കൊടുമണ്ണില്‍ കുപ്പടം ഖാദി നെയ്ത്ത് കേന്ദ്രം ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴില്‍ കൊടുമണ്ണില്‍ പുതിയ കുപ്പടം ഖാദി നെയ്ത്ത് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വഹിച്ചു. ബോര്‍ഡ് അംഗം സാജന്‍ തൊടുക അധ്യക്ഷനായി. ഖാദി ബോര്‍ഡ് സെക്രട്ടറി ഡോ.കെ.എ. രതീഷ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വിപിന്‍ കുമാര്‍, വാര്‍ഡ് അംഗങ്ങളായ എ.ജി.ശ്രീകുമാര്‍, അജികുമാര്‍ രണ്ടാംകുറ്റി, അഞ്ജന ബിജുകുമാര്‍, ജില്ലാ പ്രോജക്ട് ഓഫീസര്‍ ജസി ജോണ്‍, ശക്തിഭദ്ര സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് എ.വിജയന്‍ നായര്‍, സെക്രട്ടറി പി.കെ.രവീന്ദ്രന്‍ നായര്‍, ട്രഷറര്‍ ശ്രീജിത്ത് ഭാനുദേവ് എന്നിവര്‍ പങ്കെടുത്തു.

Read More

ശബരിമല വിമാനത്താവളം: കൊടുമണ്ണിന്‍റെ സാധ്യത പരിശോധിക്കാൻ നിർദേശം

  നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി കൊടുമൺ പ്ലാന്റേഷനിലെ റവന്യു ഭൂമിയുടെ സാധ്യത കൂടി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. വിമാനത്താവള പദ്ധതിക്കായി പ്ലാന്റേഷൻ എസ്റ്റേറ്റ് കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ശബരി സാംസ്കാരിക സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.തുടർന്ന് ആ സ്ഥലം കൂടി പരിഗണിക്കണമെന്ന് വിധി വന്നിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് ശബരി സാംസ്കാരിക സമിതി പ്രസിഡന്റ് വർഗീസ് പേരയിൽ വിശദീകരണം ആവശ്യപ്പെട്ട് വിവരാവകാശം വഴി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. തുടർന്നാണ് സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദേശം നൽകിയത്. Kodumon is being considered as a potential location for a new Sabarimala Airport.The Chief Secretary has instructed the District Collector to conduct a feasibility…

Read More

മകരപൊങ്കാല:കൊടുമൺ കിഴക്ക് ശ്രീ ഗിരിദേവൻ മലനട അപ്പൂപ്പൻ ക്ഷേത്രം

konnivartha.com: കൊടുമൺ കിഴക്ക് ശ്രീ ഗിരിദേവൻ മലനട അപ്പൂപ്പൻ ക്ഷേത്രത്തിലെ ഉച്ചാര മഹോത്സവവും പതിമൂന്നാമത് പ്രതിഷ്ഠാ വാർഷികത്തിന്റെയും ഭാഗമായി നടന്ന മകരപൊങ്കാലയുടെ ഭദ്രദീപം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )സെക്രട്ടറി ശ്രീ സലിംകുമാർ കല്ലേലി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ക്ഷേത്രം അധ്യക്ഷന്‍ പ്രശാന്ത് , സെക്രട്ടറി ബിനു ഗോപി , ഉത്സവ കമ്മറ്റി കണ്‍വീനര്‍മാരായ പ്രദീപ്‌ കുമാര്‍ , അഭിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി .ഫെബ്രുവരി 9 ന് നവകം ,കലശ പൂജ ,കാവില്‍ നൂറും പാലും സമൂഹ സദ്യ തുടര്‍ന്ന് നാല് മണിയ്ക്ക് മലക്കോടി എഴുന്നള്ളത്ത് രാത്രി പത്തിന് ഭക്തിഗാനസുധ .ഫെബ്രുവരി പത്തിന് രാവിലെ 9.30 ന് പടേനി ,11 ന് അന്നദാനം എന്നിവ നടക്കും .

Read More

യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

  അവിഹിതബന്ധത്തിന്റെ സംശയം കാരണമായുണ്ടായ വിരോധത്താൽ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചും, കത്തികൊണ്ട് കുത്തിയും കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കൽ തെക്ക് എസ്എൻവി സ്കൂളിന് സമീപം കിഴക്കേ ചരുവിൽ വീട്ടിൽ കെ ദിനേശ് (46) ആണ് പിടിയിലായത്. ഭാര്യക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ കുടുംബവീട്ടിൽ ബുധനാഴ്ച്ച അതിക്രമിച്ചകയറി പ്രതി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമിച്ചത്.

