KONNI VARTHA.COM : തണ്ണിത്തോടുമൂഴി തേക്ക് തോട് പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിർമ്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി.നിർമാണ കാലാവധിക്കുള്ളിൽ തന്നെ പ്രവർത്തി പൂർത്തീകരിക്കണമെന്ന് എം എൽ എ നിർദേശം നൽകി. തേക്കുതോട്-കരിമാന്‍തോടുകാരുടെ യാത്രാ ദുരിതത്തിനു പരിഹാരമായി 6.76 കോടി രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തില്‍ തണ്ണിത്തോട്മൂഴി തേക്ക്തോട് പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പില്‍ നിന്നും രണ്ടര കോടി രൂപയും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഉള്‍പ്പെടുത്തി 4.26 കോടി രൂപയും വകയിരുത്തിയാണ് റോഡ് നിര്‍മ്മിക്കുന്നത്. റോഡിന്റെ വീതി വര്‍ധിപ്പിച്ചും വശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ചും ബിഎം ആന്‍ഡ് ബിസി, ഡി.ബി.എം സാങ്കേതിക വിദ്യയിലുമാണ് റോഡ് നിര്‍മ്മിക്കുന്നത്. കോഴിക്കോട് കേന്ദ്രമാക്കിയുള്ള ഏബിള്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണു പ്രവര്‍ത്തിയുടെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അഞ്ചുവര്‍ഷം അറ്റകുറ്റപ്പണി ഉള്‍പ്പെടെ നടത്തുന്നതിനുള്ള കരാറാണു നല്‍കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ…
Read Moreടാഗ്: janeesh kumar
കോന്നി മെഡിക്കൽ കോളേജിൽ ആധുനിക എക്സറേ യൂണിറ്റ് കമ്മീഷൻ ചെയ്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ.മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ എക്സ് റേ സംവിധാനം നിലവിൽ വന്നു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ എക്സ് റേ യൂണിറ്റിന്‍റെ കമ്മീഷനിംഗ് നിർവ്വഹിച്ചു.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്മ മറിയം റോയി അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ഫണ്ടിൽ നിന്നും 43 ലക്ഷം രൂപ ചെലവഴിച്ചാണ് മെഡിക്കൽ കോളേജിൽ എക്സറേ സംവിധാനം ഏർപ്പെടുത്തിയത്. ചണ്ഡിഗഡ് ആസ്ഥാനമായ അലഞ്ചേഴ്സ് മെഡിക്കൽ സിസ്റ്റംസ് ലിമിറ്റഡ് നിർമ്മിച്ച ഹൈ ഫ്രീക്വൻസി എക്സറേ മെഷീനാണ് സ്ഥാപിച്ചിരിക്കുന്നത്. ജപ്പാൻ കമ്പനിയായ ഫ്യൂജി ഫിലിംസ് നിർമ്മിച്ച കാസറ്റ് റെക്കോർഡർ സിസ്റ്റവും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്. എക്സറേയുടെ ഡിജിറ്റൽ ഇമേജാണ് ലഭ്യമാകുക. 50 കിലോവാട്ട് എക്സറേ ജനറേറ്ററും, 65 കെ.വി.സ്റ്റെബിലൈസറും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട് . www.konnivartha.com ജില്ലയിൽ തന്നെ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും ആധുനിക സംവിധാനമാണ് റേഡിയോളജി ഡിപ്പാർട്ട്മെൻ്റിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മെഡിക്കൽ കോളേജ്…
Read Moreകോന്നി താലൂക്ക് ആശുപത്രിയില്‍ ലോക നഴ്സസ് ദിനാചരണം നടന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം :ലോക നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാരായ നേഴ്സുമാർക്ക് ആദരം അർപ്പിക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി താലൂക്ക് ആശുപത്രിയിലെത്തി. നഴ്സസ് ദിനാചരണ ത്തിന്‍റെ ഭാഗമായി ആശുപത്രിയുടെ മുൻപിൽ സ്ഥാപിച്ചിരുന്ന ഫ്ലോറൻസ് നൈറ്റിൻഗേലിന്‍റെ ചിത്രത്തിനു മുൻപിൽ എം.എൽ.എ ദീപം തെളിയിക്കുകയും, പുഷ്പാർച്ചന നടത്തുകയും ചെയ്തു. നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഈ ദിനം ആചരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനത്തിൽ കോവിഡ് മഹാമാരിക്കെതിരെ പോരാടി ജീവത്യാഗം ചെയ്ത മുഴുവൻ നേഴ്സുമാരെയും, ആരോഗ്യ പ്രവർത്തകരെയും സ്മരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ഗ്രേസ് മറിയം ജോർജ്ജ്, ആർ.എം.ഒ ഡോ: അജയ് ഏബ്രഹാം, ഡോ: ഗിരീഷ്, സാലി മാത്യു, എസ്.ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.
