കോന്നി വ​ള്ളി​ക്കോ​ട്​-​കോ​ട്ട​യ​ത്ത്​ വീണ്ടും പാ​റ​ഖ​ന​നം നടത്താന്‍ ഒത്താശ

കോന്നി വ​ള്ളി​ക്കോ​ട്​-​കോ​ട്ട​യ​ത്ത്​ വീണ്ടും പാ​റ​ഖ​ന​നം നടത്താന്‍ ട്രേ​ഡ്​ യൂ​ണി​യ​നുകള്‍ ഒത്താശ :കോടികളുടെ അഴിമതി konnivartha.com: വ​ള്ളി​ക്കോ​ട്​-​കോ​ട്ട​യ​ത്ത്​ പ​രി​സ്ഥി​തി ദു​ർ​ബ​ല​മേ​ഖ​ല​യി​ൽ വീ​ണ്ടും അ​ന​ധി​കൃ​ത പാ​റ​ഖ​ന​നം ന​ട​ത്താ​ൻ നീ​ക്കം.എല്ലാ ഒത്താശയും ചെയ്തു കൊണ്ട് കോടികള്‍ വാങ്ങി ഒത്താശ ചെയ്യുന്ന ആളുകള്‍ പ്രദേശത്തെ ഇല്ലായ്മ ചെയ്യാന്‍ കൂട്ട് നില്‍ക്കുന്നു എന്ന് പരാതി . ഈ അഴിമതിയ്ക്ക് കൂട്ട് നില്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം വ്യാപകമായി  ദുരുപയോഗം ചെയ്യുന്നു എന്നും വ്യാപക പരാതി . അ​നു​മ​തി​യി​ല്ലാ​തെ​യും നി​യ​ന്ത്ര​ണ അ​ള​വി​ൽ കൂ​ടു​ത​ൽ പാ​റ​ഖ​ന​ന​വും മ​ണ്ണെ​ടു​പ്പും ന​ട​ത്തി​യ​തി​ന് റ​വ​ന്യൂ, ജി​യോ​ള​ജി വ​കു​പ്പു​ക​ൾ കോ​ടി​ക​ൾ പി​ഴ​യി​ടു​ക​യും ഹൈക്കോടതി ഉ​ത്ത​ര​വ് പ്ര​കാ​രം പാ​രി​സ്ഥി​തി​ക അ​നു​മ​തി​യും ഖ​ന​നാ​നു​മ​തി​യും റ​ദ്ദു​ചെ​യ്യു​ക​യും ചെ​യ്‌​ത സ്ഥ​ല​ത്താ​ണ് വീ​ണ്ടും ഖ​ന​ന​ത്തി​ന് ശ്ര​മി​ക്കു​ന്ന​ത് എന്നാണ് ആരോപണം . വരുത്തന്മാരായ രാഷ്ട്രീയ നേതാക്കളെ ഇറക്കി പ്രാദേശിക ആളുകളെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും പാറ ഘനനം നടത്തിയാല്‍ വിവിധ പാരിസ്ഥിതിക സംഘടനകള്‍…

Read More

കെ എസ് ആര്‍ ടി സി കാളവണ്ടി യുഗത്തിലേക്കോ : പെൻഷൻ തുക സഹകരണ സൊസൈറ്റി വഴി

    കഴിഞ്ഞ കുറേ വർഷങ്ങളായി സഹകരണ ബാങ്കുകളെ നിലനിർത്തുവാനായി സർക്കാർ സ്വീകരിച്ചിരിക്കുന്ന ഒരു വികലമായ നയത്തിനാണ് സാക്ഷ്യം വഹിക്കാനായത്. മുൻപ് പെൻഷനേഴ്സിന് അക്കൗണ്ട് ഉള്ള ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന പെൻഷൻ തുക ഇപ്പോൾ സഹകരണ സൊസൈറ്റി വഴിയാണ് കെഎസ്ആർടിസി വിതരണം ചെയ്യുന്നത്. ഇതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതോ വയോധികരായ പെൻഷനേഴ്സും. ഈ ഡിജിറ്റൽ യുഗത്തിൽ Atm, ഓൺലൈൻ ഇടപാടുകൾ നടത്തുവാൻ ആകാത്ത സഹകരണ സൊസൈറ്റി വഴിയാണത്രേ കെഎസ്ആർടിസിയുടെ പെൻഷൻ വിതരണം മുഴുവനും നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ ഏറ്റവും വലിയ അപാകത എന്തെന്നുവെച്ചാൽ പെൻഷൻ വന്നു എന്നുള്ളത് പത്രം വായിച്ച് അറിയേണ്ട അവസ്ഥയാണ്. അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന തുകയുടെ മെസ്സേജുകൾ ലഭ്യമാകുന്ന ഓപ്ഷൻ പോലും ബാങ്കുകളിൽ ഇല്ലത്രെ. കാഴ്ച പരിമിതി ഉള്ളവർ ആരെങ്കിലും പറഞ്ഞു കേട്ട് അറിഞ്ഞാൽ അറിഞ്ഞു എന്നതാണ് നിലവിലെ സ്ഥിതി..പെൻഷൻ തുകയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന…

