konnivartha.com: ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്ക്കായി നോര്ക്ക റൂട്ട്സ് ഏര്പ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാര്ഡുകള് സംബന്ധിച്ച പ്രചാരണം ജൂലൈ 31 വരെ നടക്കും. പ്രവാസി ഐ.ഡി കാര്ഡ്, സ്റ്റുഡന്റ് ഐ.ഡി കാര്ഡ്, എന്.ആര്.കെ ഐ.ഡി കാര്ഡ് ഗുരുതര രോഗങ്ങള്ക്കുളള ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയായ നോര്ക്ക പ്രവാസിരക്ഷാ ഇന്ഷുറന്സ് സേവനങ്ങള് സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം. ഐ.ഡി.കാര്ഡ് ഉള്ളവരുടെ സംശയം ദൂരീകരിക്കാനും പുതുക്കാന് വൈകിയവര്ക്ക് ഈ കാലയളവ് പ്രയോജനപ്പെടുത്താം. വിദേശത്ത് ആറു മാസത്തില് കൂടുതല് ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70നും ഇടയില് പ്രായമുള്ളവര്ക്ക് പ്രവാസി ഐ.ഡി കാര്ഡ്, നോര്ക്ക പ്രവാസിരക്ഷാ ഇന്ഷുറന്സ് സേവനവും വിദേശപഠനത്തിന് പ്രവേശനനടപടി പൂര്ത്തിയാക്കിയവര്ക്കും വിദേശരാജ്യത്ത് പഠിക്കുന്ന കേരളീയരായ വിദ്യാര്ത്ഥികള്ക്കും സ്റ്റുഡന്റ് ഐ.ഡി കാര്ഡും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില് രണ്ടു വര്ഷമായി താമസിച്ച്/ജോലിചെയ്തുവരുന്ന പ്രവാസി കേരളീയര്ക്ക് എന്.ആര്.കെ ഐ.ഡി കാര്ഡും ലഭിക്കും. ഐ.ഡി കാര്ഡുകള്ക്ക് മൂന്നു…
Read Moreടാഗ്: kerala
എംഎസ്സി എൽസ3 കപ്പല് അപകടം : പൂർണ്ണ കാർഗോ വിവരങ്ങള് പ്രസിദ്ധീകരിച്ചു
konnivartha.com: എംഎസ്സി എൽസ3 കപ്പലില് ഉണ്ടായിരുന്ന പൂർണ്ണ കാർഗോ മാനിഫെസ്റ്റ് വിവരങ്ങള് കേരള ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കി . കൊച്ചിയിലെ മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിച്ച വിവരങ്ങള് ആണ് പുറത്തിറക്കിയത് . കേരള ചീഫ് സെക്രട്ടറിയുടെ അംഗീകാരത്തോടെ ആണ് ദുരന്ത നിവാരണ വകുപ്പ് ലിസ്റ്റ് പുറത്തു വിട്ടത് പൂര്ണ്ണ ലിസ്റ്റ് MSC Elsa3 Cargo Manifest-compressed The complete cargo manifest that was onboard MSC Elsa3 is attached herewith. This is as received from Mercantile Marine Department, Kochi as of 10-6-2025, 9.30 pm. This is released publicly with the approval Chief Secretary, Kerala.
Read MoreWorld Water Day 2025:hot summer: cool water of life
World Water Day 2025:The beauty of nature hot summer: cool water of life video: jayan konni / kerala /india
Read Moreലക്ഷദ്വീപിന് സമീപം ചെറിയ മൂന്ന് ഭൂചലനം:സുനാമി മുന്നറിയിപ്പ് ഇല്ല
ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിൽ മൂന്നു ചെറിയ ഭൂചലനം ഉണ്ടായി .ഇതിന്റെ ഫലമായി കാസർകോടിന്റെ മലയോര മേഖലകളിൽ ചെറിയ മുഴക്കം അനുഭവപ്പെട്ടു . കടലിൽ സംഭവിച്ചത് ചെറിയ ഭൂചലനമായതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. വെള്ളരിക്കുണ്ട് താലൂക്കിന്റെ പരിധിയിൽ വരുന്ന മേഖലകളിലാണ് നേരിയ പ്രകമ്പനവും മുഴക്കവും ഉണ്ടായത് . കോടോം ബേളൂർ, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകളിലാണ് മുഴക്കം അനുഭവപ്പെട്ടത് . ഇത് ആശങ്കപ്പെടേണ്ട കാര്യം ഇല്ലെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . സുനാമി മുന്നറിയിപ്പുകളോ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകളോ പുറപ്പെടുവിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
