വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പൊലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പത്തനംതിട്ട എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്ഐ എസ്.ജിനുവിനെ ജില്ലാ പൊലീസ് ഓഫിസിലേക്കു സ്ഥലം മാറ്റി. സംഭവത്തിൽ 2 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. മർദനമേറ്റ സിതാരയുടെ പരാതിയിൽ പൊലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ ബാറിൽ പ്രശ്നമുണ്ടാക്കിയ 10 പേർക്കെതിരെയുമാണ് കേസ്.വിഷയത്തിൽ പ്രതിഷേധിച്ചു കോൺഗ്രസും യൂത്ത് കോൺഗ്രസും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാറിനു സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ്.ജിനുവും സംഘവുമാണു വിവാഹസംഘത്തെ ആക്രമിച്ചത്.കൊല്ലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം. മർദനത്തിൽ കോട്ടയം സ്വദേശിനി സിതാരയുടെ തോളെല്ലിന് പൊട്ടലുണ്ട്.ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.രാത്രി പത്തേമുക്കാലോടെ സ്റ്റാൻഡിനു സമീപത്തെ…
Read Moreടാഗ്: kerala police news
ശബരിമല ഡ്യൂട്ടിക്ക് പോയ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു
konnivartha.com: ശബരിമല ഡ്യൂട്ടിക്കുപോയ തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു. വെള്ളനാട് പുതുമംഗലം എ.ജെ. നിവാസിൽ അമൽ ജോസാണ്(28) മരിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ഓടെ പമ്പയിൽനിന്നും നീലിമല കയറിയ അമലിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന്, പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Moreവയനാട് : ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; 14 കേസുകൾ റജിസ്റ്റർ ചെയ്തു
konnivartha.com: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്ക്ക് എതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 കേസുകൾ റജിസ്റ്റര്‍ ചെയ്തു.194 പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് അതതു സാമൂഹ്യമാധ്യമങ്ങൾക്കു നിയമപ്രകാരമുള്ള നോട്ടിസ് നല്‍കുകയും ചെയ്തതായി പോലീസ് അറിയിച്ചു. തിരുവനന്തപുരം സിറ്റിയില്‍ നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ടു വീതവും കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവുമാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ സൈബര്‍ പട്രോളിങ് ശക്തമാക്കിയതായും പോലീസ് അറിയിച്ചിട്ടുണ്ട്.ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും മുന്നറിയിപ്പ് നൽകി.
Read Moreഗുണ്ടയുടെ വീട്ടിൽ വിരുന്ന്; ഡി വൈ എസ് പിയ്ക്ക് സസ്‌പെൻഷൻ
തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ. ഡി വൈ എസ് പി എം ജി സാബുവിന് സസ്‌പെൻഡ് ചെയ്‌തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പോലീസുകാരൻ വിജിലൻസിൽ നിന്നുള്ളയാളാണ്.ആലപ്പുഴ ക്രൈം ഡിറ്റാച്‌മെന്റ് ഡിവൈഎസ്പിയാണ് എംജി സാബു ഡിവൈഎസ്‌പി എം ജി സാബു സർവീസിൽ നിന്ന് വിരമിക്കാൻ ബാക്കിയുള്ളത് മൂന്ന് ദിവസം. ഈ മാസം 31 നാണ് ഡിവൈഎസ്പി സാബു സർവീസിൽ നിന്ന് വിരമിക്കാനിരുന്നത്. ഡിവൈഎസ്പിക്ക് നൽകാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. പരിപാടിക്കായി തയ്യാറാക്കിയിരുന്ന പന്തലും ഡിവൈഎസ്പി ഓഫീസിന് മുന്നിൽ നിന്ന് അഴിച്ചു മാറ്റി.അങ്കമാലിയിൽ ഗുണ്ടയുടെ വിരുന്നിൽ ഡിവൈഎസ്പിയും പൊലീസുകാരും പങ്കെടുത്ത സംഭവം സ്ഥിരീകരിച്ച് എറണാകുളം…
Read More