konnivartha.com: മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന തല ബാങ്കേഴ്സ് സമിതി കേരള & ലക്ഷദ്വീപ് കൺവീനർ പ്രദീപ് കെ. എസ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ ധനകാര്യ സേവന വകുപ്പ് എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൂർണ്ണമായ സാമ്പത്തിക ഉൾപ്പെടുത്തൽ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച രാജ്യവ്യാപക പ്രചാരണ പരിപാടിയെ കുറിച്ച് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെയാണ് മ്യൂൾ തട്ടിപ്പുകാർ ലക്ഷ്യം വയ്ക്കുന്നത്. തട്ടിപ്പുകാർ ഇരകളെ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുമെന്നും, വാടകയ്ക്കെടുക്കുന്ന ഇത്തരം അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കൽ, സൈബർ തട്ടിപ്പ് എന്നിവ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം മ്യൂൾ അക്കൗണ്ടുകളുടെ ഹോട്ട്സ്പോട്ടായി മാറി കൊണ്ടിരിക്കുന്നുവെന്നും, അപകടകരമായ ഇത്തരം തട്ടിപ്പുകൾക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനസുരക്ഷാ പ്രചാരണത്തിൻ്റെ ഭാഗമായി ബോധവത്കരണ ക്യാമ്പയ്ൻ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മ്യൂൾ അക്കൗണ്ട് ഉടമകൾക്ക് ജയിൽ…
Read More