konnivartha.com: കൊല്ലം – എറണാകുളം പ്രത്യേക ട്രെയിൻ അനുവദിച്ചു റെയിൽവേ ഉത്തരവായതായി കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു . തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസമായിരിക്കും ട്രെയിന് സർവീസ് ഉണ്ടായിരിക്കുന്നത്. പാലരുവി – വേണാട് എന്നീ ട്രെയിനുകളിലെ യാത്രാദുരിതം കാരണം അടിയന്തിരമായി പുനലൂരിലും എറണാകുളത്തിനും ഇടയിൽ മെമ്മു സർവീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം പി റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ അടക്കമുള്ളവരെ ഡൽഹിയിൽ നേരിട്ട് എത്തി കാര്യങ്ങൾ ചർച്ച ചെയ്തു ഉറപ്പുവാങ്ങിയിരുന്നു. ആദ്യഘട്ടത്തിൽ കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ സ്പെഷ്യൽ സർവീസായിട്ടാണ് മെമ്മു ഓടുക. പുനലൂർ മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ പുതിയ റേക്ക് ലഭ്യമാകുന്ന മുറക്ക് സർവീസ് ആരംഭിക്കും എന്നും കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു .
Read Moreടാഗ്: kollam
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreമഴ സാധ്യത : (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ)
konnivartha.com: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു Thunderstorm with light to moderate rainfall & gusty wind speed reaching 40 Kmph is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, and Thrissur districts of Kerala.
Read Moreകുവൈറ്റ് കൊല്ലം ഫ്രണ്ട്‌സ് ഗ്രൂപ്പിന്‍റെ കുടുംബ സംഗമം നടന്നു
konnivartha.com : കുവൈറ്റ് കൊല്ലം ഫ്രണ്ട്‌സ് ഗ്രൂപ്പിന്‍റെ കുടുംബ സംഗമം നടന്നു .കുവൈറ്റ് മംഗഫ് ഡിലൈറ്റ് ഹാളിൽ വച്ച് ഗ്രൂപ്പിന്‍റെ പ്രസിഡന്റ് ഷാലു തോമസിന്‍റെ അധ്യക്ഷതയിൽ ജീവകാരുണ്യപ്രവർത്തകൻ ഫാ : ഡേവിഡ് ചിറമേൽ ഉദ്ഘാടനം ചെയ്തു . കെ കെ എഫ് സെക്രട്ടറി ജിനു കെ വി സ്വാഗതം പറഞ്ഞു . മനോജ് കോന്നി, സോബി ജോർജ്, രാജൻ തോട്ടത്തിൽ, ഷാനവാസ് ബഷീർ, ബിനോയ് ചന്ദ്രൻ, സക്കീർ പുത്തൻപാലം, രതീഷ് രവി, ആനന്ദ് രാജ് എന്നിവർ ആശംസകൾ അറിയിച്ചു. ഇട്ടിച്ചൻ ആന്റണി നന്ദി പറഞ്ഞു.
