കൊല്ലം പരവൂരില്‍ 12 സെന്റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക്

  12 സെന്റ് സ്ഥലം 2045 സ്‌ക്വയര്‍ഫീറ്റ് വീട് 3 ബെഡ് റൂം 4 ബാത്ത്‌റൂം 2 ഹാള്‍ 2 സിറ്റൗട്ട് വര്‍ക്ക് ഏരിയ ചുറ്റുമതില്‍ കിണര്‍ (സ്ഥലം: പരവൂര്‍ കൊല്ലം ജില്ല) 9847203166, 7902814380 വീടുകളും വസ്തുക്കളും വാങ്ങുവാനും വില്‍ക്കുവാനും ഉടന്‍ വിളിക്കുക

Read More

ആവണീശ്വരം റെയിൽവേ മേൽപ്പാലം : രണ്ട് മാസത്തിനകം അംഗീകാരം ലഭ്യമാകും : കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com: ആവണീശ്വരം റെയിൽവേ മേൽപ്പാല നിർമാണത്തിന് ആവശ്യമായ ജനറൽ എഗ്രിമെന്റ് ഡ്രോയിങ് (GAD) റെയിൽവേ മന്ത്രാലയം പരിശോധന പൂർത്തിയാക്കി അംഗീകാരം ലഭ്യമാക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. നൂറുശതമാനം റെയിൽവേ ചിലവിൽ നിർമ്മിക്കുന്ന ഈ മേൽപ്പാലം ആവണീശ്വരം റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ലെവൽ ക്രോസ് നമ്പർ 519-ൽ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. റോഡ് ഗതാഗതക്കുരുക്ക് കുറയ്ക്കുകയും, യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട ഒരു അടിസ്ഥാന സൗകര്യ പദ്ധതിയായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. ആവണീശ്വരം സന്ദർശിച്ച എം.പി. ദക്ഷിണ റെയിൽവേ മധുര ഡിവിഷൻ അഡീഷണൽ ഡിവിഷൻ ജനറൽ മാനേജർ, മറ്റു റെയിൽവേ ഉദ്യോഗസ്ഥർ, കൂടാതെ പദ്ധതി നടപ്പാക്കുന്ന കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (KRDCL) ഉദ്യോഗസ്ഥർ എന്നിവരുമായി സ്ഥലപരിശോധന നടത്തി. മേൽപ്പാല നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നിർദേശങ്ങൾ എം.പി. നൽകി.

Read More

യുഎഇയിൽ മലയാളി യുവതി തൂങ്ങിമരിച്ച നിലയിൽ

  കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ് (30) ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചു . ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു . സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഏക മകൾ ആരാധിക(10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്.ഏകസഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്ലാറ്റിന് സമീപം താമസിക്കുന്നുണ്ട്. ഷാർജ ഫൊറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.കഴിഞ്ഞ ചൊവ്വാഴ്ച ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക(33), ഒന്നര വയസുള്ള മകൾ വൈഭവിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.മകളെ കൊന്ന് ഒരേ കയറിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്.

Read More

പെരുമൺ തീവണ്ടി ദുരന്തം : 37 വയസ് :അന്വേഷണത്തിന്‍റെ അന്തിമറിപ്പോർട്ട് എവിടെ

  1988 ജൂലൈ എട്ടിന് 12.56 ന് ആയിരുന്നു ബാംഗ്ലൂർ – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടി കായലിലേക്കു മറിഞ്ഞത്. 105 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 500ൽ ഏറെ പേർക്ക് സാരമായി പരുക്കേറ്റു. ടൊർണാഡോ എന്ന് വിളിക്കുന്ന ചുഴലിക്കൊടുങ്കാറ്റു മൂലമാണ് അപകടത്തിനിടയാക്കിയത് എന്നാണ് റെയിൽവേയുടെ കണ്ടെത്തൽ.ഇത്ര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണത്തിന്‍റെ അന്തിമറിപ്പോർട്ട് ഇതുവരെ റെയിൽവേ പുറത്തു വിട്ടില്ല.അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴിയുന്നില്ലെന്നു കാണിച്ച് പൊലീസും 2019ൽ അന്വേഷണം അവസാനിപ്പിച്ചു. 1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞുണ്ടായ വൻ അപകടമാണ് പെരുമൺ ദുരന്തം എന്നു വിളിക്കുന്നത്.എഞ്ചിൻ പെരുമൺ പാലം പിന്നിട്ട് നിമിഷങ്ങൾക്കകം 14 ബോഗികൾ അഷ്ടമുടിക്കായലിലേക്ക്‌ പതിക്കുകയായിരുന്നു. അപകടം നടന്നത് ചുഴലിക്കാറ്റുമൂലമാണെന്ന് ഔദ്യോഗിക അന്വേഷണ സംഘം അവകാശപ്പട്ടെങ്കിലും, യഥാർത്ഥ ദുരന്തകാരണം…

