സംസ്ഥാനത്തെ  ആദ്യ സ്മാർട്ട് കൃഷിഭവൻ : അരുവാപ്പുലത്ത് നാളെ നാടിന് സമർപ്പിക്കും

  konnivartha.com/കോന്നി : സംസ്ഥാനത്തെ ആദ്യ സ്മാർട്ട് കൃഷിഭവൻ നാളെ  (16.6.2023) അരുവാപ്പുലത്ത് നാടിന്  സമർപ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കാർഷിക സേവനങ്ങൾ കാര്യക്ഷമവും സുതാര്യവുമായി കർഷകരുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ സ്മാർട്ട് കൃഷി ഭവൻ പദ്ധതി നടപ്പാക്കുന്നത്. കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം കൃഷിഭവനാണ്  സംസ്ഥാനത്തെ ആദ്യ സ്മാർട്ട് കൃഷിഭവനാകുന്നത്. ഇതിന്റെ സമർപ്പണവും അരുവാപ്പുലം ബ്രാന്റ് കുത്തരിവിതരണ കേന്ദ്രം  ഉദ്ഘാടനവും 16 ന് രാവിലെ 10.30 ന് ന് അരുവാപ്പുലം ഗവ. എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ  നടക്കുന്ന ചടങ്ങിൽ   കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്  നിർവ്വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വിള ആരോഗ്യ പരിപാലന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും.  ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. എൻ.ജെ. ജോസഫിനെ ജില്ലാ കളക്ടർ ഡോ. ദിവ്യ. എസ്. അയ്യർ ആദരിക്കും. കുട്ടികൾക്കുള്ള പച്ചക്കറി തൈ വിതരണം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിർവ്വഹിക്കും. കൃഷിഭവന്റെ പ്രവർത്തനങ്ങൾ കൂടുതൽ   കാര്യക്ഷമാക്കുന്നതിനൊപ്പം  കൃത്യതയിലും വേഗത്തിലും സേവനം ലഭ്യമാക്കുക, നൂതന സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകളിലേക്ക് കർഷകരെ കൈപിടിച്ചുയർത്തുക എന്നതാണ് പദ്ധതുടെ പ്രധാന ലക്ഷ്യം. കൃഷി വകുപ്പിൽ നിന്നും   25 ലക്ഷം രൂപ ചെലവിലാണ്  അരുവാപ്പുലം കൃഷിഭവൻ…

Read More

തുണ പോര്‍ട്ടലില്‍ അധികമായി മൂന്ന് സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തി

  konnivartha.com : പോലീസ് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുളള തുണ പോര്‍ട്ടലില്‍ അധികമായി മൂന്ന് സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തി. ഇതിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍വ്വഹിച്ചു. നഷ്ടപ്പെട്ടുപോയ സാധനങ്ങള്‍ സംബന്ധിച്ച് പോലീസിന് വിവരം നല്‍കാനുളള സംവിധാനമാണ് അതിലൊന്ന്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. തുടര്‍നടപടികള്‍ ഐ-കോപ്സ് എന്ന ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും. അന്വേഷണത്തില്‍ സാധനം കണ്ടുകിട്ടിയാല്‍ പരാതിക്കാരന് കൈമാറും. പരാതി പിന്‍വലിക്കപ്പെട്ടാല്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കും. സാധനം കണ്ടെത്താന്‍ സാധിക്കാത്തപക്ഷം അത് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷകന് നല്‍കും. ഓണ്‍ലൈനില്‍ നല്‍കുന്ന പരാതിയില്‍ ന്യൂനതകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കാനും സൗകര്യമുണ്ട്. പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പിലും ഈ സംവിധാനം നിലവില്‍ വന്നു. ജാഥകള്‍, സമരങ്ങള്‍ എന്നിവ നടത്തുന്ന സംഘടനകള്‍ക്ക് അക്കാര്യം ജില്ലാ പോലീസിനെയും…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 25ന് രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

