konnivartha.com: കേരളത്തിലെ ആരോഗ്യ മേഖലയെ തകർക്കുവാനുള്ള ശ്രമമാണ് മാധ്യമങ്ങളും വലതുപക്ഷവും ശ്രമിക്കുന്നത് എന്ന് കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ അറിയിച്ചു . ചരിത്രപരമായ നേട്ടങ്ങളാണ് കേരളത്തിൽ ആരോഗ്യവകുപ്പ് കൈവരിച്ചിട്ടുള്ളത്.എൽഡിഎഫ് സർക്കാർ കോന്നി മണ്ഡലത്തിനു വേണ്ടി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കാലഘട്ടത്തിൽ മാത്രം നടത്തിയ വികസന പ്രവർത്തനങ്ങൾ എം എല്‍ എ അക്കമിട്ട് നിരത്തുന്നു കോന്നി മെഡിക്കൽ കോളേജ് വീണ ജോർജ്ജ് മന്ത്രിയായിരിക്കുന്ന കാലഘട്ടത്തിലാണ് 200 ബെഡ്ഡുകളും 7 വിഭാഗങ്ങളും ഉള്ള ഏഴു നിലയുള്ള ആശുപത്രി കെട്ടിടം അതിവേഗം പുരോഗമിക്കുന്നത്. 341 ജീവനക്കാരുടെ തസ്തികകൾ കോന്നി മെഡിക്കൽ സൃഷ്ടിക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. വിവിധ വിഭാഗങ്ങളിലായി ഇപ്പോൾ 95 ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ട്. ഒപ്പം 3 കോടി രൂപ ചിലവഴിച്ച് ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂം, ലേബർ വാർഡ്, മോഡുലാർ ഓപ്പറേഷൻ…
Read Moreടാഗ്: kerala health department
കോന്നിയില്‍ തെരുവ് നായ പേ പിടിച്ചു ചത്തിട്ടും അധികൃതര്‍ക്ക് “ഇളക്കമില്ല”
konnivartha.com: കോന്നിയില്‍ തെരുവ് നായ പേ പിടിച്ചു ചത്തിട്ടു രണ്ടു ദിവസം കഴിഞ്ഞു എങ്കിലും ജനങ്ങളെ ബോധവത്കരിക്കാനോ ഇവിടെയുള്ള തെരുവ് നായ്ക്കളെ നിരീക്ഷിക്കാനോ തെരുവ് നായ്ക്കളെ പിടികൂടി ഷെല്‍ട്ടര്‍ സ്ഥലത്ത് എത്തിക്കാനോ ഒരു നടപടിയും ഇല്ല . കോന്നി അഗ്നി രക്ഷാ നിലയത്തിന്‍റെ സമീപം ആണ് രണ്ടു ദിവസം മുന്‍പ് അവശനിലയില്‍ ഉള്ള തെരുവ് നായയെ കണ്ടത് .വായില്‍ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ നായ ചത്ത് പോയി .ഇതിനു ശേഷം നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആണ് തെരുവ് നായ ചാകാന്‍ കാരണം പേ വിഷം ആണെന്ന് കണ്ടെത്തിയത് . ഈ നായ എത്ര തെരുവ് നായ്ക്കളില്‍ രോഗം പടര്‍ത്തി എന്ന് അറിയില്ല .വരും ദിവസങ്ങളില്‍ നായ്ക്കള്‍ക്ക് കൂട്ടത്തോടെ പേ ഇളകിയാല്‍ അത് ഗുരുതര വിഷയമായി മാറും . കോന്നിയില്‍ തെരുവ്…
Read Moreകേരളത്തിലെ 1321 ആശുപത്രികളിൽ കാൻസർ സ്‌ക്രീനിംഗ് സംവിധാനം
konnivartha.com: കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്തുകൊണ്ട് ഒരു ലക്ഷത്തിലധികം (1,10,388) പേർ കാൻസർ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റ് കാൻസറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. സംസ്ഥാനത്തെ 1321 സർക്കാർ ആശുപത്രികളിൽ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീൻ ചെയ്തതിൽ 5185 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കുന്നവർക്ക് ചികിത്സയും തുടർ പരിചരണവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 98,329 സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടോയെന്നറിയാൻ സ്‌ക്രീനിംഗ് നടത്തി. അതിൽ 3193 പേരെ (3 ശതമാനം) സ്തനാർബുദം…
Read Moreകേരള റെയർ ബ്ലഡ് ഡോണർ രജിസ്ട്രി പുറത്തിറക്കി