Read More

ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി

  കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഡീസന്റ് മുക്കിൽ ആറ്റിന്‍ കിഴക്കേക്കര മനു ഭവനില്‍ രേണുകയാണ് (39) കൊല്ലപ്പെട്ടത്.കഴുത്തിലും കഴുത്തിനും താഴെയുമായാണ് ഭർത്താവ് സാനുകുട്ടൻ രേണുകയെ കുത്തിയത്. നാട്ടുകാര്‍ രേണുകയെ ആദ്യം കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെ‍ഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വച്ച് മരണപ്പെട്ടു . കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. രേണുകയുടെ മൃതദേഹം കടയ്ക്കൽ സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് 2 ആണ്‍കുട്ടികളും2 പെണ്‍കുട്ടികളുമാണ് ഉള്ളത്.പ്രതി ഒളിവിലാണ്

Read More

കനത്ത മഴ സാധ്യത : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം (25/04/2025)

  കനത്ത മഴ സാധ്യത ഉള്ളതിനാല്‍ ഇന്ന് (25/04/2025) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു 28/04/2025 ല്‍ വയനാട്, കണ്ണൂർ,29/04/2025 : മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലേര്‍ട്ട് ആണ് ഇപ്പോള്‍ നല്‍കിയത് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (25/04/2025 & 26/04/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും; കർണ്ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 25/04/2025 & 26/04/2025 : തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 35 മുതൽ 45…

Read More

പാമ്പുകടിയേറ്റു ; പാമ്പുപിടുത്തക്കാരനും മരിച്ചു

  konnivartha.com: വയോധികനെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്താന്‍ എത്തിയ പാമ്പുപിടിത്തക്കാരനും പാമ്പുകടിയേറ്റു മരിച്ചു. ഞായറാഴ്‌ച്ച പാമ്പുകടിയേറ്റ കൊല്ലം  ഏരൂര്‍ സൗമ്യ ഭവനില്‍ സജു രാജന്‍ (38) ആണ് ചികില്‍സയിലിരിക്കേ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഏരൂര്‍ തെക്കേവയല്‍ കോളനിക്കു സമീപത്തു വെച്ചാണ് ഇയാള്‍ക്കു പാമ്പുകടിയേറ്റത്. മൂര്‍ഖനെ സജു പിടികൂടിയെങ്കിലും അബദ്ധത്തില്‍ കടിയേല്‍ക്കുകയായിരുന്നു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആരോഗ്യനില വഷളായി. ഇന്ന് രാവിലെയാണു സജു രാജന്‍ മരിച്ചത്. ഭാര്യ: മാളു. മക്കള്‍: കതിര, രുദ്ര. കഴിഞ്ഞ 24ന് ഇവിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് പ്രദേശവാസി രാമചന്ദ്രന്‍ (65) മരിച്ചിരുന്നു. തുടര്‍ന്ന് പരിസരം വൃത്തിയാക്കി തിരച്ചില്‍ നടത്തുന്നതിനിടെയാണു സജുവിനെ പാമ്പ് കടിച്ചത്.രാമചന്ദ്രനെ കടിച്ച അതേ പാമ്പു തന്നെയാണ് സജു രാജനെയും കടിച്ചതെന്നാണ് സൂചന.

Read More

കാറിന് തീയിട്ട് ഭര്‍ത്താവ് ഭാര്യയെ കൊന്നു

  konnivartha.com: കൊല്ലം ചെമ്മാംമുക്കില്‍ കാറിന് തീയിട്ട് ഭര്‍ത്താവ് ഭാര്യയെ കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് (44)കൊല്ലപ്പെട്ടത്.വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലോടെ രക്ഷപ്പെട്ടു.   വാഹനം തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് പത്മരാജന്‍ അറസ്റ്റിലായി.കുറേ ദിവസമായി ഇവര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ആറ് ദിവസമായി അനില വീട്ടിലേക്ക് പോയിരുന്നില്ലെന്നാണ് വിവരം.പത്മരാജന്‍ രണ്ടാമത് വിവാഹം ചെയ്തയാളാണ് അനില. ഇവര്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ഥിയായ ഒരു കുട്ടിയുണ്ട്.കാറ്ററിങ് ബിസിനസ് നടത്തി വരികയായിരുന്നു പത്മരാജന്‍. ഭാര്യ നടത്തിയിരുന്ന ബേക്കറിയുടെ നടത്തിപ്പിലും സഹായിച്ചിരുന്നു. കഴിഞ്ഞ ദിവസം പത്മരാജന്‍ ബേക്കറിയിലേക്ക് ചെന്നപ്പോള്‍ അവിടെ അനിലയുടെ സുഹൃത്തിനെ കണ്ടു. സുഹൃത്ത് കച്ചവട പങ്കാളിയാണെന്നാണ് അനില പറഞ്ഞിരുന്നത്. ഈ വിഷയത്തില്‍ ഇരുവരും തര്‍ക്കമായി.   സുഹൃത്തുമായുള്ള കച്ചവടം പണം കൊടുത്ത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും പരിചയമുള്ളവര്‍ പറയുന്നു.ചൊവ്വാഴ്ച വൈകീട്ട് അനിലയും ബേക്കറിയിലെ ജീവനക്കാരനായ…