konnivartha.com : പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ഏപ്രിൽ 24, 25 തീയതികളിൽ മധ്യപ്രദേശ്, കേരളം, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങൾ സന്ദർശിക്കും.ഏപ്രിൽ 24 ന് രാവിലെ 11:30 ന്, മധ്യപ്രദേശിലെ രേവയിൽ ദേശീയ പഞ്ചായത്തി രാജ് ദിന ആഘോഷ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും, അവിടെ അദ്ദേഹം ഏകദേശം 19,000 കോടി രൂപയുടെ പദ്ധതികല്ലിടലും സമർപ്പണവും നിർവ്വഹിക്കും . ഏപ്രിൽ 25ന് രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. അതിനുശേഷം, ഏകദേശം 11 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ 3200 കോടിയിൽപ്പരം രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. വൈകുന്നേരം 4 മണിക്ക് പ്രധാനമന്ത്രി ദാദ്ര, നഗർ ഹവേലിയിലെ സിൽവാസയിലുള്ള നമോ മെഡിക്കൽ എജ്യുക്കേഷൻ & റിസർച്ച്…

Read More

മഞ്ജു വാര്യരും ജിതേഷ്ജിയും ഒന്നിച്ചെത്തുന്ന റിയാൽറ്റി ഷോ: ചിത്രീകരണം പൂർത്തിയായി

  konnivartha.com : ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ഇൻസ്റ്റഗ്രാമിൽ 16 മില്ല്യനിലധികം കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയയിൽ സൂപ്പർ സ്റ്റാർഡം നേടുകയും അന്താരാഷ്ട്ര സെലിബ്രിറ്റി റാങ്കിംഗ് കമ്പനിയായ അമേരിക്കൻ റാങ്കർ ഡോട്ട് കോം പട്ടികയിൽ ഇടം നേടുകയും ചെയ്ത ഇന്ത്യൻ അതിവേഗ ചിത്രകാരൻ ജിതേഷ്ജിയും ഒന്നിക്കുന്ന ഒരു സ്പെഷ്യൽ റിയാൽറ്റി ഷോ എപ്പിസോഡ് ഒരു പ്രമുഖ ടി വി ചാനലിന്‍റെ അണിയറയിൽ ഒരുങ്ങുന്നു. മഞ്ജു വാര്യരെയും ജിതേഷ്ജിയെയും കൂടാതെ സിനിമാതാരങ്ങളായ മനോജ്‌ കെ ജയൻ, ബൈജു എന്നിവരും ഈ എപ്പിസോഡിൽ അതിഥികളായി എത്തുന്നുണ്ട്. സിനിമാ സംവിധായകനും പ്രമുഖ സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ രമേഷ് പിഷാരടിയാണ് നിലവിൽ ടോപ്പ് റേറ്റിങ് ഉള്ള ഈ റിയാൽറ്റി ഷോയുടെ സംവിധായകനും നിർമ്മാതാവും. മഞ്ജുവാര്യരും ജിതേഷ്ജിയും ആദ്യമായി ഒന്നിക്കുന്ന വ്യത്യസ്തമായ ഈ എപ്പിസോഡ് വിഷു സ്പെഷ്യലായി പ്രമുഖ ടി വി…

Read More

കൈവെട്ട് കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം : എന്‍ ഐ എ

  konnivartha.com : തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരിതോഷികം നൽകുമെന്ന് എൻഐഎയുടെ പ്രഖ്യാപനം. കേസിലെ ഒന്നാംപ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവം നടന്നശേഷം ഇതുവരെ ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല. 2010ലാണ് തൊടുപുഴ ന്യൂമൻ കോളേജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈവെട്ടുന്നത്. പ്രവാചകനിന്ദ ആരോപിച്ചാണ് ആക്രമണം നടത്തിയത്.11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പത്ത് പ്രതികൾക്ക് എട്ടു വർഷം വീതം കഠിന തടവും മൂന്ന് പ്രതികൾക്ക് രണ്ടു വർഷം വീതം കഠിന തടവും നേരത്തെ ശിക്ഷ വിധിച്ചിരുന്നു.ജമാല്‍, മുഹമ്മദ് സോബിന്‍, ഷെജീര്‍, കാഫിന്‍, അന്‍വര്‍ സാദിഖ്, ഷംസുദ്ദീന്‍, ഷാനവാസ്, പരീത്, യൂനസ് അലി, ജാഫര്‍, കെ കെ അലി,…