Read Moreകോന്നിയിലെ വികസന പ്രവർത്തനങ്ങളെ ബഹിഷ്കരണത്തിലൂടെ തടഞ്ഞു നിർത്താമെന്നത് വ്യാമോഹം: എം എല്‍ എ
കോന്നി വാര്‍ത്ത ഡോട്ട് കോം :ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയോടും, താലൂക്ക് ആശുപത്രി അധികൃതരോടും, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജരോടും ആലോചിച്ചാണ് കോന്നി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്‍റ് ഉദ്ഘാടനം നടത്തിയതെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എം.എൽ.എ എന്ന നിലയിൽ താലൂക്ക് ആശുപത്രി വികസനത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച 10 കോടി രൂപയുടെ വികസന പദ്ധതികളുടെ ഭാഗമായി എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് കേന്ദ്രീകൃത ഓക്സിജൻ പ്ലാന്‍റ് . താലൂക്ക് ആശുപത്രിയിൽ സർക്കാരും, എം.എൽ.എയും നടത്തുന്ന വികസന പ്രവർത്തനങ്ങളോട് സഹകരിക്കാതെ യു.ഡി.എഫിലെ ഒരു വിഭാഗം സ്ഥിരമായി ബഹിഷ്കരണം നടത്തുകയാണ്. താലൂക്ക് ആശുപത്രിയ്ക്ക് എം.എൽ.എ ഫണ്ടിൽ നിന്നും നല്കിയ ആംബുലൻസ് ഏറ്റുവാങ്ങാൻ പോലും ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്‍റ് എത്തിയില്ല. കോന്നിയിലെ വികസന പ്രവർത്തനങ്ങളെ ബഹിഷ്കരണത്തിലൂടെ തടഞ്ഞു നിർത്താമെന്നത് വ്യാമോഹം മാത്രമാണ്. യു.ഡി.എഫ് കാലത്ത് നടക്കാതിരുന്നത് ഇപ്പോൾ നടക്കുമ്പോൾ സങ്കുചിത രാഷ്ട്രീയം…
Read Moreകോന്നി താലൂക്കായിട്ട് നാളെ ഏഴ് വർഷം: പട്ടയം കാത്ത് മലയോര കര്‍ഷകര്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് രൂപീകൃതമായിട്ട് നാളെ ഏഴ് വർഷം തികയും.2014 ജനുവരി 13-ന് അന്നത്തെ റവന്യൂ മന്ത്രിയും കോന്നി എം എല്‍ എയുമായിരുന്ന അടൂർ പ്രകാശ് ആണ് കോന്നി താലൂക്ക് രൂപീകരിക്കാന്‍ നടപടി സ്വീകരിച്ചതും ഉദ്ഘാടനം ചെയ്തതും . ഏഴു വര്‍ഷം തികഞ്ഞിട്ടും കോന്നിയിലെ മലയോര കര്‍ഷകരുടെ പട്ടയ വിഷയത്തില്‍ മെല്ലെ പോക്ക് ആണ് . ഇനിയും പട്ടയം ലഭിക്കാന്‍ ഉള്ളവര്‍ അപേക്ഷ നല്‍കണം എന്നുള്ള അറിയിപ്പ് വന്നതോടെ 6000 പേരോളം അപേക്ഷ വീണ്ടും നല്‍കി . തണ്ണിത്തോട് ,സീതത്തോട് ,ചിറ്റാര്‍ മേഖലയില്‍ നിന്നുള്ള കര്‍ഷകര്‍ ആണ് പട്ടയത്തിന് വേണ്ടി അപേക്ഷ നല്‍കിയത് . പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി എന്നത് ഒഴിച്ചാല്‍ കാര്യമായ നീക്ക് പോക്ക് ഉണ്ടായില്ല . 1977 ജനുവരി ഒന്നിനുമുൻപ് ഭൂമി കൈവശമുള്ളവർക്ക് പട്ടയം നൽകുമെന്നാണ് വ്യവസ്ഥ.വനം…
