മോഷ്ടിച്ച ബൈക്കുമായി പാഞ്ഞു : ബൈക്ക് മറിഞ്ഞു “കുട്ടിക്കള്ളന് “ഗുരുതരപരിക്ക്

  പത്തനംതിട്ട ജനറല്‍ ആശുപത്രി മുറ്റത്ത്‌ വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച് കൊണ്ട് പോയ സംഘത്തിലെ പ്രധാനി അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലായി. പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ  സംഘം ആണ് ബൈക്ക് മോഷ്ടിച്ചത് . ഈ ബൈക്കില്‍ സഞ്ചരിക്കവേ രാത്രിയില്‍ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മന്ദിരംപടി ജങ്ഷനിലാണ് അപകടമുണ്ടായത് .ബൈക്ക് കെട്ടിടത്തിലിടിച്ച് റബ്ബര്‍ത്തോട്ടത്തിലേക്ക് മറിഞ്ഞാണ് അപകടം . ഗുരുതരമായി പരിക്കേറ്റ കുട്ടിക്കള്ളനെ റാന്നി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പതിനാറും പതിനാലും വയസുള്ള ആളുകള്‍ ആണ് ബൈക്ക് മോഷ്ടിച്ചത് . പതിനാലുകാരന്‍ മുന്‍പും ബൈക്ക് മോഷണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് .

Read More

റാന്നി കൊല്ലമുളയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ ലഹരി ശേഖരത്തിന്‍റെ നേർ കാഴ്ച

നിയമപരമായ മുന്നറിയിപ്പ് :   മദ്യപാനവും മറ്റു ലഹരി വസ്തുക്കളും  ആരോഗ്യത്തിനു ഹാനികരം      konnivartha.com; പൊതു പ്രവര്‍ത്തകരുടെ ഇടപെടീല്‍ മൂലം പത്തനംതിട്ട റാന്നി കൊല്ലമുളയിലെ വീട്ടില്‍ നിന്നും സംസ്ഥാന എക്സൈസ് പാര്‍ട്ടി കണ്ടെത്തിയത് ലക്ഷങ്ങളുടെ ലഹരി ശേഖരണം ആണ് . നാളുകളായി ശേഖരിച്ചു വെച്ച് മദ്യ വില്‍പ്പന ശാലകള്‍ അവധിയുള്ള ദിനങ്ങളില്‍ കൂടിയ വിലയ്ക്ക് വിറ്റ് വന്‍ ലാഭം കൊയ്യുന്ന കച്ചവടം ആണ് നടന്നു വന്നത് . പലചരക്ക് കടകളില്‍ “സാധനം “ശേഖരിച്ചു വെച്ച് വില്‍ക്കുന്ന പോലെ വീട്ടിലെ ഓരോ മുറിയിലും ആയിരങ്ങളുടെ മദ്യം ആണ് ശേഖരിച്ചു വെച്ചത് . പല ബിവറേജസ്സില്‍ നിന്നും പലപ്പോഴായി വാങ്ങി ശേഖരിച്ചു കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തി ലക്ഷങ്ങളുടെ വരുമാനം ആണ് ഓരോ മാസവും നേടിയത് . മദ്യത്തോട് ഒപ്പം ഹാന്‍സ് പോലെയുള്ള നിരോധിത ലഹരി വസ്തുക്കളും കണ്ടെത്തി…

Read More

വിവരങ്ങൾ ചോർത്തി നൽകി; പത്തനംതിട്ടയില്‍ ഹാക്കർ അറസ്റ്റിൽ

  വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പണം വാങ്ങി ചോർത്തി നൽകിയെന്ന ആരോപണത്തെ തുടര്‍ന്ന് ഹാക്കർ എന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയിലായി .ഫോൺ കോളിന്റെ വിശദാംശങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ, രഹസ്യ പാസ്‌വേഡുകൾ തുടങ്ങിയ വിവരങ്ങളാണ് ഇയാൾ പണം വാങ്ങി ചോര്‍ത്തി നല്‍കിയത് എന്ന് പോലീസ് പറയുന്നു .   അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി. ജോസിനെ (23) ആണ് പത്തനംതിട്ട സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.കേന്ദ്ര രഹസ്യ്വാന്വേഷണ ഏജൻസി നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് നടപടി എന്നാണ് അറിയുന്നത് .   സൈബർ സുരക്ഷയിൽ വിദ്യാഭ്യാസ യോഗ്യത നേടിയ ഇയാൾ ഹൈദരാബാദിലെ സ്വകാര്യ കുറ്റാന്വേഷണ ഏജൻസിയുമായി ചേർന്നാണ് ഹാക്കിങ്ങിലൂടെ സ്വകാര്യ വിവരങ്ങൾ ചോർത്തി നൽകിയതെന്നാണ് പോലീസിന് ലഭിച്ച വിവരം .   ജോയലിന്റെ ലാപ്ടോപ് അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.സമൂഹ മാധ്യമങ്ങൾ…

Read More

പത്തനംതിട്ട പീഡനക്കേസ് : 30 പേര്‍ അറസ്റ്റില്‍ : നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

  ദളിത് പെണ്‍കുട്ടി ഇരയായ പത്തനംതിട്ട പീഡന കേസില്‍ ഇതുവരെ 28 പേര്‍ അറസ്റ്റില്‍.പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും റബ്ബര്‍തോട്ടത്തില്‍വെച്ചും കൂട്ടബലാത്സംഗത്തിന് ഇരയായി .മൂന്നുദിവസത്തിനിടെ 28 പേരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പുതിയ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.പിടിയിലായവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.കഴിഞ്ഞ ജനുവരിയിലാണ് പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ ജനുവരിയിലാണ് പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. റാന്നി മന്ദിരംപടിയിലെ റബ്ബര്‍തോട്ടത്തിവെച്ചും കൂട്ടബലാത്സംഗം നടന്നു.പലരും കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയത് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ്.സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിലും കുട്ടിക്കെതിരെ അതിക്രമം നടന്നുവെന്നാണ് വിവരം. ഫോണിലേക്ക് വന്നതും പോയതുമായ കോളുകളുടെ വിവരങ്ങളും സൈബര്‍ സെല്‍ പോലീസിന് നല്‍കി. രാത്രി എട്ടിനും പുലര്‍ച്ചെ രണ്ടിനും ഇടയില്‍ വിളിച്ചവര്‍ പോലീസ് നിരീക്ഷണത്തിലാണ്.അന്വേഷണത്തിന്റെ ചുമതല ഡി.ഐ.ജി.ക്ക് കൈമാറി.ജില്ലാ പോലീസ്…

Read More