Read More

വെള്ളം ഒഴുകി പോകാൻ ഇടമില്ല : കോന്നിയിലെ ഓടകളിൽ മാലിന്യം നിറയുന്നു

  konnivartha.com : കോന്നി നഗരത്തിൽ കെ എസ് റ്റി പി നിർമിച്ച ഓടകൾ വൃത്തിയാക്കാത്തത് മൂലം ഓടകളിൽ നിറയുന്ന മാലിന്യം ദുർഗന്ധം പരത്തുന്നു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി എങ്കിലും ഓടകൾ പലതും ഇനിയും വൃത്തിയാക്കാൻ ഉണ്ട്. കോന്നി നഗരത്തിലെ ഓടകളിൽ ഉള്ള ദ്വാരങ്ങൾ വഴിയാണ് പലരും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓടക്കുള്ളിൽ ഉപേക്ഷിക്കുന്നത്. മത്സ്യ മാംസാവശിഷ്ടങ്ങൾ അടക്കം ഈ മാലിന്യത്തിൽ ഉണ്ട്. എന്നാൽ ഈ മാലിന്യം പിന്നീട് നീക്കം ചെയ്യുന്നതിന് ആരും തയ്യാറാകുന്നില്ല. ഇതിനാൽ തന്നെ മാലിന്യം ഒഴുകിപ്പോകാതെ കെട്ടി കിടക്കുകയാണ് . കെ എസ് റ്റി പി റോഡ്‌ നിർമ്മാണ കാലാവധി അവസാനിച്ചു എന്നാണ് അറിയുന്നത്. എങ്കിൽ ഇത് ആര് വൃത്തിയാക്കും എന്ന ചോദ്യവും അവശേഷിക്കുന്നു. മാത്രമല്ല ഒരു ചെറിയ മഴ പെയ്താൽ പോലും കോന്നി നഗരത്തിൽ നിറയുന്ന മഴ വെള്ളം ഓടയിൽ കൂടി…

Read More

മഴ അവധി: സ്കൂളുകള്‍ക്ക് അവധി നല്‍കാത്തതിന്‍റെ കാരണം കലക്ടര്‍ പറയുന്നു : കലക്ടര്‍ക്ക് മറുപടിയുമായി ജനങ്ങള്‍

  konnivartha.com: മഴ അവധിക്കായി കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് അവധി നല്‍കാതിരിക്കാനുള്ള കാരണം വിശദമാക്കുകയാണ് കാസര്‍കോട് കലക്ടര്‍.മഴ അവധിയെക്കുറിച്ച് ചോദിച്ച് പലരും വിളിക്കുന്നുണ്ടെന്നും എന്നാല്‍ ഇടയ്ക്കിടെ അവധികൾ പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബാധിക്കുമെന്നും അവരുടെ ക്ലാസുകൾക്ക് പുറമെ ഉച്ചഭക്ഷണവും പോഷകാഹാരവും നഷ്ടപ്പെടുമെന്നുമാണ് കലക്ടര്‍ ഇൻബശേഖർ.കെ. ഐഎഎസ് പറയുന്നു . ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കലക്ടര്‍ ഇക്കാര്യം പൊതു ജനത്തെ അറിയിച്ചത്. എല്ലാ ജില്ലാ കലക്ടര്‍മാരുടെയും ഫേസ് ബുക്കില്‍ അവധി തരണം എന്നുള്ള അപേക്ഷാ കമന്‍റുകള്‍ നിറഞ്ഞു . കലക്ടര്‍ അവധി നല്‍കിയില്ലെങ്കില്‍ തന്‍റെ മക്കള്‍ക്ക് താന്‍ തന്നെ അവധിപ്രഖ്യാപിച്ചതായി ഒരു വീട്ടമ്മ ഫേസ് ബുക്കില്‍ കുറിച്ചു . ഉച്ചക്കഞ്ഞിയെ ആശ്രയിച്ച് ഇപ്പോഴും കുട്ടികള്‍ സ്കൂളിലേക്ക് വരുന്നുണ്ടെങ്കില്‍ താങ്കള്‍ അടങ്ങുന്ന ഭരണ സംവിധാനത്തിന്‍റെ പോരായ്മയാണ് അതെന്നാണ് പലരുടെയും അഭിപ്രായം . കനത്ത മഴയും കാറ്റും ഉള്ളപ്പോള്‍ അവധി നല്‍കി…