Read More“ജനകീയ സഭ “വള്ളിക്കോട് മൂർത്തി മുരുപ്പിൽ നടന്നു
വള്ളിക്കോട് മൂർത്തി മുരുപ്പിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി പണം അനുവദിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ജനകീയ സഭ വള്ളിക്കോട് പഞ്ചായത്തിലെ മൂർത്തി മുരുപ്പിൽ നടന്നു. ജനകീയ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിനായാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ജനകീയസഭ സംഘടിപ്പിച്ചത്. വാഴമുട്ടം പ്രദേശത്തെ കുടിവെള്ള പ്രശ്നമാണ് പ്രധാനമായും ഉയർന്നു വ ന്നത്.ദിവസങ്ങളായി ജലവിതരണം നടക്കുന്നില്ല എന്ന പരാതി പരിഹരിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നല്‍കി .റീ സർവ്വെ സംബന്ധിച്ച് ഉയർന്നു വന്ന പരാതികൾ വേഗത്തിൽ പരിഹരിക്കുമെന്ന് റവന്യൂ അധികൃതർ യോഗത്തെ അറിയിച്ചു. മൂർത്തി മുരുപ്പിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി പണം അനുവദിച്ചിട്ടുണ്ടെന്നും, ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ യോഗത്തെ അറിയിച്ചു. കുടിവെള്ള പ്രശ്നം…
Read Moreകോന്നി മണ്ഡലത്തിലെ 8 സര്‍ക്കാര്‍ ആശുപത്രിയ്ക്ക് ആംബുലന്‍സ് ലഭിക്കുന്നു
കോന്നി വാര്‍ത്ത :കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നിയോജക മണ്ഡലത്തിലെ 8 സർക്കാർ ആശുപത്രികളിലേക്ക് വാങ്ങി നല്‍കുന്ന ആംബുലൻസുകൾ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ സർക്കാർ ഉത്തരവായി. എം.എൽ.എ ഫണ്ടിൽ നിന്നും 1.14 കോടി രൂപ മുടക്കിയാണ് 8 ആംബുലൻസുകൾ വാങ്ങുന്നത്. കോന്നി താലൂക്ക് ആശുപത്രിയ്ക്കും, മലയാലപ്പുഴ, വള്ളിക്കോട്, കൂടൽ, പ്രമാടം, മൈലപ്ര, ആങ്ങമൂഴി, കൊക്കാത്തോട് എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കുമാണ് എം.എൽ.എ ആംബുലൻസ് വാങ്ങി നല്കുന്നത്. തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന് എം.പി. ഫണ്ടിൽ നിന്നും ആംബുലൻസ് ലഭിക്കുമെന്നതിനാൽ എം.എൽ.എ ഫണ്ടിൽ നിന്നും ആംബുലൻസ് അനുവദിക്കേണ്ടതില്ല എന്ന് ഗ്രാമപഞ്ചായത്ത് അറിയിച്ചിരുന്നു. സീതത്തോട്ടിൽ രാജ്യസഭാംഗം കെ.കെ.രാഗേഷ് എം.പി. ആംബുലൻസ് അനുവദിച്ചിട്ടുണ്ട്. ഡ്രൈവറുടെ ശമ്പളം, ആനുവൽ ഫിറ്റ്നസ് സർട്ടിഫിക്കേഷൻ, ഇൻഷ്വറൻസ് ,ഫ്യൂവൽ ചിലവ്, മെയിൻ്റനൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകൾ പരിശോധിച്ച ശേഷമാണ്…
Read More