കേരള മോഡൽ റെയർ ബ്ലഡ് ഡോണർ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുന്നു konnivartha.com: ട്രാൻസ്ഫ്യൂഷൻ സേവനങ്ങളിലെ പ്രധാന വെല്ലുവിളിയാണ് അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. ഇതിന് പരിഹാരമായി അപൂർവ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയർ ബ്ലഡ് ഡോണർ രജിസ്ട്രി കേരള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ പുറത്തിറക്കി. കൊച്ചിയിൽ എല്ലാ സംസ്ഥാനങ്ങളിലേയും പ്രതിനിധികൾ പങ്കെടുത്ത ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസിന്റെ ദേശീയ കോൺക്ലേവിലാണ് റെയർ ബ്ലഡ് ഡോണർ രജിസ്ട്രി പ്രകാശനം ചെയ്തതത്. കേരള മോഡൽ റെയർ ബ്ലഡ് ഡോണർ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. കൂടുതൽ രക്തദാതാക്കളെ ഉൾപ്പെടുത്തി രജിസ്ട്രി വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിരവധി ആന്റിജനുകൾ പരിശോധിച്ച ശേഷമാണ് അപൂർവ രക്തദാതാക്കളുടെ രജിസ്ട്രി സജ്ജമാക്കിയത്. ഉടൻ തന്നെ രജിസ്ട്രിയുടെ സേവനം സംസ്ഥാനത്താകെ ലഭ്യമാക്കും. കൂടുതൽ രോഗികൾക്ക് ഉപകാരപ്പെടാൻ…
Read Moreകോന്നി മെഡിക്കൽ കോളേജ് : മോർച്ചറി ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി ഒന്നിന്
konnivartha.com: : കോന്നി മെഡിക്കൽ കോളേജിൽ നിർമ്മാണം പൂർത്തീകരിച്ച മോർച്ചറി ബ്ലോക്കിന്റെ ഉദ്ഘാടനം 2025 ഫെബ്രുവരി ഒന്നാം തീയതി രാവിലെ 10 മണിക്ക് ആരോഗ്യം – വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ് നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. എ.ഡി.എം ബി. ജ്യോതിയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ ചേർന്ന HDS എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു എം എൽ എ.ആശുപത്രിയുടെ പ്രവർത്തനവും കിഫ്‌ബി നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയും യോഗത്തിൽ ചർച്ച ചെയ്തു. പുതിയതായി ആരംഭിക്കുന്ന മോർച്ചറി ബ്ലോക്കിൽ മജിസ്റ്റരീയൽ, പോലീസ് ഇൻക്വിസ്റ് റൂമുകൾ,10 കോൾഡ് ചേമ്പർ ,4 ഓട്ടോപ്സി ടേബിൾ,മെഡിക്കൽ ഓഫീസർ റൂം, സ്റ്റാഫ് റൂമുകൾ, റിസപ്ഷൻ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മൃതദേഹം സൂക്ഷിക്കുന്നതിനുള്ള 10 കോൾഡ് ചെമ്പറുകളിൽ 6 ചെമ്പറുകൾ നിലവിൽ സ്ഥാപിച്ചിട്ടുണ്ട്.…
Read Moreശബരിമല മകരവിളക്ക് : ആരോഗ്യവകുപ്പ് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തി
മണ്ഡല-മകരവിളക്ക് കാലം: ഇതുവരെ വൈദ്യസഹായം നൽകിയത് 2.89 ലക്ഷം പേർക്ക് മകരവിളക്കിനോടനുബന്ധിച്ചും വിപുലമായ ക്രമീകരണം konnivartha.com: മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് സർക്കാരിന്റെ ആരോഗ്യസൗകര്യങ്ങൾ വഴി ഇതുവരെ വൈദ്യസഹായം നൽകിയത് 2.89 ലക്ഷത്തിലേറെ പേർക്ക്. ജനുവരി 10 വരെയുള്ള കണക്കനുസരിച്ച് 2,16,969 രോഗികൾ ആശുപത്രികളിലും 72,654 രോഗികൾ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലുമായി ചികിത്സ തേടിയിട്ടുണ്ട്. 649 എമർജൻസി കേസുകൾക്ക് അടിയന്തര വൈദ്യസഹായകേന്ദ്രങ്ങളിൽ സേവനം നൽകി. 168 പേർക്ക് ഹൃദയാഘാതം റിപ്പോർട്ട് ചെയ്തതിൽ 115 രോഗികളെ കൃത്യമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായി. ജന്നി വന്ന 103 പേർക്ക് സേവനം നൽകിയതിൽ 101 പേരെയും രക്ഷപെടുത്താൻ സാധിച്ചു. മകരവിളക്കിനോടനുബന്ധിച്ചും വിപുലമായ ക്രമീകരണങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. ജനുവരി ഒന്നു മുതൽ 14 വരെ കരിമല ഗവ: ഡിസ്പെൻസറി തുറന്നു പ്രവർത്തിക്കുന്നുണ്ട്. മകരവിളക്ക് കാലയളവിൽ അടിയന്തരഘട്ടങ്ങൾ നേരിടാനായി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ…
Read Moreഎലിപ്പനി: ജാഗ്രത വേണം : ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
