കോന്നി : അയ്യപ്പ ഭക്തർക്ക് ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിനും ഇളച്ചു വെക്കുന്നതിനും വിശ്രമിക്കുന്നതിനും അച്ചൻ കോവിൽ നദിയിൽ സ്നാനം ചെയ്യുന്നതിനും കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഇടത്താവള മണ്ഡപം ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ ഭദ്ര ദീപം തെളിയിച്ചു. കർണ്ണാടക, ആന്ധ്രാപ്രദേശ്. തമിഴ്നാട് ദേശങ്ങളിൽ നിന്നും ചെങ്കോട്ട, കോട്ടവാസൽ, അച്ചൻ കോവിൽ, തുറ, ചെമ്പനരുവി, കടിയാർ പരമ്പരാഗത കാനന പാത വഴി കാൽ നടയായി എത്തുന്ന സ്വാമിമാരുടെ പ്രധാന ഇടത്താവളമാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. ഇരുപത്തി നാല് മണിക്കൂറും അന്നദാനം ഉള്ള കാവിൽ വിരി വെക്കുന്നതിന് വിപുലമായ സൗകര്യവും ഉണ്ട്. കൊല്ലം, തിരുവനന്തപുരം എന്നിവിടെ നിന്നും ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ ഭക്തരുടെ പ്രധാന ആരാധനാലയവും അന്നദാന മണ്ഡപവും ആണ് കല്ലേലിക്കാവ്.24 മണിക്കൂറും ദർശനവും അന്നദാനവും ഉള്ള കാവിൽ നൂറുകണക്കിന്…
Read Moreടാഗ്: kallely kavu
ഇന്ന് തുലാം മാസ ആയില്യം നക്ഷത്രം: നാഗക്കാവുകളില്‍ വിശേഷാല്‍ പൂജകള്‍ നടക്കും
തുലാമാസ ആയില്യം മഹോത്സവം ഇന്ന് നടക്കും . മഹാദീപക്കാഴ്ചയോടെയാണ് ആയില്യം ഉത്സവം മണ്ണാറശാല നാഗ ക്ഷേത്രത്തില്‍ തുടങ്ങുന്നത് .മണ്ണാറശാലയിൽ ആയില്യം പൂജയും എഴുന്നള്ളത്തും നടക്കും . വെട്ടിക്കോട് നാഗ രാജ ക്ഷേത്രം ,പാമ്പുമേക്കാവ് മന , ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് തുടങ്ങിയ പ്രശസ്തകാവുകളിലും ക്ഷേത്രങ്ങളിലും നാഗക്കാവുകളിലും ഇന്ന് വിശേഷാല്‍ നാഗ പൂജ നടക്കും . നാഗങ്ങള്‍ അധിവസിക്കുന്ന സത്യ ലോകത്തെ ഉണര്‍ത്തി വിശേഷാല്‍ നാഗ പാട്ട് നടക്കും . കദ്രുവില്‍ ജനിച്ച ആയിരത്തൊന്നു നാഗങ്ങളെ ഉണര്‍ത്തിച്ചു അഷ്ട നാഗങ്ങള്‍ക്ക് ഊട്ടും പൂജയും നല്‍കും , നാഗലോകത്തെ ഉണർത്തി നൂറും പാലും മഞ്ഞള്‍ നീരാട്ടും കരിക്ക് അഭിഷേകവും നടത്തി നേത്രം കൊണ്ട് കാണാവുന്ന സത്യത്തിന്‍റെ പ്രതി രൂപങ്ങളായ നാഗങ്ങളെ വാഴ്ത്തി പുള്ളുവന്‍ പാട്ടും സമര്‍പ്പിക്കും . നാഗാരാധനയ്ക്ക് വലിയ തിരക്കുകള്‍ ആണ് അനുഭവപ്പെടുന്നത് .…
Read Moreകല്ലേലികാവ് ഭരണ സമിതി നിവേദനം നല്കി
ശബരിമല തീര്‍ഥാടനം :കല്ലേലി അച്ചന്‍കോവില്‍ കാനന പാത സഞ്ചാരയോഗ്യമാക്കണം : കല്ലേലികാവ് ഭരണ സമിതി നിവേദനം നല്കി konnivartha.com; : ശബരിമല തീര്‍ഥാടനകാലം അടുത്തിരിക്കെ അയ്യപ്പന്മാര് കാല്‍നടയായി എത്തുന്ന പരമ്പരാഗത അച്ചന്‍കോവില്‍ കല്ലേലി കാനന പാത അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണം എന്ന് ആവശ്യം ഉന്നയിച്ച് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ഭരണ സമിതി വനം വകുപ്പ് മന്ത്രിയ്ക്കും എന്‍ സി പി(എസ് ) നേതൃത്വത്തിനും നിവേദനം നല്കി . വനം വകുപ്പിന്റെ കല്ലേലി കാവല്‍പ്പുര മുതല്‍ കല്ലേലികാവിനു മുന്നിലൂടെ ഉള്ള അച്ചന്‍കോവില്‍ കോട്ടവാസല്‍ ചെങ്കോട്ട കാനന പാതയുടെ കല്ലേലി ചെക്ക് പോസ്റ്റ് മുതല്‍ വര്‍ഷങ്ങളായി അറ്റകുറ്റപണികള്‍ നടക്കുന്നില്ല . റോഡിന്റെ ഇരു ഭാഗവും വലിയ കുഴികള്‍ ആണ് .വാഹനങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത് .നിത്യവും അപകട മേഖലയാണ് . റോഡിലെ ഇരു ഭാഗത്തെയും കുഴികള്‍ മണ്ണിട്ട് നികത്താന്‍…