Read More

അല്ലു അർജുനന് ഒപ്പം മല്ലുവും : ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം

ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിൽ ഒന്നാമൻ അല്ലു അർജുൻ:ഇൻസ്റ്റ റീൽസ് കാഴ്ചക്കാരുടെ എണ്ണം കൊണ്ട് അല്ലുവിന് ഒപ്പത്തിനൊപ്പം എത്താൻ ഒരു മല്ലുവും: ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം konnivartha.com : ലോകത്ത് ന്യൂ  ജനറേഷനു ഏറ്റവുമധികം ഇഷ്ടമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഫെയ്സ്ബുക്കും ട്വിറ്ററും അല്ല ഇൻസ്റ്റഗ്രാം ആണെന്ന് സൈബർ സാക്ഷരതയുള്ള എല്ലാവർക്കും അറിയാം! ഇന്റർനെറ്റ് കണക്ഷന്റെ എണ്ണത്തിൽ 100 കോടിയിലേക്ക് കുതിക്കുന്ന ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.   ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം കാഴ്ചക്കാരും ആരാധകരുമുള്ള ഇന്ത്യക്കാരൻ ആരെന്നാണ് സൈബർ ലോകത്ത് ഏറ്റവും വലിയ ചർച്ചാവിഷയം.ബ്രഹ്‌മാണ്ഡസിനിമകളി ലെ നായകനും തെലുങ്ക് സൂപ്പർ സ്റ്റാറുമായ അല്ലു അർജുൻ! 2O മില്ല്യൻ ഫോളോവേഴ്‌സും 17 മില്ല്യനിലധികം കാഴ്ചക്കാരുമായി അല്ലു അർജുൻ ഇൻസ്റ്റഗ്രാമിലെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒന്നാമനായി വിലസുന്നു . എന്നാൽ അല്ലു അർജുനു ഇൻസ്റ്റഗ്രാം റീൽസ് കാഴ്ചക്കാരുടെ എണ്ണത്തിൽ വെല്ലുവിളി ഉയർത്തി നിൽക്കുന്നത് ആരെന്ന്…

Read More

 വേനൽ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ   ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

  സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ. * പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. * ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. * അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. * പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്. *…

Read More

സർക്കാർ ജീവനക്കാര്‍ക്ക് യുട്യൂബ് ചാനൽ തുടങ്ങുന്നതിനു അനുമതി ഇല്ല

  konnivartha.com : സർക്കാർ ജീവനക്കാർ യുട്യൂബ് ചാനൽ തുടങ്ങുന്നതിനും യുട്യൂബിൽ വിഡിയോ അപ്‌ലോഡ് ചെയ്യുന്നതിനും വിലക്ക്.യുട്യൂബ് ചാനൽ തുടങ്ങുന്നതും വിഡിയോകൾ അപ് ലോഡ് ചെയ്യുന്നതും അതു കാണുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കും എന്നതിനാൽ ചട്ട വിരുദ്ധമാണെന്ന് ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിൽ പറയുന്നു.   സർക്കാർ ജീവനക്കാരുടെ 1960ലെ പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളത്തിനു പുറമേ മറ്റു വരുമാനം പാടില്ല . യുട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി ഫയർഫോഴ്‌സ് ജീവനക്കാരൻ നൽകിയ അപേക്ഷ തള്ളിയാണു സർക്കാർ ഉത്തരവിറക്കിയത്. നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ നിലവില്‍ യുട്യൂബ് ചാനൽ നടത്തുന്നുണ്ട് എന്നും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടു .ഇത്തരം യു ട്യൂബ് ചാനലുകള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പേരില്‍ ആണെങ്കില്‍ നടപടി ഉണ്ടാകും . ഇതിനോടകം പലരും സ്വന്തം ഉടമസ്ഥതയില്‍ നിന്നും ചാനല്‍ മാറ്റിയിട്ടുണ്ട് . എന്നാല്‍ പലരും ഇപ്പോഴും…

