konnivartha.com: സംസ്ഥാനത്തിന്റെ കഴിഞ്ഞകാല പുരോഗതി വിലയിരുത്തുന്നതിനും വികസന ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ‘വിഷൻ 2031’ സെമിനാർ പരമ്പരയിൽ ധനകാര്യ വകുപ്പ് നേതൃത്വം നൽകുന്ന സെമിനാർ ഒക്ടോബർ 13, തിങ്കളാഴ്ച കൊച്ചിയിൽ നടക്കും. ‘ധനകാര്യ വകുപ്പ്: നേട്ടങ്ങളും ഭാവികാഴ്ചപ്പാടുകളും’ എന്ന സെമിനാർ രാവിലെ 10 ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ ആരംഭിക്കും. കേരളത്തെ 2031-ഓടെ പുരോഗമനപരവും വികസിതവുമായ ഒരു സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ ‘വിഷൻ 2031’ എന്ന പേരിൽ 33 മേഖലകളിൽ സെമിനാർ സംഘടിപ്പിക്കുന്നത്. 2031-ൽ കേരള സംസ്ഥാനം സ്ഥാപിതമായിട്ട് 75 വർഷം പൂർത്തിയാകുകയാണ്. അതിന്റെ പശ്ചാത്തലത്തിൽ, നമ്മുടെ സംസ്ഥാനത്തിന്റെ കഴിഞ്ഞകാല വളർച്ച വിലയിരുത്തിയും ഭാവിയിലേക്കുള്ള വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുകയാണ് ഈ സെമിനാറുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 2031ൽ സംസ്ഥാനം എങ്ങനെയാകണം എന്നതിനെക്കുറിച്ച് വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കാനുള്ള ആശയങ്ങളുടെ പങ്കുവയ്ക്കലും സമാഹരണവുമാണ് ഈ…
Read Moreടാഗ്: kerala government
നവി മുംബൈയിൽ ”നോർക്കാ കെയർ കരുതൽ സംഗമം സംഘടിപ്പിക്കുന്നു
ഒക്ടോബർ 12 ന് konnivartha.com; പ്രവാസികേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പദ്ധതിയുടെ പ്രചരണാർത്ഥം മഹാരാഷ്ട്രയിലെ നവി മുംബൈയിൽ ”നോർക്കാ കെയർ കരുതൽ സംഗമം – സ്‌നേഹകവചം” സംഘടിപ്പിക്കുന്നു. പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോർക്കുന്ന ”സ്‌നേഹകവചം” സംഗമം നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സഹായം ആവശ്യമായ പ്രവാസി കുടുംബങ്ങൾക്ക് പിന്തുണ നൽകുന്ന പ്രവർത്തനരീതി (Support Mechanism) രൂപപ്പെടുത്തുകയെന്നതും സ്‌നേഹകവചം” ലക്ഷ്യമിടുന്നു. സംഗമത്തിന്റെ ഭാഗമായി, മലയാളി സംഘടനകൾ നിർദ്ദേശിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുബൈയിലെ 50 മലയാളി കുടുംബങ്ങൾക്ക് നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിനുള്ള സാമ്പത്തിക സഹായം ”കെയർ ഫോർ മുബൈ” സന്നദ്ധ സംഘടന ചടങ്ങിൽ നൽകും. നവി മുംബൈ റമാഡ ഹോട്ടലിൽ (മില്ലേനിയം ബിസിനസ് പാർക്ക്,…
Read Moreകോന്നി മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ:പ്രത്യേക സംവിധാനം ഏർപ്പെടുത്തി
konnivartha.com; കോന്നി മണ്ഡലത്തിലെ മുഴുവൻ കൈവശക്കാർക്കും പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ലാൻഡ് റവന്യു ജോ. കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായി റവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിയമ സഭയിൽ കോന്നി മണ്ഡലത്തിലെ കൈവശക്കാർക്ക് പട്ടയം ലഭ്യക്കുന്നത് സംബന്ധിച്ചു സഭയിൽ അവതരിപ്പിച്ച സബ് മിഷന് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോന്നിത്താഴം വില്ലേജിൽ തണ്ണിത്തോട് പഞ്ചായത്തിൽ (10-ാ വാർഡ്) ഉൾപ്പെട്ട എലിമുള്ളുംപ്ലാക്കൽ പ്രദേശവും, കോന്നി പഞ്ചായത്തിൽ (6-ാ ം വാർഡ്) ഉൾപ്പെട്ട ആവോലിക്കുഴി, ഞളളൂർ പ്രദേശങ്ങളും ആണ് ഫുഡ് പ്രൊഡക്ഷൻ ഏരിയായിൽ ഉൾപ്പെട്ടു വന്നിട്ടുള്ളത്. ഫുഡ് പ്രൊഡക്ഷൻ ഏരിയായ്ക്കുവേണ്ടി വനം വകുപ്പ് മുൻപ് റവന്യൂ വകുപ്പിനു നൽകിയ കുമരംപേരൂർ ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട ആവോലിക്കുഴി, എലിമുള്ളുംപ്ലാക്കൽ എന്നീ പ്രദേശങ്ങളിലെ 333.1659 ഹെക്ടർ സ്ഥലം GO(Ms)…
Read Moreഅരിപ്പ ഭൂസമരം ഒത്തുതീര്‍പ്പാക്കി :വ്യവസ്ഥകൾ സമരസംഘടനകൾ അംഗീകരിച്ചു
