konnivartha.com:സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് ധനമന്ത്രി പറഞ്ഞുവെച്ചിട്ടും ക്ഷേമ പെന്ഷന് കൂട്ടിയില്ല. ഭൂനികുതി 50 ശതമാനം കൂട്ടി.കോടതി ഫീസും ഇലക്ട്രിക് വാഹന നികുതിയും കൂട്ടി. ധനകാര്യവകുപ്പ് മന്ത്രി തീര്ത്തും പരാജയം എന്ന് പറയാന് ആഗ്രഹിക്കുന്നു.പത്തനംതിട്ട കലഞ്ഞൂരില് ജനിച്ച മഹത് വ്യക്തി . പ്രവര്ത്തനം കൊല്ലം . കേരളത്തിന്റെ ധനകാര്യമന്ത്രി . ജനതയുടെ ക്ഷേമം ആണ് ആഗ്രഹിച്ചത് .തന്നത് നികുതിഭാരം . 15 വര്ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയിലും വന് വര്ധനവ്.ജനങ്ങളുടെ മുകളില് അമിത നികുതി ഭാരം കെട്ടിവെച്ച് ഖജനാവിലേക്ക് പണമെത്തിക്കാനുള്ള ധനമന്ത്രിയുടെ കെ.എന് ബാലഗോപാലിന്റെ അഞ്ചാം ബജറ്റ് എന്ന് മാത്രം വിശേഷിപ്പിക്കാം . തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ ക്ഷേമ പെന്ഷന് 100 രൂപയെങ്കിലും വര്ധിപ്പിക്കുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. ഒറ്റപൈസ പോലും കൂട്ടിയില്ല. നിലവില് 1600 രൂപയാണ് സംസ്ഥാനത്തെ ക്ഷേമ…
Read Moreടാഗ്: keralanews
കരിമാന്ത്തോട്ടിലേക്ക് കെ എസ് ആര് ടി സി ബസ്സ് വേണം : ജനം ഇതാ സ്ഥലം ഒരുക്കി
konnivartha.com: കോന്നി കരിമാന്ത്തോട്ടിലേക്ക് കെ എസ് ആര് ടി സി ബസ്സ് എത്തിക്കാന് എന്ത് ത്യാഗവും ചെയ്യാന് നാട് ഉണര്ന്നു . കെ എസ് ആര് ടി സി ബസ്സ് ജീവനക്കാര്ക്ക് താമസിക്കാന് മികച്ച നിലയില് സ്ഥലം നാട്ടുകാര് കണ്ടെത്തുകയും വിവരം തണ്ണിത്തോട് പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തു . കെ എസ് ആര് ടി സി ജീവനക്കാര്ക്ക് താമസിക്കാന് സ്ഥലം ഒരുക്കി നല്കിയാല് കരിമാന്ത്തോട്ടിലേക്ക് ഉള്ള കെ എസ് ആര് ടി സി ബസ്സ് പുനരാരംഭിക്കാന് നടപടി എടുക്കും എന്ന് ഇന്നലെ ഗതാഗത വകുപ്പ് മന്ത്രി നിയമസഭയില് പറഞ്ഞു . കോന്നി എം എല് എയുടെ സബ് മിഷന് ആണ് മന്ത്രി മറുപടി പറഞ്ഞത് . മുന്പ് നല്ല നിലയില് ഓടിക്കൊണ്ട് ഇരുന്ന കെ എസ് ആര് ടി സി ബസ്സ് നിലച്ചിട്ട് വര്ഷങ്ങള് കഴിഞ്ഞു…
