അച്ചന്‍കോവിലാറിന്‍റെ ഓളങ്ങളില്‍ മിന്നിതിളങ്ങുന്ന കല്ലേലി വിളക്കും കാവ് തൃപ്പടി പൂജയും

കോന്നി : “കല്ലേലി ഊരാളി അപ്പൂപ്പനെ ശരണം’ എന്ന പ്രാര്‍ത്ഥനയോടെ ആയിരക്കണക്കിന് ഭക്തര്‍ ചേര്‍ന്ന് അച്ചന്‍കോവിലാറ്റില്‍ കല്ലേലി വിളക്ക് തെളിയിച്ച് ഒഴുക്കി . നദിയിലേക്കൊഴുക്കിയ ഗോപുരങ്ങളില്‍ മണ്‍ചെരാതുകള്‍ തെളിച്ചു. നദി പ്രഭാപൂരിതമായി,മുളകൊണ്ടും വാഴപ്പോളകള്‍ കൊണ്ടും ഗോപുരങ്ങള്‍ ഉണ്ടാക്കി ഇതില്‍ മണ്‍ചിരാതുകളിലും ചെറിയപന്തങ്ങളും കത്തിച്ച ശേഷം ശരണം വിളികളോടെ അച്ചന്‍കോവില്‍ നദിയുടെ ഓളങ്ങലിലേക്ക്‌ ദീപ ഗോപുരങ്ങള്‍ ഒഴുക്കിവിട്ടു . ഇതോടെ നദിയും തീരവും ദീപപ്രഭയാല്‍ ശോഭനമായി . സകല പാപങ്ങളും ഒഴുക്കി കളഞ്ഞ് പ്രകാശപൂരിതമായ ജീവിതം നയിക്കാന്‍ അനുഗ്രഹം ഉണ്ടാകണമെന്ന പ്രാര്‍ത്ഥന കൂടിയാണ് ഈ ചടങ്ങ്.ചരിത്ര പ്രസിദ്ധവും പുരാതനവുമായ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മണ്ഡല പൂജ ,1101 കരിക്കിന്‍റെ വലിയ പടേനി ,41 തൃപ്പടി പൂജ ചടങ്ങിനോട് അനുബന്ധിച്ചാണ് കല്ലേലി വിളക്ക് തെളിയിച്ചത് .കൊല്ലം പട്ടാഴി നിവാസികളായ ഭക്തരുടെ വഴിപാടായാണ് ഇക്കുറി കല്ലേലി വിളക്ക് തെളിയിച്ചത്…

Read More