കോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 30/04/2024 )

കോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 30/04/2024 ): കോന്നി അതിരാത്രം സമാപനം (01 – 05 -24): പൂർണാഹുതി ഉച്ചക്ക് 3 മണിക്ക് konnivartha.com/കോന്നി: ഇളകൊള്ളൂർ അതിരാത്രം (01 – 05 -24) ന് അവസാനിക്കും . അതിരാവിലെതന്നെ നിത്യ കർമങ്ങൾക്കു തുടക്കമാകും. രാവിലെ 8.30 നു അനൂയാജഹോമം നടക്കും. യാഗത്തിന് ശേഷം വന്ന വിറകും, സോമവും ദ്രോണ കലശത്തിലാക്കി വറുത്ത ബാർലിയും ആഹുതി ചെയ്യുന്ന ചടങ്ങാണിത്. ഇത് പ്രത്യേക തരത്തിലുള്ള രസകരമായ ഒരു കർമമാണ്. അതിനു ശേഷം പയശ്ചിത്ത കർമ്മങ്ങൾ പൂർത്തിയാക്കും. തുടർന്നു 10 മണിക്ക് അവഭൃഥസ്നാന ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് യാഗ ശാല അന്ഗ്നിക്കു സമർപ്പിക്കുന്ന ചടങ്ങുൾ ഉച്ച തിരിഞ്ഞു 1 മണിക്ക് ആരംഭിക്കും. ശാല സമർപ്പണം കഴിഞ്ഞു പൂർണാഹുതിയോടെ അതിരാത്രത്തിനു സമാപനമാകും. (30-04-2024) അതിരാവിലെ തൃദീയ സവനം ആരംഭിച്ചു. പ്രാത ദ്വിദീയ സവനങ്ങളിൽ…

Read More