konnivartha.com/ തിരുവനന്തപുരം:പതിനാല് വർഷക്കാലമായി ദൂരഹിതരായ ദളിത്, ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പടെ തുടരുന്ന പുനലൂർ അരിപ്പ ഭൂസമരം അവസാനിപ്പിക്കാൻ സർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥകൾ സമരസംഘടനകൾ അംഗീകരിച്ചതായി റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ വാർത്താ സമ്മേനത്തിൽ അറിയിച്ചു. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെടുന്ന 35 കുടുംബങ്ങൾക്ക് ഒരു ഏക്കർ ഭൂമിയുടെ അവകാശം നിലനിർത്തിക്കൊണ്ടു തന്നെ അരിപ്പ സമരഭൂമിയിൽ 20 സെൻ്റ് പുരയിടവും 10 സെൻ്റ് നിലവും വീതം നൽകും. സമരത്തിലുള്ള 209 എസ് സി കുടുംബങ്ങൾക്ക് 12 സെൻ്റ് വീതവും ജനറൽ വിഭാഗത്തിൽപ്പെട്ട 78 കുടുംബങ്ങൾക്ക് 10 സെൻ്റ് വീതവും ഭൂമി പതിച്ചു നൽകി പട്ടയം അനുവദിക്കാനും സർക്കാർ തീരുമാനിച്ചു. ഈ വ്യവസ്ഥകളാണ് ഭൂസമരം നടത്തുന്ന ആറ് സംഘടനകളും ചർച്ചയിൽ അംഗീകരിച്ചത്. സർക്കാർ വ്യവസ്ഥകൾ സമരക്കാർ അംഗീകരിച്ച സാഹചര്യത്തിൽ അവരെ ഭൂമിയുടെ അവകാശികളാക്കി…
Read Moreമന്ത്രിസഭായോഗ തീരുമാനങ്ങള്‍
സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം നവകേരളം – സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി 2026 ജനുവരി 1 മുതൽ ഫെബ്രവരി 28 വരെ സംഘടിപ്പിക്കും. വികസന നിർദ്ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കുക, വികസനക്ഷേമ പരിപാടികൽ സംബന്ധിച്ച അഭിപ്രായം ആരായുക, വികസന ആവശ്യങ്ങൾ മനസ്സിലാക്കി വികസനമെത്തിക്കാനുള്ള ആസൂത്രണം നടത്തുക ക്ഷേമ പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് അഭിപ്രായം സമാഹരിക്കുക എന്നിവയാണ് ലക്ഷ്യം. സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പ്രോഗ്രാം നടപ്പാക്കുക. ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. പരിപാടിയുടെ നടത്തിപ്പിനായി 4 അംഗ സംസ്ഥാനതല ഉപദേശക സമിതിയും സംസ്ഥാന നിർവ്വഹണ സമിതിയും രൂപീകരിക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, അസംബ്ലി തലത്തിലും, ജില്ലാ തലത്തിലും ഉചിതമായ ഉദ്യോഗസ്ഥരെയും വിദഗ്ദ്ധരെയും ഉൾപ്പെടുത്തിക്കൊണ്ട് സമിതികൾ രൂപീകരിക്കുന്നതിന് ഐ & പി .ആർ.ഡി ഡയറക്ടർക്ക് ചുമതല നൽകി. ചീഫ് സെക്രട്ടറി ഡോ.…
Read Moreപൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ വിളിക്കാം;സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ഇന്ന് ( 29/09/2025 )
പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസൺ കണക്ട് സെന്റർ സെപ്റ്റംബർ 29ന് പ്രവർത്തനം ആരംഭിക്കും. 1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെയാണ് ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പറയാൻ കഴിയുക. സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നിജസ്ഥിതി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന വിവരങ്ങൾ നൽകുക, പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉത്തരവാദിത്തം ഉറപ്പാക്കാനും കാലതാമസം കുറയ്ക്കാനും ജനങ്ങളുടെ പ്രതികരണം ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക, ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിൽ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ ജനങ്ങളുടെ പ്രതികരണം ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക, പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും…
Read Moreഅടൂര്‍ കെ.എസ്.ആര്‍.ടി.സി യാര്‍ഡ് നിര്‍മാണത്തിന് ഭരണാനുമതി
konnivartha.com: അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ ഓപ്പറേറ്റിങ് യാര്‍ഡ് നിര്‍മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. നിര്‍വഹണ ചുമതലയുള്ള പൊതുമരാമത്ത് നിരത്ത് വിഭാഗവുമായി ബന്ധപ്പെട്ട് സാങ്കേതിക അനുമതി നടപടി പുരോഗമിക്കുന്നു. സമയബന്ധിതമായി ടെന്‍ഡറിങ് സാധ്യമാക്കുമെന്നും ഡെപ്യൂട്ടിസ്പീക്കര്‍ അറിയിച്ചു. ഡിപ്പോയില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതിന് ഒരു കോടി രൂപയ്ക്കുളള അന്തിമ ഭരണാനുമതി അവസാന ഘട്ടത്തിലാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സൂചിപ്പിച്ചു.