Read Moreസാംസ്ക്കാരിക വകുപ്പുമന്ത്രി കേരളത്തിന് നാണക്കേട് : കോന്നി സർഗ്ഗവേദി
konnivartha.com: മഹാനായ എം.ടി യെ ബീഡി വലിക്കാരനാക്കി തരംതാഴ്ത്തിയ സാംസ്ക്കാരിക വകുപ്പുമന്ത്രി കേരളത്തിന്റെ നാണക്കേടാണെന്നും പ്രസ്താവന ഉടൻ തിരുത്തണമെന്നും കോന്നി സർഗ്ഗവേദി പ്രസിഡൻ്റ് സലിൽ വയലാത്തല അഭിപ്രായപ്പെട്ടു. കൂടെ നിൽക്കുന്ന ആരെയെങ്കിലും രക്ഷിക്കുന്നതിനുവേണ്ടി ലോകം ആദരിക്കുന്ന മഹാൻമാരെല്ലാം കുഴപ്പക്കാരാണെന്ന് അഭിപ്രായപ്പെടുന്നത് സാംസ്ക്കാരിക കേരളം തിരിച്ചറിയുമെന്നുംഅദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ കേരള എക്സൈസ്സ് വകുപ്പുമന്ത്രിയുടെ അഭിപ്രായം സ്വാഗതാർഹമാണെന്നും കോന്നി സർഗ്ഗവേദി പ്രസിഡൻ്റ് സലിൽ വയലാത്തല പറഞ്ഞു മന്ത്രി സജി ചെറിയാന് പറഞ്ഞത് കുട്ടികളായാല് കമ്പനിയടിക്കുകയും പുകവലിക്കുകയും ചെയ്യുമെന്നാണ് മന്ത്രി സജി ചെറിയാന് പറഞ്ഞത്. യു പ്രതിഭ എംഎല്എയുടെ മകന് ഉള്പ്പെട്ട ലഹരിക്കേസിലായിരുന്നു സജി ചെറിയാന്റെ ഈ പ്രതികരണം.’പ്രതിഭയുടെ മകന് പോളിടെക്നിക്കില് പഠിക്കുകയാണ്. കുട്ടികള് കൂട്ടുകൂടണ്ടേ. ആ കുട്ടി എന്തെങ്കിലും മോശപ്പെട്ട കാര്യം ചെയ്തതായി എഫ്.ഐ.ആര് ഞാന് വായിച്ചതാണ്. അതില് പുക വലിച്ചു എന്നാണ്. ഞാനും വല്ലപ്പോഴും ഒരു സിഗരറ്റ്…
Read Moreവിഷം അകത്തുചെന്ന വയനാട് ഡി.സി.സി ട്രഷറും മകനും മരിച്ചു
വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി.സി.സി ട്രഷററും മകനും മരിച്ചു. വയനാട് ഡി.സി.സി ട്രഷറര് എന്.എം വിജയനും (78) മകന് ജിജേഷും (38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു മരണം. എന്.എം.വിജയനെയും ജിജേഷിനെയും ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തുചെന്ന നിലയില് വീട്ടിനുള്ളില് കണ്ടത്. ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ ബത്തേരിയിലെ ആശുപത്രിയിലും തുടര്ന്ന് മെഡിക്കല് കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.ദീര്ഘകാലം ബത്തേരി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നും എന്.എം.വിജയന്.