Read Moreപത്തനംതിട്ട ലൈംഗിക ചൂഷണം:ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയാ കേസെടുത്തു. വിഷയത്തിൽ 30 എഫ്ഐആറുകളിലായി 59 പ്രതികകള് ഉണ്ട് . ഇതുവരെയുള്ള റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഇരയായ പെൺകുട്ടിക്കു മനുഷ്യാവകാശലംഘനം നേരിടേണ്ടിവന്നുവെന്ന ഗുരുതരമായ പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. അതിനാൽ, ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്കും പൊലീസ് ഡയറക്ടർ ജനറലിനും നോട്ടീസ് അയച്ചിട്ടുണ്ട്. എഫ്ഐആർ, പെൺകുട്ടിയുടെ ആരോഗ്യം, റിപ്പോർട്ട് ചെയ്യപ്പെട്ട വിഷയത്തിൽ പെൺകുട്ടിക്കു നൽകിയിട്ടുള്ള വൈദ്യസഹായം, കൗൺസിലിങ്, നഷ്ടപരിഹാരം എന്നിവയുടെ നിലവിലെ സ്ഥിതി ഉൾപ്പെടുത്തിയ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതീക്ഷിക്കുന്നതായി കമ്മീഷൻ വ്യക്തമാക്കി. 2025 ജനുവരി 15നു വന്ന മാധ്യമ റിപ്പോർട്ടനുസരിച്ച്, നിലവിൽ 18 വയസ്സുള്ള പെൺകുട്ടിയുടെ പരാതിയിൽ നിരവധി പേർ പെൺകുട്ടിയെ ലൈംഗികചൂഷണത്തിനു വിധേയയാക്കിയതായി ആരോപണമുണ്ട്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ പ്രകടമായ…
Read Moreടെലികോം സേവനദാതാക്കൾ:കൺട്രോൾ റൂമുകളും ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും തുറന്നു
konnivartha.com: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിൽ, രക്ഷാപ്രവർത്തകർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്ക് അവശ്യം വേണ്ട ആശയവിനിമയം നടത്താൻ ടെലികോം കണക്ടിവിറ്റി പുനഃസ്ഥാപിക്കാനും വർധിപ്പിക്കാനും ഉള്ള നടപടികൾ ടെലികോം സേവന ദാതാക്കൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിവരുന്നു. ബിഎസ്എൻഎൽ , എയർടെൽ, റിലയൻസ് ജിയോ , വി എന്നിവയുൾപ്പെടെയുള്ള പ്രമുഖ ടെലികോം സേവന ദാതാക്കൾ വയനാട്ടിൽ തുടർച്ചയായ കവറേജ് നൽകുന്നതിനായി അവിടെ ടെലികോം അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വയനാട്ടിലെ ദുരന്ത പ്രദേശത്തെ താമസക്കാരെ സഹായിക്കാൻ കൺട്രോൾ റൂമുകളും ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും തുറക്കുകയും എമർജൻസി റെസ്പോൺസ് സംഘങ്ങളെ സജീവമാക്കുകയും ചെയ്തിട്ടുണ്ട്. ദുരിതത്തിലായ ജനതയെ പിന്തുണയ്ക്കുന്നതിനും തുടർച്ചയായ കവറേജ് ഉറപ്പാക്കുന്നതിനുമായി ടെലികോം കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി ഇനിപ്പറയുന്ന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ടെലികോം ടെലസേവന ദാതാക്കൾ സ്വീകരിച്ച നടപടികൾ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി എസ് എൻ എൽ)…
Read Moreനരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ:30 കാബിനറ്റ് മന്ത്രിമാര് ഉള്പ്പെടെ 72 മന്ത്രിമാര്
ജവഹർലാല് നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്ച്ചയായി അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തത്. രാജ്നാഥ് സിംഗാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയത്. അമിത് ഷാ, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയൂഷ് ഗോയല് എന്നിവർ തുടരും. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയെ മന്ത്രിയാക്കിയത് പുതിയ പാർട്ടി അധ്യക്ഷൻ വൈകാതെ വരും എന്ന സൂചനയായി. ശിവരാജ് സിങ് ചൗഹാൻ, മനോഹർ ലാല് ഖട്ടാർ എന്നിവരും കാബിനെറ്റിലെത്തി. ടി ഡി പിയുടെ രാം മോഹൻ നായിഡു, ജെ ഡി യുവിന്റെ ലല്ലൻ സിങ്, ലോക ജൻ ശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ, ജെ ഡി എസിന്റെ എച്ച് ഡി കുമാരസ്വാമി, എച്ച് എ എം നേതാവ് ജിതൻ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില് നിന്നുള്ള കാബിനെറ്റ്…