Read More

മഞ്ഞിനിക്കര പെരുന്നാൾ കൊടിയേറി: തീർത്ഥാടന സംഗമം വെള്ളിയാഴ്ച

konnivartha.com : മഞ്ഞിനിക്കര : മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിദ്വിയൻ പാത്രിയർക്കീസ് ബാവായുടെ 91 മത് ദുഃഖ്റോനോ പെരുന്നാളിന് മഞ്ഞിനിക്കര കബറിങ്കൽ കൊടിയേറ്റി. രാവിലെ 10 ന് ദയറാ പളളിയിലെ വിശുദ്ധ മൂന്നിമേൽ കുർബ്ബാനയ്ക്ക് ശേഷം ഗീവർഗീസ് മോർ അത്താനാസ്യോസ് , യൂഹാനോൻ മോർ മിലിത്തിയോസ്, മാത്യൂസ് മോർ തേവോദോസ്യോസ് എന്നീ മെത്രാപ്പോലീത്തന്മാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് നടത്തിയത് . ഇന്ത്യയിലും, വിദേശത്തുമുള്ള എല്ലാ യാക്കോബായ സുറിയാനി സഭയുടെ പള്ളികളിലും കൊടിയേറ്റ് നടത്തി. വൈകുന്നേരം ആറുമണിക്ക് കബറിങ്കൽ നിന്നും പ്രാർത്ഥിച്ച് കൊണ്ട് വന്ന കൊടി ഓമല്ലൂർ കുരിശടിയിൽ ഗീവർഗീസ് മോർ അത്താനാസ്യോസ് മെത്രാപ്പോലീത്ത ഉയർത്തി. . ഗബ്രിയേൽ റമ്പാൻ , ബേസിൽ റമ്പാൻ, ഫാദർ റോബി ആര്യാടൻ പറമ്പിൽ , ബോബി ജി വർഗീസ്, ഫാദർ ഗീവർഗീസ് ബ്ലാഹേത്ത് , ഓമല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ജോൺസൺ വിളവിനാൽ തുടങ്ങിയവർ…

Read More

റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകളുടെ രജിസ്ട്രേഷൻ വർധന:159 റിയൽ എസ്റ്റേറ്റ് ഏജന്റുമാർ 2022ൽ കെ-റെറയിൽ രജിസ്റ്റർ ചെയ്തു

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) യിൽ 2022 കലണ്ടർ വർഷത്തിൽ പുതിയ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്‌ട്രേഷനിൽ 39.47 ശതമാനം വർധനവുണ്ടായി. 2021ൽ 114 പുതിയ പ്രൊജക്റ്റുകൾ മാത്രം രജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 159 പുതിയ പ്രൊജക്റ്റുകളാണ്. 2021ൽ 8,28,230.79 ചതുരശ്ര മീറ്റർ ബിൽഡ് അപ്പ് ഏരിയ പുതിയ രജിസ്റ്റേഡ് പ്രൊജക്റ്റുകളിലായി ഉണ്ടായിരുന്നുവെങ്കിൽ 2022 ആയപ്പോൾ അത് 16,36,577.18 ചതുരശ്ര മീറ്ററായി വർധിച്ചു. 97.59 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2021ൽ പുതിയ രജിസ്റ്റേഡ് പ്രൊജക്ടുകളിലായി 5933 യൂണിറ്റുകൾ മാത്രമാണുണ്ടായിരുന്നത്. 2022ൽ ഇത് 12018 യൂണിറ്റുകളായി വർധിച്ചു.  102.56 ശതമാനമാണ് ഇക്കാര്യത്തിലുണ്ടായ വർധന. കോവിഡ് മൂലം നിറം മങ്ങിപ്പോയ റിയൽ എസ്റ്റേറ്റ് ബിസിനസ് മേഖല കഴിഞ്ഞ വർഷം മുതൽ ശക്തി പ്രാപിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021ൽ കൊമേഴ്‌സ്യൽ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത…

Read More