Read Moreരണ്ടാംദിനവും സന്നിധാനത്ത് ആനന്ദക്കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര
konnivartha.com:ശബരിമല: തുടർച്ചയായ രണ്ടാംദിവസവും സന്നിധാനത്തെ ആഘോഷത്തിലാക്കി കർപ്പൂരാഴി ഘോഷയാത്ര. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച സന്ധ്യയിൽ കർപ്പൂരാഴി ഘോഷയാത്ര നടന്നത്. മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര തിങ്കളാഴ്ച സന്നിധാനത്തു സംഘടിപ്പിച്ചിരുന്നു. സന്ധ്യക്കു ദീപാരാധനയ്ക്കുശേഷം 6.40ന് കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി അരുൺകുമാർ നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്രത്തിനു വലംവച്ചു നീങ്ങിയ ഘോഷയാത്ര ഫ്ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിൽ സമാപിച്ചു. പുലിവാഹനമേറിയ മണികണ്ഠനൊപ്പം ദേവതാരൂപങ്ങളും വർണക്കാവടിയും കെട്ടുകാഴ്ചകളും ഘോഷയാത്രക്ക് കൊഴുപ്പേകി. അയ്യപ്പദർശനത്തിന് ഫ്ളൈ ഓവറിൽ വരിനിന്ന ഭക്തർക്കും ആനന്ദക്കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര മാറി. എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, സന്നിധാനം സ്പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ,…
Read Moreതലച്ചോറിന്റെ തളര്വാതത്തിനും തളര്ത്താനാകാത്ത ആത്മവിശ്വാസത്തിന് ആദരം
konnivartha.com; തലച്ചോറിന്റെ തളര്വാതം അഥവ സെറിബ്രല് പാല്സി തളര്ത്തിയ ജീവിതങ്ങള്ക്ക് പ്രതീക്ഷപകരുന്ന വിജയമാതൃകയാണ് പന്തളം കൂരമ്പാല സ്വദേശി രാകേഷ് കൃഷ്ണന്. കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചാണ് ശ്രദ്ധേയനായത്. സ്വപ്നങ്ങള്വില്ക്കുന്ന വെള്ളിത്തിരയിലേക്കായിരുന്നു മസ്തിഷ്ക വെല്ലുവിളിയെ അതിജീവിക്കുന്ന സംഭാവന – ‘കളം@24’ എന്ന സിനിമ. ഒന്നര മണിക്കൂര് ദൈര്ഘ്യമുള്ള സിനിമയുടെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തു. വിധിയല്ല ജീവിതമെന്ന് പറയാതെപറഞ്ഞ രാകേഷിനെ കോന്നി താലൂക്ക് അദാലത്ത് വേദിയില് മന്ത്രിമാരായ പി.രാജീവും വീണാ ജോര്ജും ആദരിച്ചു. കുരമ്പാല കാര്ത്തികയില് രാധാകൃഷ്ണ കുറുപ്പിന്റെയും രമാ ആര്. കുറുപ്പിന്റെയും മകനായ രാകേഷ് ചരിത്രത്തില് ബിരുദവും കമ്പ്യൂട്ടര് ഡിപ്ലോമയും നേടിയിട്ടുണ്ട്.
Read Moreതദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: പൂര്ണ്ണ ഫലം : യുഡിഎഫിന് നേട്ടം
konnivartha.com: സംസ്ഥാനത്തെ 31 വാർഡുകളിലാണ്ഉപ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ 61.87 ശതമാനം പേർ വോട്ടുരേഖപ്പെടുത്തി.ആകെ 102 സ്ഥാനാർഥികൾ ജനവിധി തേടിയിരുന്നു.മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്ഡ് ഉള്പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്ഡുകള്, മൂന്ന് മുനിസിപ്പിലിറ്റി വാര്ഡുകള്, 23 ഗ്രാമപഞ്ചായത്ത് വാര്ഡുകള് എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. UDF LDF NDA OTH 16 11 3 1 തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂർ, പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകളിൽ യുഡിഎഫിന് വൻനേട്ടം. മൂന്നുപഞ്ചായത്തുകളും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പൂര്ണ്ണ ഫലം 👇 https://sec.kerala.gov.in/public/te/ തൃശ്ശൂർ നാട്ടികയിൽ യുഡിഎഫിന് അട്ടിമറി വിജയം. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ 260 വോട്ടിന് എൽഡിഎഫ് വിജയിച്ച വാർഡിലാണ് യുഡിഎഫിന്റെ അട്ടിമറി വിജയം. ഇത് ഇതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. ചൊവ്വന്നൂർ…
