കല്ലേലിക്കാവില്‍ അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജ നടന്നു : ആഴിപൂജ, വെള്ളം കുടി നിവേദ്യം,കുംഭ പാട്ട്

  കോന്നി :പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന വനവാസി സംസ്‌കാരത്തിന്‍റെ തിരുശേഷിപ്പുകളുടെ സ്മരണ നിലനിര്‍ത്തിക്കൊണ്ട് ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചു വരുന്ന അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )നടന്നു . വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം ആഴിപൂജ, വെള്ളം കുടി നിവേദ്യം, കളരിപൂജ എന്നിവയ്ക്ക് ശേഷം വീരയോദ്ധാവും മാന്ത്രികനും 999 മലകളുടെ ഊരാളിയും രോഗാദിപീഡകളകറ്റുന്ന സിദ്ധനുമായിരുന്ന കല്ലേലി ഊരാളി അപ്പൂപ്പനെയും പ്രകൃതിയെയും വാഴ്ത്തി പാടുന്ന കുംഭ പാട്ട്, ഭാരതകളി ,തലയാട്ടം കളി എന്നിവയും നടന്നു . .ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് വെള്ളംകുടി നിവേദ്യം. കിഴക്ക് ഉദിമല മുതല്‍ പടിഞ്ഞാറ് തിരുവാര്‍ കടല്‍ വരെ…

Read More

പന്ത്രണ്ട് വിളക്ക്:ശബരിമലയിലും കല്ലേലിക്കാവിലും ഓച്ചിറയിലും വിശേഷാല്‍ പൂജകള്‍ നടന്നു

  വൃശ്ചികത്തിലെ പന്ത്രണ്ടു വിളക്ക് മഹോല്‍സവുമായി ബന്ധപ്പെട്ട് മലകളെ ആരാധിക്കുന്ന പ്രധാന ക്ഷേത്രങ്ങളായ ശബരിമലയിലും കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും വിശേഷാല്‍ പൂജകള്‍ നടന്നു .ശബരിമലയില്‍ മലദൈവങ്ങൾക്കായുള്ള ഹവിസ് പൂജ നടന്നപ്പോള്‍ കോന്നി കല്ലേലിക്കാവില്‍ 41 തൃപ്പടി പൂജയും ആലവിളക്ക് തെളിയിക്കലും അച്ചന്‍കോവില്‍ നദിയില്‍ ആറ്റു വിളക്ക് തെളിയിക്കലും നടന്നു . വൃശ്ചികം ഒന്ന് മുതല്‍ പന്ത്രണ്ടു ദിനം ആണ് മധ്യ തിരുവിതാംകൂറില്‍ ഭക്തര്‍ വ്രതം നോക്കുന്നത് . ഓണാട്ടുകരയില്‍ ഓച്ചിറയില്‍ പര്‍ണ്ണശാലയില്‍ ആണ് ഭക്തര്‍ വ്രതം നോറ്റത് . 18 മലകള്‍ ഉള്ള ശബരിമലയില്‍ മലദൈവങ്ങൾക്കായുള്ള ഹവിസ് പൂജ അര്‍പ്പിച്ചു . 999 മലകള്‍ക്ക് മൂലനാഥനായ കല്ലേലി ഊരാളി അപ്പൂപ്പന്‍ കുടികൊള്ളും കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ 41 തൃപ്പടികളില്‍ തേക്കില നാക്ക് നീട്ടിയിട്ട്‌ അതില്‍ ചുട്ട കാര്‍ഷിക വിളകളും ,വറ പൊടിയും…

Read More