കോന്നി ഈട്ടിമൂട്ടിൽപടിയിൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി

  konnivartha.com: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ഈട്ടിമൂട്ടിൽപടിയിൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി.കടയില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി .കടയുടെ ഭിത്തി തകര്‍ന്നു .വാന്‍ ഓടിച്ച ഡ്രൈവര്‍ക്ക് ചെറിയ പരിക്ക് പറ്റി . പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ പത്തനാപുരം ഭാഗത്ത്‌ അടിക്കടി വാഹനാപകടം ഉണ്ടാകുന്നു . മഴക്കാലമായാല്‍ ബ്രേക്ക് ചവിട്ടിയാല്‍ വാഹനങ്ങള്‍ തെന്നി മാറുന്നു . റോഡ്‌ അപകടങ്ങള്‍ക്ക് ഉള്ള കാരണം കണ്ടെത്തണം എന്ന് നിര്‍മ്മാണ ചുമതലയുള്ള കെ എസ് ടിപ്പിയ്ക്ക് നിര്‍ദേശം ലഭിച്ചിട്ടും അപകടം അടിക്കടി ഉണ്ടാകുന്ന സ്ഥലങ്ങളില്‍ കൃത്യമായ നിലയില്‍ പഠനം നടത്തിയിട്ടില്ല . റോഡു നിര്‍മ്മാണം കഴിഞ്ഞതില്‍ പിന്നെ നൂറുകണക്കിന് വാഹനങ്ങള്‍ ആണ് ചെറുതും വലുതുമായ അപകടങ്ങളില്‍പ്പെട്ടത് .

Read More

വേഗത നിയന്ത്രിച്ചാല്‍ അപകടം കുറയ്ക്കാം : കോന്നിയില്‍ വീണ്ടും വാഹനാപകടം

  konnivartha.com: അമിത വേഗത മൂലം ഉള്ള വാഹനാപകടം കേരളത്തില്‍ തുടരുമ്പോള്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നിയിലും നിത്യേന വാഹനാപകടം നടക്കുന്നു . കൊട്ടാരക്കര അടൂര്‍ പന്തളം തിരുവല്ല കോട്ടയം എം സി റോഡ്‌ ഒഴിവാക്കി ഏറെക്കുറെ സഞ്ചാര യോഗ്യമായ പുനലൂര്‍ മൂവാറ്റുപുഴ റോഡിലൂടെ വരുന്ന ദീര്‍ഘ ദൂര വാഹന യാത്രികര്‍ ആണ് ഏറെ നാളായി കോന്നി മേഖലയില്‍ അപകടത്തില്‍പ്പെടുന്നത് . ദീര്‍ഘ ദൂര വാഹന യാത്രികര്‍ രാത്രിയില്‍ ആണ് ഈ റോഡ്‌ പ്രയോജനപ്പെടുത്തുന്നത് . പകല്‍ ഉള്ള വാഹനങ്ങളുടെ അമിത തിരക്കുകള്‍ ഏറെക്കുറെ രാത്രി 9 നും വെളുപ്പിനെ 5 നും ഇടയില്‍ ഈ റോഡില്‍ കുറവാണ് . പുനലൂര്‍ പത്തനാപുരം കോന്നി റാന്നി മണിമല വഴി നേരെ മൂവാറ്റുപുഴ എത്തി തൃശ്ശൂര്‍ തുടങ്ങി മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന ആളുകള്‍ഇപ്പോള്‍ തിരഞ്ഞെടുക്കുന്ന പാതയാണ് പുനലൂര്‍…

Read More

കാറും ഓട്ടോയും കൂട്ടിയിടിച്ചു : ഓട്ടോ ഡ്രൈവര്‍ ഐരവൺ സ്വദേശി മരണപ്പെട്ടു

konnivartha.com: കോന്നി കുമ്പഴ റോഡില്‍ പുളിമുക്കിനു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചു . ഓട്ടോ ഡ്രൈവര്‍ കോന്നി ഐരവൺ വേലംപറമ്പില്‍ എം ജി ജോഷ്വ (സുകു -63 )മരണപ്പെട്ടു .കോന്നി രണ്ടാം നമ്പര്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ ആണ് . കാറിന്‍റെയും ഓട്ടോയുടെയും മുന്‍ഭാഗം തകര്‍ന്നു .ഓട്ടോയില്‍ ഉള്ള യാത്രികര്‍ക്കും പരിക്ക് പറ്റി . പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ നിരന്തരം അപകടം ഉണ്ടാകുന്നു .മഴയത്ത് അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ പെട്ടെന്ന് ബ്രയിക്ക് ചവിട്ടിയാല്‍ വാഹനം നിയന്ത്രണം വിട്ടു മറിയും എന്ന മുന്നറിയിപ്പ്  ഉണ്ടെങ്കിലും  അമിത വേഗതയില്‍ ആണ് വാഹനം കടന്നു പോകുന്നത് .

Read More