konnivartha.com: കോന്നി ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞത് ഹെർപ്പീസ് രോഗം മൂലം . പാലോട് ഉള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ആണ് ഹെർപ്പീസ് രോഗമാണെന്ന് തെളിഞ്ഞത്. പ്രധാനമായും കുട്ടിയാനകളെ ബാധിക്കുന്ന രോഗമാണ് ഹെർപ്പീസ് .ഇത് പിടിപെട്ടാല്‍ ഏതാനും മണിക്കൂര്‍ കഴിഞ്ഞാല്‍ ചരിയും .മുൻപും കോന്നി ആനത്താവളത്തിൽ ഹെർപ്പീസ് ബാധിച്ച് കുട്ടിയാനകൾ ചരിഞ്ഞിരുന്നു. ഹെർപിസ് എന്നത് ഒരു വൈറൽ അണുബാധയാണ്. ഇത് ചർമ്മത്തിലും, കഫം ചർമ്മത്തിലും കുമിളകൾ ഉണ്ടാക്കുന്നു.ഹെർപിസിന് ചികിത്സയില്ല.മഹാമാരി പോലെ ആനകളിൽ പടരുന്ന സാംക്രമിക രോഗമാണിത് . ഇതുവരെ വാക്സിൻ കണ്ടു പിടിച്ചിട്ടില്ല. രക്ത കുഴലുകളുടെ ആവരണം നശിപ്പിക്കുന്ന വൈറസാണ് ഹെർപിസ്. തൊലി നശിക്കുമ്പോൾ രക്തം മാംസത്തിലേക്ക് നേരിട്ട് ഇറങ്ങും.ഇതോടെ ഓക്സിജൻ എടുക്കാനാവാതെ ആന മരണത്തിന് കീഴടങ്ങും. വൈറസ് ബാധയേറ്റാൽ കുട്ടിയാനകൾ 48 മണിക്കൂറിനിടെ ചരിയും .വലിയ ആനകളിൽ…
Read Moreടാഗ്: Kochayyappan
കോന്നി ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു(02/07/2025 )
konnivartha.com :കോന്നി ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പൻ(5) ചരിഞ്ഞു. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് ഇന്ന് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല.പോസ്റ്റ് മോര്‍ട്ടം നടത്തിയാലെ രോഗ കാരണം കണ്ടെത്താന്‍ കഴിയൂ . വിനോദ സഞ്ചാരികളുടെ അരുമയായിരുന്നു അഞ്ചു വയസ്സുകാരൻ. കോന്നി വനമേഖലയിലെ കൊച്ചു കോയിക്കൽ ഭാഗത്തു നിന്നുമാണ് ഇവനെ ലഭിച്ചത്. ചട്ടം പഠിപ്പിച്ചു വരുന്നതേ ഉള്ളൂ. ആറു വയസ്സ് കഴിഞ്ഞാൽ മാത്രമേ മറ്റ് ആനകളുടെ കൂടെ പാർപ്പിക്കൂ. ആന ചട്ടം നന്നായി പഠിച്ചു വരുന്നതിനു ഇടയിലാണ് കൊച്ചയ്യപ്പൻ ചരിഞ്ഞത്. വനം വകുപ്പ് ഡോക്ടർ മറ്റ് വനം ജീവനക്കാർ എന്നിവർ സ്ഥലത്തു ഉണ്ട്.വൈറസ് ബാധ ഏൽക്കാൻ ഉള്ള സാധ്യത ഉണ്ട്. വൈറ്റമിന്റെ കുറവ് ഉള്ളതിനാൽ അതിനുള്ള ചികിത്സ നൽകി വന്നിരുന്നു. എരണ്ട കെട്ടു മൂലം ഇതിനു മുന്‍പും ഏറെ കുട്ടിയാനകള്‍ ഇവിടെ ചരിഞ്ഞിട്ടുണ്ട് . പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഒന്നും…
Read More