ശബരിമല തീര്ഥാടനം :കല്ലേലി അച്ചന്കോവില് കാനന പാത സഞ്ചാരയോഗ്യമാക്കണം : കല്ലേലികാവ് ഭരണ സമിതി നിവേദനം നല്കി konnivartha.com; : ശബരിമല തീര്ഥാടനകാലം അടുത്തിരിക്കെ അയ്യപ്പന്മാര് കാല്നടയായി എത്തുന്ന പരമ്പരാഗത അച്ചന്കോവില് കല്ലേലി കാനന പാത അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണം എന്ന് ആവശ്യം ഉന്നയിച്ച് കല്ലേലി ഊരാളി അപ്പൂപ്പന് കാവ് ഭരണ സമിതി വനം വകുപ്പ് മന്ത്രിയ്ക്കും എന് സി പി(എസ് ) നേതൃത്വത്തിനും നിവേദനം നല്കി . വനം വകുപ്പിന്‍റെ കല്ലേലി കാവല്പ്പുര മുതല് കല്ലേലികാവിനു മുന്നിലൂടെ ഉള്ള അച്ചന്കോവില് കോട്ടവാസല് ചെങ്കോട്ട കാനന പാതയുടെ കല്ലേലി ചെക്ക് പോസ്റ്റ് മുതല് വര്ഷങ്ങളായി അറ്റകുറ്റപണികള് നടക്കുന്നില്ല . റോഡിന്റെ ഇരു ഭാഗവും വലിയ കുഴികള് ആണ് .വാഹനങ്ങള് വളരെ ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത് .നിത്യവും അപകട മേഖലയാണ് . റോഡിലെ ഇരു ഭാഗത്തെയും കുഴികള് മണ്ണിട്ട് നികത്താന്…
Read Moreടാഗ്: kerala forest minister
ഇത് കുഴിയാന അല്ല :കാട്ടാന ആണ് : ജനങ്ങളുടെ ജീവന്‍ വനം വകുപ്പ് എടുക്കരുത്
konnivartha.com: വനം ഒരു ധനം തന്നെ .പക്ഷെ കാട് വിട്ടു നാട്ടില്‍ എത്തുന്ന കാട്ടാനകളെ തിരികെ കാട്ടില്‍ എത്തിക്കുകയും അവിടെ നിലനിര്‍ത്തി തീറ്റി പോറ്റേണ്ട കേരള വനം വകുപ്പ് എല്ലാ കടമയും മറന്നു . കോന്നി വനം ഡിവിഷനിലെ കല്ലേലി മേഖലയില്‍ അധിവസിക്കുന്ന ജനതയെ കാട്ടാനയുടെ കാലടികള്‍ക്ക് ഇരയാക്കരുത് എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു . നടുവത്ത് മൂഴി റെയിഞ്ച് ഓഫീസിന് സമീപത്തുകൂടി പായുന്ന അനേക കാട്ടാനകള്‍ ആണ് ഇന്നത്തെ വിഷയം . കഴിഞ്ഞ ഏതാനും ആഴ്ചകളായി കാട്ടാന ശല്യം ഇവിടെ രൂക്ഷം . വനം വകുപ്പിന്‍റെ കല്ലേലി ചെക്ക് പോസ്റ്റ് രാവിലെ ആറു മണിവരെ അടച്ചിട്ടു കല്ലേലി ,കൊക്കാതോട് ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം പോലും വിലക്കുന്ന കേരള വനം വകുപ്പ് സ്വന്തം തെറ്റുകള്‍ മറച്ചു പിടിക്കുന്നു . ജനങ്ങള്‍ സഞ്ചരിക്കുന്ന റോഡ് അടച്ചിടാന്‍ വനം വകുപ്പിന്…
Read Moreകോന്നി ആനക്കൂട്ടിൽ 4 വയസുകാരൻ മരിച്ച സംഭവം:ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ആനക്കൊട്ടിലിന് സമീപം കോണ്‍ക്രീറ്റ് തൂണ്‍ മറിഞ്ഞ് 4 വയസുകാരൻ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി വനം മന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ വീഴ്ച വരുത്തിയതായി മനസിലാക്കിയെന്നും ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സവേറ്ററില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടിയതായും മന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണ സംഭവം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരണപ്പെട്ടത്. ആനക്കൂട് സന്ദർശനത്തിനിടെ കോൺക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോൺക്രീറ്റ് തൂണ്‍ ഇളകി പതിക്കുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവധി ദിവസമായതിനാല്‍ ക്ഷേത്ര ദര്‍ശനം…
Read Moreകോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം
konnivartha.com: പത്തനംതിട്ട കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം നടന്നത്. ആനക്കൂട് സന്ദർശനത്തിനിടെ കോൺക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോൺക്രീറ്റ് തൂണ്‍ ഇളകി പതിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസും വനംവകുപ്പും പരിശോധന നടത്തും. വനംവകുപ്പ് അധികൃതരാണ് കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. അവധി ദിവസമായതിനാല്‍ ക്ഷേത്രം ദര്‍ശനം നടത്തിയ ശേഷം വിനോദത്തിനായാണ് ആനക്കൂട് സന്ദര്‍ശിക്കാന്‍ കോന്നിയിലെത്തിയത്. ഇതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.രക്ഷകര്‍ത്താക്കളുടെ കൺമുന്നിലാണ് അപകടം നടന്നത്. കുട്ടി ഫോട്ടോ എടുക്കാൻ തുണിയിൽ ചാരി നിൽക്കുകയും അതിൽ കളിക്കുകയും ചെയ്തു പിന്നാലെയാണ് അപകടം…
Read Moreഓടിക്കോ .. കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് ഒറ്റയാന്‍ കാട്ടു പോത്ത് ഇറങ്ങി
konnivartha.com: ഒരാഴ്ചയായി ഒറ്റയാന്‍ കാട്ടു പോത്ത് വിഹരിക്കുന്ന ഇടമായി കോന്നി മെഡിക്കല്‍ കോളേജ് പരിസരം മാറി . സന്ധ്യ കഴിഞ്ഞാല്‍ ഒറ്റയാന്‍ കാട്ടു പോത്തിന്‍റെ വിഹാര കേന്ദ്രമാണ് കോന്നി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന നെടുമ്പാറ മേഖല . കഴിഞ്ഞ ഒരാഴ്ചയായി ഈ കാട്ടു പോത്ത് രാത്രിയാമങ്ങളില്‍ തീറ്റ തേടി എത്തുന്നു . അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം വനപാലകര്‍ പകല്‍ എത്തി . രാത്രിയില്‍ ഇറങ്ങുന്ന ഈ കാട്ടു പോത്ത് മൂലം ജനങ്ങള്‍ ഭീതിയില്‍ ആണ് . വലിയ ഒറ്റയാന്‍ കാട്ടു പോത്ത് പാഞ്ഞാല്‍ ആള്‍നാശം ഉറപ്പാണ് . കഴിഞ്ഞ ദിവസങ്ങളില്‍ നെടുമ്പാറയില്‍ വീടിന് പുറകില്‍ ആണ് വാഹനത്തില്‍ എത്തിയവര്‍ ഈ കാട്ടു പോത്തിനെ കണ്ടത് .പിറ്റേന്നു രാത്രി മെഡിക്കല്‍ കോളേജിലേക്ക് ഉള്ള പ്രധാന റോഡില്‍ ആണ് ഇവന്‍ എത്തിയത് . ഇന്ന് രാത്രി റോഡിലൂടെ…
Read Moreആനയുടെ സാന്നിധ്യം: റോഡിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണം
konnivartha.com: കോന്നി ഞള്ളൂർ മുതൽ തണ്ണിത്തോട് വരെയുള്ള റോഡിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണം എന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ അധികാരികളോട് ആവശ്യം ഉന്നയിച്ചു . വേനൽ ചൂട് രൂക്ഷമായതിനാൽ ഞള്ളൂർ മുതൽ തണ്ണിത്തോട് മെയിൽ റോഡിൽ വന്യജീവികൾ രാത്രി പകൽ വ്യത്യാസമില്ലാതെ ഇറങ്ങുന്നതിനാൽ വനംവകുപ്പ് അടിയന്തരമായി പെട്രോളിങ്ങ് ശക്തമാക്കണം എന്ന് കെ സി സി തണ്ണിത്തോട് സോൺ എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. മിക്ക ദിവസങ്ങളിൽ ആനയുടെ സാന്നിധ്യം റോഡിൽ നിലവിൽ ഉണ്ട് ദിവസേനേ യാത്ര ചെയ്യുന്നവർ ഭീതിയിലാണ് യാത്ര ചെയ്യുന്നത് . പലപ്പോഴും വാഹനങ്ങൾ അടുത്ത എത്തുമ്പോഴാണ് മൃഗങ്ങൾ റോഡിൽ നിൽക്കുന്നത് അറിയുന്നത്. മുൻകരുതൽ എന്ന നിലയിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വന്യജീവികളുടെ സാന്നിധ്യം റോഡിൽ ഉണ്ടെങ്കിൽ അത് കൃത്യമായി യാത്രകാരെ അറിയിക്കുവാൻ രാത്രി പകൽ സമയങ്ങളിൽ ഫോറസ്റ്റ് ഡിപ്പാർട്ടമെൻ്റ് പെട്രോളിങ്ങ് ശക്തമാക്കണമെന്നും…
Read Moreകോന്നി വനം ഡിവിഷനിൽ സൗരോർജ തൂക്ക് വേലി: നിർമ്മാണ ഉദ്ഘാടനം നടന്നു
konnivartha.com/ കോന്നി :വന്യ ജീവികളുടെ മനുഷ്യ ആവാസ വ്യവസ്ഥകളിലേക്കുള്ള കടന്നു കയറ്റം തടയുന്നഅതിനായി ജനങ്ങളും വനം വകുപ്പും പരസ്പരപൂരകങ്ങളായി പ്രവർത്തിച്ച് ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിൽ കോന്നി വനം ഡിവിഷനിൽ മനുഷ്യ വന്യ ജീവി സംഘർഷം തടയുന്നതിനായി 1.87 കോടി രൂപ ചിലവിൽ സൗരോർജ തൂക്ക് വേലിയുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം,തണ്ണിത്തോട് പഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളായ നടുവത്തുംമൂഴി റേഞ്ചിലെ പാടം, തട്ടാക്കുടി, പൂമരുതിക്കുഴി, കല്ലേലി, മണ്ണിറ,കരിപ്പാൻ തോട് ഭാഗങ്ങളിൽ 15 കിലോമീറ്റർ തൂക്ക് സൗരോർജ വേലി സ്ഥാപിക്കുന്നതിന് 110 ലക്ഷം രൂപയുടെ അനുമതിയും,അതിൽ പാടം സ്റ്റേഷൻ പരിധിയിൽ 6 കിലോമീറ്റർ,കൊക്കത്തോട് സ്റ്റേഷൻ പരിധിയിൽ 6 കിലോമീറ്റർ, കരിപ്പൻതോട് സ്റ്റേഷൻ പരിധിയിൽ 3 കിലോമീറ്റർ ദൂരത്തിലും തൂക്ക്…
Read Moreആരണ്യകം ഇക്കോ കഫെയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി നിർവഹിച്ചു
konnivartha.com: വനംവകുപ്പിന്‍റെ നേതൃത്വത്തിലുള്ള ആരണ്യകം ഇക്കോ കഫെയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. കോന്നി- തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ ബാംബൂ ഹട്ടിനോട് ചേർന്നാണ് ആരണ്യകം ഇക്കോ കഫേ നിർമ്മിച്ചത്.6.76 ലക്ഷം രൂപ ചിലവിൽ പെരുനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണ ഹാൾ , അടുക്കള, സ്റ്റോർ റൂം ഉൾപ്പെടെയാണ് കഫെ നിർമ്മിക്കുന്നത്. കഫയ്ക്ക് ചുറ്റും ഇന്റർലോക്ക് ടൈലുകൾ വിരിച്ചു കഫെ മനോഹരമാക്കിയിട്ടുണ്ട്. വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനായി കഫയ്ക്ക് ചുറ്റും സൗരോർജ്ജ വേലിയും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ താൽക്കാലിക ഷെഡ്ഢിലായിരുന്നു കഫെ പ്രവർത്തിച്ചിരുന്നത്. