konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ഉന്നതനിലവാരത്തില്‍ നിര്‍മിച്ച ടര്‍ഫ് കോര്‍ട്ടിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27 ന് വൈകിട്ട് മൂന്നിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷയാകും. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് അംഗങ്ങളായ വി.ടി അജോമോന്‍, ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ദേവകുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Read Moreടാഗ്: konni aruvappulam
കാര്‍ഷിക ഗ്രാമമായ അരുവാപ്പുലം കേന്ദ്രമാക്കി കാര്‍ഷിക വിപണി ആരംഭിക്കണം
konnivartha.com: കാര്‍ഷിക ഗ്രാമമായ കോന്നി അരുവാപ്പുലം കേന്ദ്രമാക്കി കാര്‍ഷിക വിപണി ആരംഭിക്കണം എന്നുള്ള ആവശ്യത്തിനു പ്രസക്തിയേറുന്നു . കൃഷി ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ച നൂറുകണക്കിന് കര്‍ഷകര്‍ അധിവസിക്കുന്ന സ്ഥലമാണ് അരുവാപ്പുലം . അരുവാപ്പുലം, ഐരവൺ എന്നീ വില്ലേജുകളുടെ പരിധിയിൽ ഉൾപ്പെടുന്ന അരുവാപ്പുലം ഗ്രാമത്തിന് ചരിത്രപരമായി കാര്‍ഷിക മേഖലയുടെ പാരമ്പര്യം ഉണ്ട് . അച്ചന്‍കോവില്‍ നദിയുടെ തീര ഭൂമികയാണ് അരുവാപ്പുലം .പത്തനംതിട്ട ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2023-24 വര്‍ഷത്തെ സ്വരാജ് ട്രോഫി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്നു . തരിശുകിടന്നിരുന്ന സ്ഥലങ്ങൾ കർഷകരുടെ സഹായത്തോടെ കൃഷിചെയ്ത് അരുവാപ്പുലം റൈസ് കഴിഞ്ഞവർഷം വിതരണം ചെയ്തിരുന്നു.മുതുപേഴുങ്കൽ ഏലായിൽ ഡ്രോൺവഴി വളംപ്രയോഗം നടത്തി മാതൃകയുമായി . പുണ്യ നദിയായ അച്ചന്‍കോവിലാറിന്‍റെ തീരത്താണ് അരുവാപ്പുലം എന്ന മനോഹരമായ ഗ്രാമം. ഈ പഞ്ചായത്തിന്റെ കിഴക്കുഭാഗം തമിഴ് നാടിന്‍റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. തമിഴകവുമായി നൂറ്റാണ്ടുകളുടെ ഇഴചേര്‍ന്ന ബന്ധമാണ് അരുവാപ്പുലത്തിനുള്ളത്.…
Read More