Read More

പത്തനംതിട്ട റവന്യു ജില്ലാ കായികമേളയ്ക്ക് കൊടുമണ്ണില്‍ തുടക്കം

  konnivartha.com: കൊടുമണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സ്ഥിരം പവലിയന്‍ നിര്‍മ്മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ട റവന്യു ജില്ലാ കായികമേള കൊടുമണ്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കായിക മേളകള്‍ നടക്കുമ്പോള്‍ താല്‍ക്കാലികമായ പന്തല്‍ നിര്‍മിച്ചാണ് ആളുകള്‍ ഇരിക്കുന്നത്. ഇതു കായികപ്രേമികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം പവലിയന്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുന്നത്. കായികരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയില്‍ കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിനായി ഓരോ കോടി രൂപാ വീതം അനുവദിച്ച് പഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സൂചിപ്പിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡന്റ് ധന്യാ ദേവി, മെമ്പറന്മാരായ അഡ്വ : സി. പ്രകാശ്, എ. ജി. ശ്രീകുമാര്‍, വി. ആര്‍. ജിതേഷ്, എ. വിജയന്‍ നായര്‍,…

Read More

കലഞ്ഞൂര്‍,കൊടുമണ്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു konnivartha.com : പറക്കോട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും  ഹെല്‍പ്പര്‍മാരുടെയും  ഒഴിവുകളിലേക്ക്  സ്ഥിരനിയമനത്തിനു  സെലക്ഷന്‍  ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കലഞ്ഞൂര്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 ന് വൈകുന്നേരം അഞ്ചുവരെ. അപേക്ഷ ഫോം സ്വീകരിക്കുന്ന സ്ഥലം : ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട് അപേക്ഷ ഫോം നല്‍കുന്ന സ്ഥലം :  ഗ്രാമപഞ്ചായത്ത് ഓഫീസ് കലഞ്ഞൂര്‍, ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട്. നിബന്ധനകള്‍ അപേക്ഷകര്‍ 01/01/2024 തീയതിയില്‍ 18-46 പ്രായമുള്ളവരും, സേവനതല്‍പരതയും, മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതകളായിരിക്കണം.അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി  പാസായിരിക്കണം.അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുതുവാനും, വായിക്കുവാനും…

Read More

കൊടുമണ്ണില്‍ പ്രതിഷേധം, അറസ്റ്റ്, ഹർത്താൽ

  മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഏഴംകുളം–കൈപ്പട്ടൂർ റോഡിലെ ഓടയുടെ ഗതി മാറ്റിയെന്ന് ആരോപിച്ചു കോൺഗ്രസ് പ്രതിഷേധം.കൊടുമണ്ണിലെ പഞ്ചായത്ത് സ്റ്റേഡിയത്തിനു മുന്നിൽ ഓട നിർമാണം തടഞ്ഞു കൊടി കുത്തിയ ഏഴ് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇതില്‍ പ്രതിഷേധിച്ചു കൊടുമൺ പഞ്ചായത്തിൽ ഇന്നു വൈകിട്ട് ആറു വരെ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു.   പുറമ്പോക്ക് ഭൂമിയിൽ കയ്യേറ്റമുണ്ടെന്നു ആണ് ആരോപണം . ഓടയുടെ ഗതിമാറ്റിയതെന്നാണ് കോൺഗ്രസ് ആരോപണം.ഓട റോ‍ഡിന്റെ അതിർത്തിലേക്കു മാറ്റി സ്ഥാപിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നു കോൺഗ്രസ് പ്രവർത്തകർ പറയുന്നു . റോഡിന്റെ പുറമ്പോക്കു കയ്യേറിയിട്ടില്ലെന്നും കെട്ടിടം നിർമിക്കുന്നതിനു മുൻപാണു റോഡിന്റെ അലൈൻമെന്റ് നടത്തിയതെന്നും വികസനത്തിനായി ഇനിയും സ്ഥലം വിട്ടു നൽകാൻ തയാറാണെന്നും വീണയുടെ ഭര്‍ത്താവ് ജോർജ് ജോസഫ് പറയുന്നു .

Read More

ബീന പ്രഭ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

  konnivartha.com: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ബീന പ്രഭയെ തെരഞ്ഞെടുത്തു. ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ബീന പ്രഭയെ എതിരില്ലാതെ തെരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാറാണ് ബീന പ്രഭയെ നാമനിര്‍ദ്ദേശം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ പിന്‍താങ്ങി. കൊടുമണ്‍ വാര്‍ഡില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. നിലവില്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. കൊടുമണ്‍ പഞ്ചായത്തംഗം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More

രണ്ടര കിലോ കഞ്ചാവുമായി കൊടുമണ്ണിലെ സിപിഐ നേതാവ് പിടിയിൽ

  konnivartha.com : രണ്ടര കിലോ കഞ്ചാവുമായി സിപിഐ കൊടുമൺ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ജിതിൻ മോഹൻ ആണ് പിടിയിൽ. എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗം കൂടിയാണ് . ഇയാളില്‍നിന്ന് 2.250 കിലോ കഞ്ചാവും പിടിച്ചെടുത്തു.ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അടൂര്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ജിതിനും കൊടുമണ്‍ സ്വദേശിയായ അനന്തുവും വില്‍പ്പന നടത്താനുള്ള കഞ്ചാവുമായി കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെയാണ് എക്‌സൈസ് സംഘം ഇവരെ തടഞ്ഞത്. എക്‌സൈസിനെ കണ്ടതോടെ അനന്തു ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കൊടുമൺ സഹകരണ ബാങ്കിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കൊടുമൺ എസ്ഐയെ എറിഞ്ഞ് പരിക്കേൽപ്പിച്ചതുൾപ്പടെ ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ് പിടിയിലായ ജിതിൻ. അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ അംഗമാണ് ജിതിൻ എന്ന്…

Read More