കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ചെന്നൈ എഗ്മോർ- കൊല്ലം എക്‌സ്പ്രസ് പുന:രാംഭിക്കും. ചെങ്കോട്ട പാതവഴിയുള്ള തീവണ്ടി സർവ്വീസ് ആരംഭിക്കാൻ റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്ക്ക് അനുമതി നൽകി. കൊടിക്കുന്നിൽ എംപിയാണ് ഇക്കാര്യം അറിയിച്ചത്.പ്രത്യേക തീവണ്ടിയായി ഓടിക്കാനാണ് റെയിൽവേ ബോർഡ് അനുമതി നൽകിയിരിക്കുന്നത്. അനുമതി ലഭിച്ച സാഹചര്യത്തിൽ സർവ്വീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. പ്രധാന ദീർഘദൂര തീവണ്ടികൾ പ്രത്യേക തീവണ്ടികളായി ഓടിക്കുന്നതിന്റെ ഭാഗമായാണ് അനുമതി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ ദീർഘദൂര സർവ്വീസ് ഉൾപ്പെടെ റെയിൽവേ നിർത്തിവെച്ചിരുന്നു.
Read Moreടാഗ്: kollam
ഗർഭിണിയടക്കം 8 പേരെ പേപ്പട്ടി കടിച്ചു
ഗർഭിണിയടക്കം 8 പേരെ പേപ്പട്ടി കടിച്ചു . പത്തനാപുരം കടയ്ക്കാമണ്ണ് അംബേക്കർ ഗ്രാമത്തിലാണ് സംഭവം . പരിക്കേറ്റ 3 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ബാക്കി ഉള്ളവർക്ക് പുനലൂർ ആശുപത്രിയിൽ ചികിത്സ നൽകി . ഒരാളുടെ ചുണ്ട് പേപ്പട്ടി കടിച്ചു മുറിച്ചു . സംഭവം അറിഞ്ഞിട്ടും പോലീസ് എത്താൻ ഏറെ വൈകിയത് പ്രതിഷേധത്തിന് കാരണമായി .പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു. ഗ്രാമത്തിലെ മൂന്നാം റോഡിൽ പ്പോട്ട് നമ്പർ 1 B യിൽ പ്രസാദ് (രാജു ) ഭാര്യ, കാർത്തിക (28). വിജയ വിലാസത്തിൽ വിജയൻ മകൻ വിഷ്ണു (12).പ്പോട്ട് നമ്പർ 2B യിൽ ആനന്ദൻ (74) . പ്പോട്ട് നമ്പർ 3 B യിൽ സേതു മകൾ സേതുലക്ഷ്മി (26).പ്പോട്ട് നമ്പർ.8B യിൽ തങ്കപ്പൻ (77) അദ്ദേഹത്തിന്റെ കൊച്ചുമകൻ അമൽ (4) . പ്ളോട്ട് നമ്പർ 32…
Read Moreരണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം തൃക്കരുവ സർക്കാർ അഗതിമന്ദിരത്തിൽ രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർഥിനികളാണ് മരിച്ചത്.പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു
Read Moreകണ്ണ് തുറക്കാത്ത ദൈവങ്ങളെ …. കൊല്ലം അഗതി മന്ദിരത്തിലെ ദയനീയാവസ്ഥ
കൊല്ലം അഗതി മന്ദിരത്തിലെ ദയനീയാവസ്ഥ.കഴിഞ്ഞ മാസങ്ങളിൽ 10 കൂടുതൽ മരണങ്ങൾ നടന്നു എന്ന വാർത്തയെ തുടർന്നു യുവ അഭിഭാഷക സുഹൃത്തുക്കളായ Vinod Mathew Wilson ഉം Adv Rahul V I ഉം സന്ദർശിച്ചപ്പോൾ എടുത്ത ചിത്രങ്ങൾ ഇനി കൂടുതല്‍ കാര്യങ്ങള്‍ പറയും . പിതൃശൂന്യ സ്ഥാപനം. കൊല്ലം- മുണ്ടക്കൽ അഗതിമന്ദിരം.. വിരോദാഭാസങ്ങളുടെ കലവറ.. കൊല്ലം മേയറുടെ അഭിപ്രായത്തിൽ ഉടമസ്ഥവകാശം സർക്കാരിനും, സാമൂഹികക്ഷേമ വകുപ്പിനും. ജില്ലാ സാമൂഹികക്ഷേമ വകുപ്പ് ഓഫിസറുടെ അഭിപ്രായപ്രകാരം ഉടമസ്ഥയും, നിയന്ത്രണവും കൊല്ലം കോർപ്പറേഷനും, മേയറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കും. കമ്മിറ്റിയുടെ നിയന്ത്രണം സ്വകാര്യ വ്യക്തികൾക്കും.. കെട്ടിടവും സ്ഥലവും കോർപ്പറേഷൻ വക.. ഭക്ഷണം നാട്ടുകാർ വകയും സർക്കാർ കാര്യം മുറപോലെ.. ഈ സ്ഥാപനത്തിന്റെ പിതാവ് ആരാണാനറിയാൻ ഉള്ള നേട്ടോട്ടത്തിലാണ് യുവ അഭിഭാഷകര്‍
Read More