Read Moreഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും: പ്രധാനമന്ത്രി പ്രഖ്യാപിച്ചു
ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും. ഗഗൻയാൻ ദൗത്യ അംഗങ്ങളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംഘത്തിൽ നാല് പേരാണ് ഉള്ളത്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ദൗത്യസംഘ തലവൻ. അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാംശു ശുക്ല എന്നിവരും സംഘത്തിലുണ്ട്. VSSC വേദിയിലാണ് അഭിമാന ദൗത്യ സംഘത്തെ പ്രഖ്യാപിച്ചത്. സംഘത്തെ കൈയടിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. നാലുപേരില് മൂന്നുപേരായിരിക്കും ബഹിരാകാശത്തേക്ക് പോവുക. നാല് പേരും ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരാണ്. തുമ്പയിലെ വിഎസ്എസ്സിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പമാണ് ഗഗൻയാൻ ദൗത്യ സംഘാംഗങ്ങളെ ആദ്യമായി ലോകത്തിന് മുന്നില് പരിചയപ്പെടുത്തുന്ന സുപ്രധാന ചടങ്ങ് നടന്നത്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായര് 1999ലാണ് വ്യോമസേനയില് ചേരുന്നത്. ഇപ്പോള് വ്യോമസേനയില് ഗ്രൂപ്പ് ക്യാപ്റ്റനാണ്.…
Read Moreചൂട് കൂടി : കോന്നിയില് മോഷ്ടാക്കള് കൂടി : നിരവധി വീടുകളില് മോഷണം
konnivartha.com : ചൂട് കൂടി . ആളുകള് വീട്ടിലെ ജന്നല് എല്ലാം തുറന്നു .രാവും പകലും , ഇത് കള്ളന്മാര്ക്ക് ഉള്ള ജാലകം . കള്ളന്മാര് കൂടി കോന്നിയില് . പുറമേ നിന്നും ഉള്ളവര് അല്ല . പ്രദേശം നന്നായി അറിയുന്ന കള്ളന്മാര് ആണ് . വട്ടക്കാവ്, ചേരിമുക്ക് പ്രദേശങ്ങളിൽ മോഷണം. രണ്ട് വീടുകളിൽ നിന്നായി രണ്ട് ലക്ഷത്തിലധികം രൂപ മോഷണം പോയി എന്ന് വീട്ടുകാര് പറയുന്നു .സഫിയ മൻസിൽ നിയാസിന്റെ വീട്ടിൽ നിന്നാണ് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടത്.കിടപ്പുമുറിയിലെ രണ്ട് മേശയിലുണ്ടായിരുന്ന പണവും ഭാര്യയുടെ ബാഗിലുണ്ടായിരുന്ന പണവുമാണ് നഷ്ടപ്പെട്ടത്. അടുക്കള ഭാഗത്തെ കതകിന്റെ കുറ്റിയിടാൻ മറന്നിരുന്നു. ഇതുവഴിയാണ് കള്ളൻ വീടിനുള്ളിൽ കടന്നത്.ഷെൽഫിൽ നിന്നെടുത്ത് തുറന്നാണ് പണം കൊണ്ടുപോയത്.വട്ടക്കാവ് പള്ളിയുടെ ചുമതലയുള്ള നിയാസ് പള്ളിയിലെ പരിപാടി കഴിഞ്ഞ് രാത്രി 10.30നാണ് വീട്ടിലെത്തിയത്. പള്ളിയിലെ 60,000 രൂപയും…
Read Moreകന്നിമാസ പൂജ: ശബരിമല നട തുറക്കുക 17 ന് മാത്രം
konnivartha.com: കന്നിമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറക്കുക 17 ന് വൈകിട്ട് 5നു മാത്രം.ദേവസ്വം ബോർഡ് കലണ്ടറും പഞ്ചാംഗവും പ്രകാരം ചിങ്ങമാസം 32 ദിവസം ഉള്ളതിനാൽ 18നാണ് കന്നി ഒന്ന്.അതിനാലാണ് 17നു നട തുറക്കുന്നത്.മറ്റു കലണ്ടറുകളിൽ ചിങ്ങം 31വരെ മാത്രമേ ഉള്ളൂ. അതിൽ കന്നി ഒന്ന് 17നാണ്. ഇതാണ് വ്യത്യാസത്തിനു കാരണം. 17ന് രാവിലെ മാത്രമേ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടുകയുള്ളെന്നും നേരത്തെയെത്തി ക്യാംപ് ചെയ്യേണ്ട ആവശ്യമില്ലെന്നു ദേവസ്വം ബോർഡ് അറിയിച്ചു..17ന് ദർശന സൗകര്യമൊരുക്കുന്നതല്ലാതെ പൂജയില്ല. 22 വരെ പൂജകൾ ഉണ്ടാകും
Read More