Read Moreമോതിരം വാങ്ങാന്‍ വന്ന് ജൂവലറിയില്‍ നിന്ന് നെക്‌ലേസും എടുത്ത് ഓടിയ മോഷ്ടാവ് പിടിയില്‍
konnivartha.com : പത്തനംതിട്ട : മോതിരം വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെത്തി രണ്ടര പവനോളം വരുന്ന സ്വർണ്ണ നെക്ലേസുമായി കടന്ന മോഷ്ടാവിനെ അടൂർ പോലീസ് മണിക്കൂറുകൾക്കുള്ളിൽ കുടുക്കി. കൊല്ലം എഴുകോൺ ഇരുമ്പനങ്ങാട് തുണ്ടിൽഭാഗം ശ്യാം ഭവനിൽ ശശിധരന്റെ മകൻ 32 വയസുള്ള അഭിലാഷാ(32)ണ് പൊലീസിൻറെ പിടിയിലായത്.അടൂർ സെൻട്രൽ ടോളിനു സമീപമുള്ള മുഗൾ ജൂവലറിയിൽ നിന്നാണ് നെക്ലേസ് മോഷ്ടിച്ചശേഷം ഇയാൾ കടന്നത്. ഉച്ചയ്ക്ക് 2.30-നാണ് സംഭവം. മുണ്ടും ഷർട്ടും ധരിച്ച് ജൂവലറിയിലെത്തി സ്വർണ്ണ മോതിരം ആവശ്യപ്പെട്ടു. ഒന്നു, രണ്ട് മോതിരം നോക്കിയ ശേഷം തൻ്റെ ഭാര്യ വരാനുണ്ടെന്നും ഉടനെ എത്തുമെന്നും ജീവനക്കാരനെ വിശ്വസിപ്പിച്ചു. തുടർന്ന് സ്വർണ്ണം വാങ്ങാനെത്തിയ മറ്റുള്ളവരുടെ അടുത്തേക്ക് അയാൾ പോയതക്കത്തിന്, പ്രതി ഷെൽഫിൽ നിന്നും നെക്ലേസ് എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇയാളുടെ പിറകെ ജീവനക്കാർ ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. വിവരമറിഞ്ഞെത്തിയ പോലീസ് നിരവധി…
Read Moreകൊല്ലം രണ്ടാംകുറ്റിയ്ക്ക് സമീപം 6 വാഹനങ്ങള്‍ക്ക് തീപിടിച്ചു
konnivartha.com : കൊല്ലം രണ്ടാംകുറ്റിയിൽ വാഹനങ്ങൾ കത്തി നശിച്ചു. നാല് ഇരുചക്ര വാഹനങ്ങളും കാറും ഓട്ടോയുമാണ് കത്തി നശിച്ചത്. ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിനാണ് ആദ്യം തീപ്പിടിച്ചത്. യാത്രക്കാരന്‍ ബൈക്ക് നിര്‍ത്തി തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ തീ ആളിക്കത്തി. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളിലേക്ക് തീ പടര്‍ന്നു പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയ്ക്കും കാറിനും തീപ്പിടിച്ചത്. ബുള്ളറ്റ് ബൈക്കിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാല് അഗ്നിരക്ഷാസേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
Read Moreപഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തി
konnivartha.com : കൊല്ലത്ത് പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തിയതിനാൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അടുത്തിടെ രൂപം നൽകിയ സ്റ്റേറ്റ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നത്. നിരോധിത നിറങ്ങൾ ചേർത്ത് പഞ്ഞി മിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തിൽ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവർത്തിച്ചിരുന്നത്. മിഠായി നിർമ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തുകയും വിൽപ്പനയ്ക്കായി തയ്യാറാക്കിയിരുന്ന കവർ മിഠായികൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.
Read Moreതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപെട്ടതിനെ തുടർന്ന് കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ തെക്കൻ ശ്രീലങ്കക്ക് മുകളിലാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്. കൂടാതെ, തെക്കു പടിഞ്ഞാർ ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂന മർദ്ദം നാളെ രാവിലെയോടെ മാന്നാർ കടലിടുക്കിൽ പ്രവേശ്ശിക്കാൻ സാധ്യതയേറെ എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreകെ. എസ്. ആര്‍. ടി. സി: ഉല്ലാസയാത്രയ്ക്ക് ബുക്കിംഗ് തുടങ്ങി: കൊല്ലം-വാഗമണ്‍- മൂന്നാര്‍
KONNI VARTHA.COM : കെ. എസ്. ആര്‍. ടി. സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം ഡിപ്പോയില്‍ തുടങ്ങി. 1150 രൂപയാണ് നല്‍കേണ്ടത്. ഏപ്രില്‍ ഒമ്പതിനാണ് യാത്ര. രാവിലെ 05.15 നു തുടങ്ങുന്ന യാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം (പ്രഭാതഭക്ഷണം) എലപ്പാറ, വഴി വാഗമണ്ണില്‍. അഡ്വെഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, (ഉച്ചയൂണ്) മൊട്ടക്കുന്ന് എന്നിവടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാര്‍കുട്ടി വ്യൂ പോയിന്റ്, വെള്ളതൂവല്‍, ആനച്ചാല്‍(രാത്രിഭക്ഷണം) വഴി ആദ്യ ദിനം മൂന്നാറില്‍ താമസം. അടുത്ത ദിവസം രാവിലെ 8.30 നു മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന യാത്ര ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടിഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിച്ച്…
Read More