൽ എം) സഹകരിച്ചാണു പരിപാടി. കേരള ഗവൺമെന്റും, കുടുംബശ്രീയും,…
Read More