Read More

കോഴഞ്ചേരി പുതിയ പാലം;അപ്രോച്ച് റോഡിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കും : മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: കോഴഞ്ചേരി പുതിയ പാലത്തിന്‍റെ അപ്രോച്ച് റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോഴഞ്ചേരി പോസ്റ്റ് ഓഫീസ് നില്‍ക്കുന്ന സ്ഥലം പൊതുമാരമത്ത് വകുപ്പിന് കൈമാറ്റം ചെയ്തു ലഭിച്ചിട്ടുണ്ട്. റോഡിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണം. ചില ഡെങ്കി ഹോട്ട്‌സ്‌പോട്ടുകള്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്. ഇത് ഗൗരവത്തോടെ കാണണം. ഈ മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കൂടുതല്‍ ലഭ്യമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. പത്തനംതിട്ട റിംഗ് റോഡിന്‍റെ സൗന്ദര്യവത്കരണത്തിനും നടപ്പാത നിര്‍മാണത്തിനുമായി റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് അതിര്‍ത്തി നിര്‍ണയത്തിനായുള്ള…

Read More

കോന്നി താലൂക്ക് ആസ്ഥാനത്ത് സ്ഥാപിക്കേണ്ട ഓഫീസുകളെല്ലാം അനുവദിക്കണം

  konnivartha.com: കോന്നി താലൂക്ക് ആസ്ഥാനത്ത് സ്ഥാപിക്കേണ്ട ഓഫീസുകളെല്ലാം അനുവദിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. താലൂക്ക് രൂപീകരിച്ച് പത്ത് വർഷം കഴിഞ്ഞിട്ടും കോടതി ഉൾപ്പെടെയുള്ള ഓഫീസുകൾ അനുവദിച്ചു കാണുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകുന്നതിനും തീരുമാനിച്ചു. അജിത കൊയ്പ്പള്ളിൽ, സി.പി. ഹരിദാസ്, ഗ്ലാഡിസ് , സോമശേഖരൻ നായർ , ജോഷ്വ എന്നിവർ സംസാരിച്ചു.  കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ  പുതിയ ഭാരവാഹികള്‍ സലിൽ വയലത്തല (പ്രസിഡൻറ് ) എം.ജനാർദ്ദനൻ, കെ.രാജേന്ദ്രനാഥ് (വൈസ് പ്രസിഡൻ്റുമാർ) എൻ.എസ്. മുരളി മോഹൻ (സെക്രട്ടറി) എസ്. കൃഷ്ണകുമാർ , എം.കെ. ഷിറാസ് (അസി.സെക്രട്ടറിമാർ) ജി.രാമകൃഷ്ണപിള്ള (ട്രഷറർ) 25 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. പ്രസിഡൻറ്       സെക്രട്ടറി                         ട്രഷറർ                        

Read More

മദ്യനയം :  ടൂറിസം ഡയറക്ടറേറ്റിന് ബന്ധമില്ല: ടൂറിസം ഡയറക്ടർ

  konnivartha.com: സംസ്ഥാനത്തെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു മേയ് 21ന് ടൂറിസം ഡയറക്ടർ വിളിച്ചു ചേർത്ത യോഗം ഇപ്പോൾ പ്രചരിപ്പിക്കുന്ന രീതിയിൽ സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ബാർ ഉടമകളുടേതു മാത്രമായുള്ളതോ അല്ലെന്നു ടൂറിസം ഡയറക്ടർ അറിയിച്ചു. വെഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ ഉയർത്തുന്നതിനു നേരിടുന്ന തടസങ്ങൾ, MICE ടൂറിസത്തിനു നേരിടുന്ന പ്രശ്നങ്ങൾ, ദീർഘകാലമായി ടൂറിസം ഇൻഡസ്ട്രി നേരിടുന്ന പ്രശനങ്ങൾ തുടങ്ങിയ വിഷയങ്ങളാണു യോഗത്തിൽ പങ്കെടുത്ത ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ളവർ ഉന്നയിച്ചത്. ഈ വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ശുപാർശകളോ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ടൂറിസം ഡയറക്ടറേറ്റിൽ നിന്നു സർക്കാരിലേക്കു നൽകിയിട്ടില്ലെന്നും ഡയറക്ടർ വ്യക്തമാക്കി. ടൂറിസം മേഖലയുടെ വികസനത്തിൽ റിസോർട്ടുകൾ, ഹോട്ടലുകൾ, ഹൗസ് ബോട്ടുകൾ, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ എന്നിവർ വഹിക്കുന്ന പങ്കു വലുതാണ്. അതിനാൽ ടൂറിസം മേഖലയിലെ സ്റ്റേക് ഹോൾഡേഴ്സിന്റെ പ്രതിനിധികളുടെ യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ ടൂറിസം…