Read More

കൊല്ലം : പ്രാദേശിക മാധ്യമ ശില്പശാല സംഘടിപ്പിച്ചു

    konnivartha.com: ഉത്തരവാദിത്തബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കൊല്ലം ജില്ലാ പോലീസ് മേധാവിചൈത്ര തെരേസ ജോൺ. തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊല്ലം പ്രസ് ക്ലബുമായി ചേർന്ന് പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്‍പശാല – വാർത്താലാപ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചൈത്ര. മാധ്യമങ്ങളില്ലാതെ ജനാധിപത്യത്തിന് നിലനിൽപ്പില്ലെന്നും സുതാര്യതയും വിവരങ്ങളുടെ കൃത്യമായ ഒഴുക്കും ഉറപ്പുവരുത്താൻ മാധ്യമങ്ങൾ ആവശ്യമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സമൂഹം എന്ന നിലയിൽ നാം ഏതു ദിശയിൽ നീങ്ങണമെന്ന് തീരുമാനിക്കുന്നതിലും മാധ്യമങ്ങൾക്ക് വലിയ പങ്കാണുള്ളത്. മാധ്യമപ്രർത്തകർക്ക് സ്വയം വിലയിരുത്താനും കഴിവുകൾ മെച്ചപ്പെടുത്താനും വാർത്താലാപ് പോലുള്ള ശില്പശാലകൾ സഹായകമാണെന്നും ചൈത്ര തെരേസ ജോൺ കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകർ ഏതെങ്കിലും മേഖലകളിൽ സവിശേഷ പ്രാവീണ്യം നേടാൻ ശ്രമിക്കണമെന്നും, അത് മാധ്യമപ്രവർത്തനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന പിഐബി തിരുവനന്തപുരം…

Read More

കൊല്ലം – എറണാകുളം സ്പെഷ്യൽ മെമു തിങ്കൾ ( 07/10/2024 )മുതൽ സർവീസ്‌ ആരംഭിക്കും

  konnivartha.com: യാത്രാക്ലേശം പരിഹരിക്കാന്‍ മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷ് റെയില്‍വെ മന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് കോട്ടയം വഴി ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച കൊല്ലം -എറണാകുളം അൺ റിസർവ്ഡ് സ്പെഷ്യൽ മെമു തിങ്കൾ മുതൽ സർവീസ്‌ ആരംഭിക്കും.രാവിലെ 5.55ന്‌ കൊല്ലം സ്റ്റേഷനിൽനിന്ന്‌ യാത്ര തിരിച്ച്‌ 9.35ന്‌ എറണാകുളം ജങ്ഷനിൽ എത്തിച്ചേരും. തിരികെ 9.50ന്‌ എറണാകുളം സ്റ്റേഷനിൽനിന്ന് പുറപ്പെട്ട്‌ പകൽ 1.30ന്‌ കൊല്ലം സ്റ്റേഷനിൽ എത്തും. ശനിയും ഞായറും ഒഴികെ സർവീസ്‌ ഉണ്ടാകും. പുതുക്കിയ സമയക്രമം കൊല്ലം – എറണാകുളം konnivartha.com: കൊല്ലം രാവിലെ 5.15 (പുറപ്പെടുന്നത്‌), പെരിനാട്‌ 6.23, മൺറോതുരുത്ത്‌ 6.31, ശാസ്‌താംകോട്ട 6.40, കരുനാഗപ്പള്ളി 6.51, കായംകുളം 7.06, മാവേലിക്കര 7.14, ചെങ്ങന്നൂർ 7.26, തിരുവല്ല 7.35, ചങ്ങനാശേരി 7.44, കോട്ടയം 8.06, ഏറ്റുമാനൂർ 8.17, കുറുപ്പുന്തറ 8.26, വൈക്കം റോഡ്‌ 8.35,…

Read More