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി കെ സാമുവൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമപഞ്ചായത്ത് അംഗം സത്യൻ,ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ…
Read Moreകോന്നി നടുവത്ത്മൂഴി വന മേഖലയില്‍ നിന്നും 132 കുടുംബം വീട് ഒഴിയുന്നു
konnivartha.com: വന്യ മൃഗ ശല്യം അതി രൂക്ഷമായതോടെ കോന്നി വനം ഡിവിഷന്‍റെ ഭാഗമായ നടുവത്ത്മൂഴി റെയിഞ്ച് പരിധിയിലെ 132 കുടുംബങ്ങള്‍ വീടും വസ്തുവും വനം വകുപ്പിന് തിരികെ കൊടുത്തു കിട്ടുന്ന പണവും വാങ്ങി നാട് ഒഴിയുന്നു . അതി രൂക്ഷമായ വന്യ മൃഗ ശല്യം കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ആര്‍ കെ ഡി പി ആദിവാസി ഇതര സ്വകാര്യ സെറ്റില്‍മെന്റ് സ്വയം സന്നദ്ധ പുനരിവാസ പദ്ധതി പ്രകാരം ആണ് കോന്നി വനം ഡിവിഷനിലെ ഡിവിഷന്‍ തല കമ്മറ്റിയിലേക്ക് ആളുകള്‍ അപേക്ഷ നല്‍കിയത് . റീജണല്‍ കമ്മറ്റി ഈ അപേക്ഷയില്‍ മേല്‍ ഉള്ള തുടര്‍ നടപടികള്‍ക്ക് വേണ്ടി സംസ്ഥാന കമ്മറ്റിയ്ക്ക് അപേക്ഷകള്‍ കൈമാറി നടുവത്ത്മൂഴി റെയിഞ്ച് പരിധിയിലെ കൊക്കാത്തോട് , അള്ളുങ്കല്‍ , അപ്പൂപ്പന്‍തോട് , വയക്കര , നെല്ലിക്കാപ്പാറ , പാടം കമ്പകത്തും പച്ച…
Read Moreകുളത്തുമണ്ണിലെ കര്‍ഷകര്‍ കണ്ണീരോടെ പറയുന്നു കൃഷി നിര്‍ത്തുകയാണ്
കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി താലൂക്കിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പരമ്പരാഗത കൃഷിക്കാര്‍ മനം ഉരുകി കണ്ണീരോടെ പറയുന്നു . കൃഷിപ്പണികള്‍ നിര്‍ത്തുകയാണെന്ന് . കാട്ടാനയും കാട്ടു പന്നിയും ഈ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്തു . വനം വകുപ്പും കൃഷി വകുപ്പും ഈ കര്‍ഷകരുടെ പരാതിയും കണ്ണീരും കാണുക. ഇത് കുളത്തുമണ്ണിലെ കര്‍ഷകര്‍ . നട്ടു നനച്ച് വെച്ച വാഴ കൂമ്പിട്ടപ്പോള്‍ ആ മനസുകള്‍ സന്തോഷിച്ചു . വിളവ് എത്തിയപ്പോള്‍ ” വനത്തിലെ അവകാശികള്‍ ” എത്തി . കാട്ടാനകള്‍ വാഴ തോട്ടത്തില്‍ എത്തി വാഴയെല്ലാം എടുത്തു . പന്നികള്‍ മറ്റ് കാര്‍ഷിക വിളകളും . കാട്ടാനകളുടെ വിളനിലമായി കുളത്ത് മണ്ണ് മാറിയിട്ടും വനം വകുപ്പ് ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചില്ല . സോളാര്‍ വേലികള്‍ സ്ഥാപിക്കും എന്ന് കര്‍ഷകര്‍ക്ക് വാക്ക് നല്‍കിയെങ്കിലും ഇതുവരെ…
Read More