ശബരിമല പ്രസാദം തപാല്‍ വകുപ്പ് വീട്ടില്‍ എത്തിക്കും

കോന്നി വാര്‍ത്ത : ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് തപാൽ വകുപ്പ് വീട്ടിലെത്തിക്കും. തപാൽ വകുപ്പ് കേരള സർക്കിൾ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി മായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്. സ്വാമിപ്രസാദം എന്ന കിറ്റിന്റെ ഓൺലൈൻ ബുക്കിംഗ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവയടങ്ങുന്ന കിറ്റിന് 450 രൂപയാണ്. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ഇ-പേയ്മെന്റ്ിലൂടെ കിറ്റ് ബുക്ക് ചെയ്യാം. സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിലെത്തിക്കുക. നാളെ (നവംബർ 6) മുതൽ ബുക്കിംഗ് തുടങ്ങും. നവംബർ 16 മുതലാണ് കിറ്റുകൾ അയച്ചു തുടങ്ങുക. ചടങ്ങിൽ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ വി. രാജരാജൻ, ദേവസ്വം കമ്മീഷണർ ബി.എസ് തിരുമേനി, പോസ്റ്റൽ സർവീസ് ഡയറക്ടർ സയ്യിദ് റഷീദ് എന്നിവർ പങ്കെടുത്തു.

Read More

പത്തനംതിട്ട ജില്ലാ ജയിൽ കോന്നി അരുവാപ്പുലത്തു സ്ഥാപിക്കും : ഭൂമി ഏറ്റെടുക്കാൻ ജയിൽ വകുപ്പ് അപേക്ഷ നൽകി

പത്തനംതിട്ട ജില്ലാ ജയിൽ കോന്നി അരുവാപ്പുലത്തു സ്ഥാപിക്കും : ഭൂമി ഏറ്റെടുക്കാൻ ജയിൽ വകുപ്പ് അപേക്ഷ നൽകി കോന്നി :ജില്ലാ ജയിൽ കോന്നി അരുവാപ്പുലം വില്ലേജിലെ ചെളിക്കുഴിയിൽ സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. റവന്യൂ വകുപ്പ് ഏറ്റെടുത്ത 17.25ഏക്കർ സ്ഥലംജയിൽ വകുപ്പിന് വിട്ടുനൽകും.ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജയിൽ വകുപ്പ് സർക്കാരിലേക്ക് അപേക്ഷ നൽകി.നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു നോഡൽ ഓഫീസറെയും ജയിൽ വകുപ്പ് നിയമിച്ചിട്ടുണ്ട്.അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി യു പി സ്‌കൂൾ – കുളത്തു മണ്ണ് റോഡിലൂടെ അരക്കിലോമീറ്റർ സഞ്ചരിച്ചാൽ ചെളിക്കുഴിയിൽ എത്താം . മിച്ച ഭൂമി എന്ന് കണ്ടെത്തിയ ഈ സ്ഥലത്തു മുൻപ് കയ്യേറ്റ ശ്രമങ്ങൾ നടന്നിരുന്നു . സി പി ഐ എം ഭൂമി പിടിച്ചെടുക്കൽ സമരം നടത്തിയതും ഇവിടെയായിരുന്നു . മൂന്നു വർഷം മുൻപാണ് ഈ സ്ഥലം ജില്ലാ ജയിലിനു അനുജോജ്യ മാണെന്ന് കണ്ടെത്തിയത്…

Read More