Read Moreസത്രസ്മൃതി യജ്ഞവിളംബരം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ നിന്നും തുടങ്ങി
കോന്നി: തിരുവല്ല ശ്രീവല്ലഭപുരിയിലെ ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ 2025 ഡിസംബർ 18 മുതൽ 25 വരെ നടക്കുന്ന സത്രസ്മൃതി ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് മുന്നോടിയായി 999 മലദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന അനുഷ്ഠാനങ്ങൾ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നിന്നും ആരംഭിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര കൗള ആചാര ശാസ്ത്ര വിധി പ്രകാരം ദേശം ഉണർത്തി മലകളുടെ അനുഗ്രഹത്തിന് വേണ്ടി താംബൂലം സമർപ്പിച്ചു ഊരാളി മല വിളിച്ച് ചൊല്ലി. യജ്ഞവിളംബരത്തിന്റെ ഭാഗമായി തിരുവല്ല ശ്രീവല്ലഭപുരിയിൽ നിന്നും നൂറോളം യജ്ഞനിർവ്വഹണ ഭാരവാഹികൾ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ എത്തി അടുക്കാചാരം സമർപ്പിച്ചു. തുടർന്ന് ശ്രീവല്ലഭപുരിയിലെ ഭക്തജനങ്ങൾ സത്രസ്മൃതി യജ്ഞവിളംബരം നടത്തി.ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )സെക്രട്ടറി സലിം കുമാർ കല്ലേലി ഉദ്ഘാടനം ചെയ്തു. കാവ് പി ആർ ഒ ജയൻ കോന്നി സ്വാഗതം പറഞ്ഞു.…
Read Moreഇന്ന് കന്നിയിലെ ആയില്യം: നാഗ പൂജയ്ക്ക് കാവുകളും ക്ഷേത്രങ്ങളും ഒരുങ്ങി
“അനന്തം വാസുകിം ശേഷം പദ്മനാഭം ച കംബളം ശംഖപാലം ധർത്ത രാഷ്ട്രം തക്ഷകം കാളിയം തഥാ ഏതാനിനവനാമാനി നാഗാനാം ച മഹാത്മാനാം സായം കാലേ പഠേന്നിത്യം പ്രാതഃ കാലേ വിശേഷം നശ്യേ വിഷഭയം തസ്യ സർവ്വത്ര വിജയീഭവേൽ” നാഗരാജാവിന്റെ പിറന്നാൾ ദിനമായി കൊണ്ടാടുന്ന വര്‍ഷത്തില്‍ ഒരിക്കലെ കണ്ണിയിലെ ആയില്യം ഇന്ന് നാഗാരാധനയ്ക്ക് വേണ്ടി ഉള്ളത് ആണ് . നാഗാരാധനയുടെ കാര്യത്തിൽ എല്ലാ മാസത്തിലെയും ആയില്യം പ്രധാനമാണെങ്കിലും കന്നിമാസത്തിലെ ആയില്യം പ്രധാനമാണ്. നാഗ ദൈവങ്ങള്‍ക്ക് പ്രധാന സ്ഥാനം കല്‍പ്പിച്ചിരിക്കുന്ന എല്ലാ കാവുകളിലും ക്ഷേത്രങ്ങളിലും ഇന്ന് രാവിലെ മുതല്‍ നാഗ പൂജയും മഞ്ഞള്‍ നീരാട്ടും നടക്കും . നാഗ പാട്ട് പാടിച്ചു കുടുംബ ദോഷങ്ങള്‍ അകറ്റാന്‍ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും . ആയില്യം നാളില്‍ സര്‍പ്പദോഷങ്ങളകലാന്‍ സര്‍പ്പപൂജ, നൂറും പാലും എന്നീ വഴിപാടുകള്‍ നടത്തുന്നത് ഉത്തമമാണ്. നമ്മുടെ…
Read Moreവിദ്യാരംഭം ചടങ്ങുകൾ സമർപ്പിച്ചു
കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് തിരു സന്നിധിയിൽ വിജയ ദശമിയോട് അനുബന്ധിച്ച് വിദ്യാരംഭം ചടങ്ങുകൾ സമർപ്പിച്ചു. തുടർന്ന് നവ ഭാവങ്ങളെ ഉണർത്തി വിദ്യാദേവി പൂജ,പരാശക്തി അമ്മ പൂജ, വന ദുർഗ്ഗ അമ്മ പൂജ എന്നിവയും സമർപ്പിച്ചു
Read Moreകല്ലേലിക്കാവിൽ അക്ഷര പൂജയും ആയുധപൂജയും വിജയ ദശമി പൂജയും നടക്കും
കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) നവരാത്രി മഹോത്സവം, അക്ഷര പൂജ, പുസ്തകപൂജവയ്പ്പ്,ദുർഗ്ഗാഷ്ടമി,ആയുധപൂജ,മഹാനവമി,പൂജയെടുപ്പ്, വിജയദശമി, വിദ്യാരംഭം കുറിക്കൽ, വിദ്യാദേവീപൂജ എന്നിവ 29 തിങ്കൾ മുതൽ ഒക്ടോബർ 2 വരെ ആദി ദ്രാവിഡ നാഗ ഗോത്ര ആചാരഅനുഷ്ടാനത്തോടെ പൂർണമായ പ്രകൃതി സംരക്ഷണ പൂജയോടെ നടക്കും. സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ അക്ഷര പൂജയും പുസ്തക പൂജവയ്പ്പും ദീപനമസ്ക്കാരവും ദീപ കാഴ്ചയും നടക്കും. 30ന് ചൊവ്വാഴ്ച്ച വന ദുർഗ്ഗാഷ്ടമിയും ആയുധപൂജയുംഒക്ടോബർ1ബുധനാഴ്ചമഹാനവമി പൂജയുംഒക്ടോബർ 2 വ്യാഴാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 4 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണത്തോടെ 999 മലയ്ക്ക് കരിക്ക് പടേനി സമർപ്പണം. തുടർന്ന് ഉപ സ്വരൂപ പൂജ, വാനര ഊട്ട് മീനൂട്ട് പ്രഭാത പൂജ എന്നിവയ്ക്ക് ശേഷം അക്ഷര പൂജയെടുപ്പും, വിജയദശമി പൂജ,…
Read Moreകല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജ നടന്നു
കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യത്തിരുനാളിനോട് അനുബന്ധിച്ച് സര്‍പ്പക്കാവില്‍ നാഗരാജനും നാഗ യക്ഷിയമ്മയ്ക്കും അഷ്ട നാഗങ്ങൾക്കും പൂജയും ഊട്ടും നടന്നു . നൂറും പാലും, മഞ്ഞള്‍നീരാട്ട് ,കരിക്ക് അഭിഷേകം എന്നിവയ്ക്ക് വിനീത് ഊരാളി കാര്‍മികത്വം വഹിച്ചു.
Read Moreകല്ലേലിക്കാവിൽ മലക്കൊടി, മല വില്ല് പൂജ നടന്നു
കോന്നി :കന്നി മാസ പിറവിയുമായി ബന്ധപ്പെട്ടു കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )999 മലയുടെ സ്വർണ്ണ മലക്കൊടി പൂജയും, മല വില്ല് പൂജയും, 41 തൃപ്പടി പൂജയും നടത്തി. എല്ലാ മലയാളം ഒന്നാം തീയതിയും നിലവറ തുറന്ന് മലക്കൊടി ദർശനത്തിനായി തുറന്ന് നൽകും. തുടർന്ന് മല വില്ലിന് പൂജയും 41 തൃപ്പടി പൂജയും സമർപ്പിക്കും.പ്രകൃതി സംരക്ഷണ പൂജയോടെ ഊരാളിമാർ പൂജകൾക്ക് നേതൃത്വം നൽകി
Read Moreകല്ലേലിക്കാവിൽ ഇന്ന് ഉത്രാടപ്പൂയൽ തിരു അമൃതേത്ത് ഉത്രാട സദ്യ (4/09/2025)
കോന്നി : 999 മലയാചാര പ്രകാരം ദ്രാവിഡ ജനത നൂറ്റാണ്ടുകളായി ആചാരിച്ചു വരുന്ന ഉത്രാടപൂയലും അപ്പൂപ്പന് തിരു അമൃതേത്ത് ഉത്രാട സദ്യ എന്നിവ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഇന്ന് (04/09/2025) നടക്കും. സത്യവും നീതിയും ധർമ്മവും വിളയാടുന്ന കൗള ശാസ്ത്ര വിധിയനുസരിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചാരിച്ചു വരുന്ന ഉത്രാടപ്പൂയൽ അപ്പൂപ്പന് തിരു അമൃതേത്ത് ഉത്രാടസദ്യ എന്നിവ പ്രഭാത പൂജയോട് അനുബന്ധിച്ച് നടക്കും. നാളത്തെ തിരുവോണ വരവ് അറിയിച്ച് പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും ഇന്ന് ഊട്ടും പൂജയും അർപ്പിക്കും. മുളയരിയും തെണ്ടും തെരളിയും കാട്ടു വിഭവങ്ങളും തേനും കാർഷിക വിളകളും ചുട്ടും പൊടിച്ചും വറുത്തും വേവിച്ചും കാട്ടിലയിൽ സമർപ്പിച്ച് ഉത്രാടപൂയലും തുടർന്ന് അപ്പൂപ്പന് തിരു അമൃതേത്ത് ഊട്ട് നൽകി ഉത്രാട സദ്യയ്ക്ക് ദീപം…
Read More