നിയമപരമായ മുന്നറിയിപ്പ് : മദ്യപാനവും മറ്റു ലഹരി വസ്തുക്കളും ആരോഗ്യത്തിനു ഹാനികരം konnivartha.com; പൊതു പ്രവര്‍ത്തകരുടെ ഇടപെടീല്‍ മൂലം പത്തനംതിട്ട റാന്നി കൊല്ലമുളയിലെ വീട്ടില്‍ നിന്നും സംസ്ഥാന എക്സൈസ് പാര്‍ട്ടി കണ്ടെത്തിയത് ലക്ഷങ്ങളുടെ ലഹരി ശേഖരണം ആണ് . നാളുകളായി ശേഖരിച്ചു വെച്ച് മദ്യ വില്‍പ്പന ശാലകള്‍ അവധിയുള്ള ദിനങ്ങളില്‍ കൂടിയ വിലയ്ക്ക് വിറ്റ് വന്‍ ലാഭം കൊയ്യുന്ന കച്ചവടം ആണ് നടന്നു വന്നത് . പലചരക്ക് കടകളില്‍ “സാധനം “ശേഖരിച്ചു വെച്ച് വില്‍ക്കുന്ന പോലെ വീട്ടിലെ ഓരോ മുറിയിലും ആയിരങ്ങളുടെ മദ്യം ആണ് ശേഖരിച്ചു വെച്ചത് . പല ബിവറേജസ്സില്‍ നിന്നും പലപ്പോഴായി വാങ്ങി ശേഖരിച്ചു കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തി ലക്ഷങ്ങളുടെ വരുമാനം ആണ് ഓരോ മാസവും നേടിയത് . മദ്യത്തോട് ഒപ്പം ഹാന്‍സ് പോലെയുള്ള നിരോധിത ലഹരി വസ്തുക്കളും കണ്ടെത്തി…
Read Moreടാഗ്: Kerala excise
കോന്നി ചേരിമുക്കിലെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റ് :പ്രതി പിടിയിൽ
Konnivartha. Com :ഉൽസവകാല സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് കോന്നി എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായ വാറ്റ് നടത്തിയിരുന്ന വീട്ടിൽ നിന്ന് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കോന്നി ചേരിമുക്കിൽ വാടകക്ക് താമസിക്കുന്ന തേക്ക്തോട് സ്വദേശി പ്രവീൺ പ്രമോദിനെയാണ്കോന്നി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബിനേഷും പാർട്ടിയും പിടികൂടിയത്. ശബരിമല തീർത്ഥാടകർക്കും കരിങ്കൽ ക്വാറികളിലെ ജോലിക്കാർക്കും രഹസ്യമായി ചാരായം എത്തിച്ചു കൊടുക്കുന്നതായി കോന്നി എക്സൈസ് ഷാഡോ വിഭാഗത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു ഇയാൾ . അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പ് , പ്രിവൻ്റീവ് ഓഫീസർ ഡി. അജയകുമാർ , സി.ഇ. ഓ മാരായ സന്ധ്യാ .ഇ , ഷെഹിൻ . എ , ചന്ദ്രദേവ് , ആർ .ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു
Read More