konnivartha.com: കയാക്കിങ്, കനോയിങ്, റോവിങ് എന്നിവയടങ്ങുന്ന രാജ്യത്തെ ആദ്യ ഏകീകൃത ദേശീയതല പ്രായപരിധി രഹിത മത്സരമായ 2025ലെ ഖേലോ ഇന്ത്യ ജലകായികമേള രാജ്യത്തെ ജലകായിക ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) മേല്‍നോട്ടത്തില്‍ ജമ്മു കശ്മീര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ആതിഥേയത്വം വഹിച്ച മേള 2028ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സിന് യോഗ്യത നേടാനും മറ്റ് ആഗോള മത്സരങ്ങളില്‍ മെഡലുകള്‍ സ്വന്തമാക്കാനും ലക്ഷ്യമിടുന്ന ജലകായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും ആവേശം പകര്‍ന്നു. ഓഗസ്റ്റ് 21 മുതല്‍ 23 വരെ ദാല്‍ തടാകത്തില്‍ നടന്ന മത്സരങ്ങളില്‍ വിതരണം ചെയ്ത റോവിങിലെ 10 മെഡലുകളടക്കം 24 സ്വര്‍ണമെഡലുകളും ഒളിമ്പിക് ഇനങ്ങളിലായിരുന്നു. ഖേലോ ഇന്ത്യ ജലകായിക മേളയില്‍ മധ്യപ്രദേശ്, ഒഡീഷ, കേരളം എന്നീ സംസ്ഥാനങ്ങള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. ദാല്‍ തടാകത്തിലെ മത്സരങ്ങളില്‍ സ്വന്തം താരങ്ങള്‍ മികച്ച പ്രകടനം…
Read More