konnivartha.com; റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (RKI) ഉന്നതാധികാര സമതി യോഗത്തിൽ സംസ്ഥാനത്തെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി പുതുക്കിയ ഭരണാനുമതി നൽകി. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെതാണ് തീരുമാനം. വർധിച്ച ടെൻഡർ ചെലവുകളും പദ്ധതികളുടെ നവീകരണ ആവശ്യകതകളും കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന ഖജനാവിന് അധികഭാരം വരാതെ നിലവിലുള്ള പ്രോജക്ട് സേവിങ്‌സ് ഉപയോഗിച്ച് ചെലവുകൾ പരിഹരിച്ച് പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകണമെന്ന് യോഗം നിർദ്ദേശിച്ചു. റോഡ് വികസനം, ഐ.ടി. സേവനങ്ങൾ, പ്രകൃതിദുരന്ത പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഭരണപരമായ തടസ്സങ്ങളും ചെലവ് വർധനയും പരിഹരിക്കാനുള്ള മാർഗങ്ങൾ പരിശോധിക്കുകയായിരുന്നു യോഗം. നെന്മാറ–നെല്ലിയാമ്പതി റോഡ് നവീകരണം പാലക്കാട്ടെ നെന്മാറ–നെല്ലിയാമ്പതി റോഡ് നവീകരണ പദ്ധതിക്ക് എച്ച്.എൽ.ഇ.സി ഉപാധികളോടെ അനുമതി നൽകി. നിയമപരമായ പ്രശ്നങ്ങൾ, കരാറുകാരുടെ പിന്മാറ്റം, ധനസഹായ ഏജൻസിയായ KfWയുടെ ഉപദേശങ്ങൾ തുടങ്ങിയ കാരണങ്ങളാൽ…
Read Moreടാഗ്: kerala government news
ട്രാൻസ്ജെൻഡർ വിഭാഗത്തിന് ഭവന പദ്ധതിക്ക് അനുമതി
konnivartha.com: ട്രാൻസ്ജെൻഡർ വ്യക്തികളെ ശാക്തീകരിക്കുന്നതിനും അതുവഴി സാമൂഹിക ഏകീകരണത്തിനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ട്രാൻസ്‌ജെൻഡർ ഭവന പദ്ധതിക്ക് തുടക്കമിടുന്നു. പാർപ്പിട പ്രശ്‌നങ്ങൾ നേരിടുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളാണ് ഈ പദ്ധതിയുടെ ഉപഭോക്താക്കൾ. സ്വന്തമായി ഭൂമിയുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വീടു നിർമ്മിക്കാൻ ധനസഹായം നൽകുക, ഭൂരഹിതരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഭൂമി വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനും ധനസഹായം നൽകുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഭവനനിർമ്മാണത്തിനായി വിവിധ സർക്കാർ – സർക്കാരിതര ഏജൻസികൾ വഴി ഭവനനിർമ്മാണത്തിനു സഹായം ലഭിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കു നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള ഗ്യാപ് ഫണ്ടിംഗ് നൽകാനും ഈ പദ്ധതി വഴി സാധിക്കും. ഇതുപ്രകാരം ലൈഫ് പദ്ധതിപ്രകാരം വീട് അനുവദിച്ചിട്ടുള്ളവർക്ക് അധിക ധനസഹായമായി രണ്ട് ലക്ഷം രൂപ അനുവദിക്കും. തുടക്കത്തിൽ അഞ്ച് പേർക്കാണ് ഈ സഹായം ലഭ്യമാകുന്നത്. സ്വന്തമായി…
Read Moreപുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസനം : കോടികളുടെ അഴിമതി
konnivartha.com: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂടൽ – മുറിഞ്ഞകൽ ജംഗ്ഷനിലെ കാര്യം മാത്രം നോക്കുക . ദിവസേന കിഴക്കൻ മേഖലയിൽ നിന്നുള്ള നൂറ് കണക്കിന് വാഹനങ്ങളും , യാത്രക്കാരും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന പ്രധാനപ്പെട്ട ജംഗ്ഷൻ.സമീപകാലത്തായി നിരവധി വാഹന അപകടങ്ങൾ നടന്ന സ്ഥലമാണ്. നിരവധി മരണം സംഭവിച്ചു . സംസ്ഥാന പാതയിൽ റോഡ് തകർന്ന് കുഴി രൂപപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിടുകയാണ് . നിര്‍മ്മാണ ചുമതല വഹിക്കുന്ന കെ എസ് റ്റിപി അധികൃതർ ഒരു ബോർഡ് മാത്രം സ്ഥാപിച്ചിട്ട് ഇനിയും വലിയ ദുരന്തങ്ങൾക്കായി കാത്തിരിക്കുകയാണ്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരിന് പൊതു ജനം നല്‍കിയ പരാതികള്‍ അന്വേഷിച്ചില്ല . വിജിലന്‍സിന് നല്‍കിയ പരാതി എവിടെ . ഇപ്പോള്‍ കേരള ഗവര്‍ണര്‍ക്കും പരാതി . അഴിമതിയുടെ നേര്‍ ചിത്രം ആണ് “കോന്നി വാര്‍ത്ത ”…
Read Moreകോന്നി കെ എസ് ആര്‍ ടി സി മെഡിക്കൽ കോളേജ് സർവീസ് ഇന്ന് രാവിലെ മുടങ്ങി
konnivartha.com: കോന്നി കെ എസ് ആര്‍ ടി സി യിൽ നിന്നുംരാവിലെ 07.40 ന് സ്ഥിരമായി സര്‍വീസ് നടത്തുന്ന കോന്നി മെഡിക്കൽ കോളേജ് സർവീസ് ഇന്ന് മുടങ്ങി . കണ്ടക്ടർ ഇല്ലാത്ത കാരണത്താൽ ആണ് മുടങ്ങിയത് എന്ന് അറിയുന്നു .കോന്നി മെഡിക്കല്‍ കോളേജ് എന്ന് ബോർഡ് വച്ചു 20 ഓളം മെഡിക്കൽ കോളേജിലെ ജീവനക്കാരും രോഗികളും കയറി ഇരുന്ന ബസ് കണ്ടക്ടർ ഇല്ല എന്ന കാരണത്താൽ മറ്റു ഡ്യൂട്ടി നിർവഹിച്ച കണ്ടക്ടർ ക്യാൻസൽ ചെയ്തു എന്നാണ് അറിയാന്‍ കഴിയുന്നത് . യാത്രക്കാർ പരാതി കെ എസ് ആര്‍ ടി സി കണ്‍ട്രോള്‍ റൂമിൽ വിളിച്ചറിയിച്ചു . ഈ ബസിന്‍റെ പത്തനംതിട്ടയിൽ നിന്നും കടമ്മനിട്ട വഴി തിരുവല്ലക്കും ഉള്ള സര്‍വീസ് റദാക്കി.രാവിലെ 9.45 ന് ഒരു കണ്ടക്ടറെ അടിയന്തിരമായി സര്‍വീസിനു നിയോഗിച്ച് കോന്നി നിന്നും ചില യാത്രക്കാരെ…
Read More