Read More

കോന്നിയില്‍ നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയി

  വിശപ്പ് സഹിക്ക വയ്യാതെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കെ എസ് ആര്‍ ടി സി ബസ്സ്‌ ഡ്രൈവര്‍ ദീർഘ ദൂര ബസ്സ് സംസ്ഥാന പാതയിൽ അപകടകരമായ രീതിയിൽ പാർക്ക് ചെയ്തു konnivartha.com: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി ജംഗ്ഷൻ സമീപത്ത് ദീർഘദൂര കെഎസ്ആർടിസി സർവീസ് സംസ്ഥാനപാതയില്‍ അപകടകരമായ രീതിയിൽ പാർക്ക് ചെയ്തതായി പരാതി. യാത്രക്കാരെ ഏതു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിപ്പിക്കണം എന്ന് തീരുമാനിക്കുന്നത്‌ കെ എസ് ആര്‍ ടി സി ഡ്രൈവറുടെ “ലാക്ക്” ആണ് . ഹോട്ടലുകാരും ഡ്രൈവറും തമ്മില്‍ ഉള്ള രഹസ്യ ധാരണ ഉണ്ട് . ഹോട്ടലിന് മുന്നില്‍ ബസ്സ്‌ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങും കണ്ടക്ടര്‍ യാത്രക്കാരോട് പറയും പത്തു മിനിട്ട് ഇരുപതു മിനിട്ട് സമയം ഉണ്ട് .ഭക്ഷണം കഴിക്കേണ്ടവര്‍ക്ക് കഴിക്കാം എന്ന് . ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വിഭവ സമര്‍ഥമായ ഭക്ഷണം നല്‍കും…

Read More

തുണ പോര്‍ട്ടലില്‍ അധികമായി മൂന്ന് സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തി

  konnivartha.com : പോലീസ് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുളള തുണ പോര്‍ട്ടലില്‍ അധികമായി മൂന്ന് സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തി. ഇതിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍വ്വഹിച്ചു. നഷ്ടപ്പെട്ടുപോയ സാധനങ്ങള്‍ സംബന്ധിച്ച് പോലീസിന് വിവരം നല്‍കാനുളള സംവിധാനമാണ് അതിലൊന്ന്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. തുടര്‍നടപടികള്‍ ഐ-കോപ്സ് എന്ന ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും. അന്വേഷണത്തില്‍ സാധനം കണ്ടുകിട്ടിയാല്‍ പരാതിക്കാരന് കൈമാറും. പരാതി പിന്‍വലിക്കപ്പെട്ടാല്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കും. സാധനം കണ്ടെത്താന്‍ സാധിക്കാത്തപക്ഷം അത് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷകന് നല്‍കും. ഓണ്‍ലൈനില്‍ നല്‍കുന്ന പരാതിയില്‍ ന്യൂനതകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കാനും സൗകര്യമുണ്ട്. പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പിലും ഈ സംവിധാനം നിലവില്‍ വന്നു. ജാഥകള്‍, സമരങ്ങള്‍ എന്നിവ നടത്തുന്ന സംഘടനകള്‍ക്ക് അക്കാര്യം ജില്ലാ പോലീസിനെയും…

Read More

ലൈഫ് പദ്ധതി: 20,808 വീടുകളുടെ താക്കോൽദാനം 17ന്

  konnivartha.com : സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുട ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച 20,808 വീടുകളുടെ താക്കോൽദാനം 17ന്. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോൽ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. വൈകിട്ടു നാലിനാണു ചടങ്ങ്. നൂറു ദിന പരിപാടിയുടെ ഭാഗമായി 20,000 വീടുകൾ പൂർത്തീകരിക്കാനാണു ലക്ഷ്യമിട്ടിരുന്നത്.സംസ്ഥാനതല ചടങ്ങിനൊപ്പം വിവിധ ഭാഗങ്ങളിൽ പൂർത്തിയായ മറ്റു ലൈഫ് ഭവനങ്ങളുടെ താക്കോൽദാനം തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സംഘടിപ്പിച്ചിട്ടുണ്ടെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ സർക്കാരിന്റെ ഒന്നാം നൂറു ദിന പരിപാടിയുടെ ഭാഗമായി 12,000 ലൈഫ് ഭവനങ്ങൾ നിർമിച്ചു കൈമാറിയിരുന്നു. പദ്ധതിയിൽ ഇതുവരെ 2,95,006 വീടുകൾ നിർമിച്ചു നൽകി. 34,374 വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.…

Read More