konnivartha.com: രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മരണകാരണമായേക്കാമെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പനി, തലവേദന, കഠിനമായക്ഷീണം, പേശിവേദന തുടങ്ങിയവ പ്രധാനലക്ഷണങ്ങളാണ്. കഠിനമായ ക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും എലിപ്പനികേസുകളുണ്ട്. വിദഗ്ധ നിര്‍ദേശമില്ലാതെ മരുന്ന് കഴിക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്ന് കഴിക്കണം; രോഗംകുറയുന്നില്ല എങ്കില്‍ വീണ്ടും ഡോക്ടറെ കാണാം. എലിയുടെ മാത്രമല്ല നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും രോഗം പകരും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കന്നുകാലികളെ കുളിപ്പിക്കുക, തൊഴുത്ത് വൃത്തിയാക്കുക, വാഹനങ്ങള്‍ കഴുകുക ,കൃഷിപ്പണി, നിര്‍മ്മാണ പ്രവൃത്തി, വയലിലും മറ്റും കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ മുഖംകഴുകുക , വൃത്തിയില്ലാത്ത വെള്ളം വായില്‍ കൊള്ളുക തുടങ്ങിയവ രോഗകാരണാമാകാം. വൃത്തിഹീനമായ മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കളിക്കുന്നതിലൂടെ കുട്ടികള്‍ക്കും രോഗബാധ ഉണ്ടാകാം. തൊഴിലുറപ്പ് ജോലിയിലേര്‍പ്പെടുന്നവര്‍, ശുചീകരണജോലിക്കാര്‍, ഹരിതകര്‍മസേന, കര്‍ഷകര്‍. ക്ഷീരകര്‍ഷകര്‍, ചെറിയകുളങ്ങളിലും പാടങ്ങളിലും…
Read Moreഭക്ഷ്യ സുരക്ഷ: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി
ഭക്ഷ്യ വിഷബാധ: ഭക്ഷണം നൽകിയ സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു നടപടി മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്ന് ഭക്ഷ്യ വിഷബാധ സംശയിക്കുന്ന കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷണം നൽകിയ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടികൾ സ്വീകരിക്കും. പത്തനംതിട്ട ഹോസ്റ്റലിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായുള്ള പരാതിയിൽ ഫുഡ് സേഫ്റ്റി ഓഫീസർ ഹോസ്റ്റൽ സന്ദർശിച്ച് നടപടി സ്വീകരിക്കുമെന്നറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടരുന്നു. കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ…
Read Moreശബരിമലയില്‍ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി
ശബരിമല തീർത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ ശബരിമല പാതയിൽ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികൾക്ക് പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4×4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ്…
Read Moreചിറ്റാർ സ്പെഷ്യലിറ്റി ജില്ലാ ആശുപത്രി നിർമ്മാണ പ്രവർത്തി ടെൻഡർ ചെയ്തു
konnivartha.com: ചിറ്റാർ സ്പെഷ്യലിറ്റി ജില്ലാ ആശുപത്രി നിർമ്മാണ പ്രവർത്തി പൊതുമരാമത്ത് വകുപ്പ് ടെൻഡർ ചെയ്തതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. നവംബർ 26നാണ് ടെൻഡർ ഓപ്പണിങ് ഡേറ്റ്.പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിൽ 32 കോടി രൂപ ചിലവിൽ അത്യാധുനിക സംവിധാനങ്ങൾ ഉള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ സ്പെഷ്യൽ ആശുപത്രിയാണ് ചിറ്റാറിൽ നിർമ്മിക്കുന്നത്. അഞ്ചു നിലകളയായി ക്രമീകരിച്ചിരിക്കുന്ന ആശുപത്രി കെട്ടിടം 3 ഘട്ടങ്ങളിലായിട്ടാണ് പ്രവർത്തി നടപ്പിലാക്കുന്നത്.ആശുപത്രിയുടെ ആദ്യഘട്ട നിർമ്മാണത്തിനായി 7 കോടിരൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭ്യമായത്.ആദ്യഘട്ടത്തിൽ ഒരു ഫ്ലോറിൽ പതിനൊന്നായിരം ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള രണ്ടു നിലകളാണ് നിർമ്മിക്കുക. ഗ്രൗണ്ട് ഫ്ലോറിൽകാഷ്വാലിറ്റി, ഹെൽപ്പ് ഡെസ്ക്, ഗൈനക്ക് ഓ പി റൂമുകൾ, പീഡിയാട്രിക് ഒ. പി റൂമുകൾ ,ഡോക്ടേഴ്സ് റൂമുകൾ, നഴ്സസ് റെസ്റ്റിംഗ് റൂമുകൾ, ഫീഡിങ് റൂം, അനസ്തേഷ്യ…
Read More