പരിസ്ഥിതി മരംനടീല്‍ മാത്രമല്ല ജീവിതക്രമത്തിലൂടെ വളര്‍ത്തിയെടുക്കേണ്ട തിരിച്ചറിവാണ്

ജയന്‍ കൊടുങ്ങല്ലൂര്‍ പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം അഭേദ്യമാണ്. അവന്റെ പാര്‍പ്പിടം, വസ്ത്രം, ഭക്ഷണം, വിദ്യാഭ്യാസം, സംസ്കാരം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളും എല്ലാ പ്രവര്‍ത്തനങ്ങളും അതുമായി ബന്ധപ്പെട്ടതാണ്. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരര്‍ത്ഥം പരിസ്ഥിതി എന്ന നാലക്ഷരത്തില്‍ ഒതുങ്ങിയിരിക്കുന്നു. ആകാശവും ഭൂമിയും അതിലെ സര്‍വ്വചരാചരങ്ങളും ദൈവം സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യജീവിതം സുഖകരവും ധന്യമാക്കാനുമാണ്. ഇതരസൃഷ്ടികളില്‍ നിന്ന് അവന്‍ ശ്രേഷ്ഠനായിട്ടുള്ളതും അതുകൊണ്ടുതന്നെ. ഭൂമിയില്‍ ജനജീവിതവും അവരുടെ ആഗ്രഹാഭിലാഷങ്ങളും വര്‍ധിക്കുന്തോറും പ്രകൃതിവിഭവങ്ങളും വികസിക്കുന്നുവെന്നത് വസ്തുതയാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടുള്ള ഒരാള്‍ക്ക് ഒരിക്കലും തന്നെ അവന്റെ പരിസ്ഥിതി നശിപ്പിക്കാനോ മലീമസമാക്കുവാനോ സാധിക്കുകയില്ല, മറിച്ച് അതിന്റെ സംരക്ഷകനായിരിക്കും ഇന്ന് പരിസ്ഥിതിയെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്ന ജീവിവര്‍ഗ്ഗം മനുഷ്യനാണ്. തങ്ങള്‍ക്ക് തിന്നാനുള്ള ഭക്ഷണം ഇല്ലാതെവരുമ്പോഴാണ് പക്ഷി മൃഗാദികള്‍ ശരീരത്തിനു ചേരാത്ത ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ മനുഷ്യന്‍ വ്യത്യസ്ത രുചിവിഭവങ്ങള്‍ തേടിപ്പോകുകയും ഭൂമിയിലെ മണ്ണിനും സ്വന്തം…

Read More