Read Moreശബരി റെയില്‍: സംസ്ഥാന സര്‍ക്കാര്‍ പകുതിച്ചെലവ് വഹിക്കും; മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം
ശബരി റെയില്‍ പാതയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ണ്ണമായും ചെലവ് വഹിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെങ്കിലും ശബരി റെയില്‍പാത പ്രധാനപ്പെട്ട പദ്ധതി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് നിര്‍വഹിക്കാന്‍ തയ്യാറായതെന്നും പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. റെയില്‍പാതയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. റെയില്‍വേ മന്ത്രാലയവുമായി ഏറ്റവും ഒടുവില്‍ നടത്തിയ ചര്‍ച്ചയിലും 50 ശതമാനം ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിരുന്നു. വസ്തുതകള്‍ ഇതായിരിക്കേ തീര്‍ത്തും തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഒരടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പച്ച നുണയായി പ്രചരിപ്പിക്കുകയാണ്. ശബരിമല വിമാനത്താവളത്തിന് ഈ വര്‍ഷം ഡിസംബറോടെ എല്ലാ അനുമതികളും ലഭ്യമാകും എന്നാണ് കരുതുന്നത്. അടുത്ത വര്‍ഷത്തോടെ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കി വിമാനത്താവളം നിര്‍മ്മാണ പ്രവൃത്തികളിലേക്ക്…
Read MoreGlobal Ayyappa Sangam inaugurated:Sabarimala is a place of worship for secular spirituality: Chief Minister Pinarayi Vijayan
konnivartha.com: Chief Minister Pinarayi Vijayan said that Sabarimala is a place of worship that proclaims transcendental spirituality and is accessible to all people, and that it needs to be strengthened as such. The Chief Minister was speaking after inaugurating the Global Ayyappa Sangam organized at Pampa Manappuram with the aim of comprehensive development of Sabarimala. The transcendental spirituality of Sabarimala is unique. It is important to bring it to the world. In this way, devotees from all over the world should be attracted. The physical conditions of Sabarimala should…
Read Moreഭൂപതിവ് നിയമ ചട്ട ഭേദഗതിക്ക് സബ്ജറ്റ് കമ്മിറ്റിയുടെ അംഗീകാരം
ചട്ടപ്രകാരം വീട് നിർമ്മാണം അനുവദനീയമാണെങ്കിൽ പട്ടയ ഭൂമികളിലെ വീടുകൾ ക്രമവൽക്കരിക്കേണ്ടതില്ല നിയമസഭ പാസാക്കിയ ഭൂപതിവ് ചട്ടം സബ്ജറ്റ് കമ്മിറ്റി അംഗീകരിച്ചതായി റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. ഒരാഴ്ചയ്ക്കകം ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ചട്ടം പ്രസിദ്ധീകരിച്ച സമയം മുതൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇനി മുതൽ ഇടുക്കി ജില്ലയിലെ ഉൾപ്പടെ കേരളത്തിലെമ്പാടും പട്ടയ ഭൂമിയിലെ വീടുകൾ എല്ലാം ക്രമവൽക്കരിക്കേണ്ടി വരും എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത് തീർത്തും വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. പട്ടയം അനുവദിച്ച ചട്ടപ്രകാരം വീട് നിർമ്മാണം അനുവദനീയമാണെങ്കിൽ അത്തരം ഭൂമികളിലെ വീടുകളൊന്നും ക്രമവൽക്കരിക്കേണ്ടതില്ല. റബ്ബർ കൃഷിക്കും മറ്റും മാത്രമായി അനുവദിക്കപ്പെട്ട ഭൂമിയിൽ വരുന്ന നിർമ്മാണങ്ങൾ ചട്ടപ്രകാരം ക്രമവൽക്കരിക്കണം. നിലവിലെ പട്ടയങ്ങളുടെ പൊതുസ്ഥിതി പരിശോധിച്ചാൽ 95 ശതമാനം വീടുകൾക്കും ക്രമവത്ക്കരണത്തിന് അപേക്ഷിക്കേണ്ടതില്ല. പട്ടയ രേഖകൾ ഇല്ലാത്തവർക്ക്…
Read More