Read Moreകേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്
വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്കാരം. എസ് സോമനാഥ് (സയൻസ് & എൻജിനിയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു വിശ്വനാഥ് സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം)എന്നിവർ കേരള ശ്രീ പുരസ്കാരത്തിനും അർഹരായി. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന…
Read Moreഡോ. ജെറി മാത്യുവിനെ കെ എം എഫ് എയുടെ അംബാസിഡറായി നിയമിച്ചു
konnivartha.com: ഡോ. ജെറി മാത്യുവിനെ കേരള മാസ്റ്റേഴ്സ് ഫുട്ബോൾ അസോസിയേഷന്റെ (KMFA) ദുബായിലെ ഔദ്യോഗിക ബ്രാൻഡ് അംബാസിഡറായി നിയമിച്ചതായി ഭാരവാഹികള് അറിയിച്ചു . ഡോ. എ. പി. ജെ. അബ്ദുൾ കലാം ഇൻ്റർനാഷണൽ ഫൗണ്ടേഷന്റെ മെഡിക്കൽ ആൻഡ് എഡ്യൂക്കേഷൻ ഡയറക്ടര്, കായികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള പ്രതിഭ ,ജീവകാരുണ്യ പ്രവര്ത്തനങ്ങള് മറ്റു സാമൂഹിക സേവനങ്ങള് എന്നിവ മുന് നിര്ത്തിയാണ് കെ എം എഫ് എയുടെ ദുബായ് ബ്രാൻഡ് അംബാസിഡറായി നിയമിച്ചത് . വയസ്സ് 40 കഴിഞ്ഞ ഫുട്ബോൾ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള KMFA-യുടെ ലക്ഷ്യവും, കായികാരോഗ്യം പ്രോത്സാഹിപ്പിക്കാനുള്ള ഡോ. ജെറി മാത്യുവിന്റെ ഊർജ്ജവും ഏകീകരിക്കുന്നു. ഡോ. ജെറി മാത്യു ഓർത്തോപീഡിക് ശസ്ത്രക്രിയകളിൽ, പ്രത്യേകിച്ച് ട്രോമ, ആർത്രോസ്കോപ്പി, മിനിമൽ ഇൻവേസീവ് സാങ്കേതികവിദ്യകളിൽ വിദഗ്ധനായി ഇന്ത്യയിൽ ജീവൻ മാറ്റിയിട്ടുള്ള വ്യക്തിയാണെന്നു വ്യാപകമായി അംഗീകരിക്കപ്പെടുന്നു. വൈദ്യശാസ്ത്രത്തിൽ നേടിയ നേട്ടങ്ങൾക്കു പുറമേ, ഡോ. ജെറി മാത്യു സാമൂഹ്യപരമായ…
Read Moreഎന് പി എസ് വാത്സല്യ പദ്ധതി കേരളത്തിലും തുടക്കമായി
konnivartha.com: കുട്ടികളുടെ ഭാവിക്കായി സാമ്പത്തിക കരുതല് ഉറപ്പാക്കുന്ന എന് പി എസ് വാത്സല്യ പദ്ധതിക്ക് കേരളത്തിലും തുടക്കമായി. ചെറിയ പ്രീമിയത്തിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള വലിയ പദ്ധതിയാണ് എന് പി എസ് വാത്സല്യ പദ്ധതിയെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി കണ്വീനറും കാനറാ ബാങ്ക് ജനറല് മാനേജറുമായ പ്രദീപ് കെ എസ് അഭിപ്രായപ്പെട്ടു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ നേതൃത്വത്തില് തിരുവനന്തപുരം കാനറാ ബാങ്ക് സര്ക്കിള് ഓഫീസില് സംഘടിപ്പിച്ച ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതി ഗുണഭോക്താക്കളിലേക്ക് എത്തിക്കാന് പൊതുമേഖലാ ബാങ്കുകള് മുന്കൈ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില് വിവിധ പൊതുമേഖലാ ബാങ്കുകളിലേയും നബാര്ഡിലേയും പ്രതിനിധികള് പങ്കെടുത്തു. വിവിധ സ്കൂളുകളില് നിന്നുള്ള 40 ലേറെ വിദ്യാര്ഥികളും രക്ഷിതാക്കളും ചടങ്ങില് സന്നിഹിതരായിരുന്നു. ന്യൂഡല്ഹി വിജ്ഞാന് ഭവനില് കേന്ദ്ര ധനമന്ത്രി നിര്മ്മല സീതാരാമന് പദ്ധതിയുടെ ഉദ്ഘാടനം നിര്വഹിക്കുന്നതിന്റെ തത്സമയ…
Read More