എഡിറ്റോറിയല്‍ വീണ്ടും പെരുമഴക്കാലം .മണ്ണിനടിയില്‍ സുഖമായി കഴിഞ്ഞ കൊടും ഭീകരന്മാരായ ആഫ്രിക്കന്‍ ഒച്ചുകള്‍ വീണ്ടും തലപൊക്കി .കോന്നിയുടെ കാര്‍ഷിക മേഖലകള്‍ കൂടാതെ വന ഭാഗത്തും ഒച്ച് ശല്യം തുടങ്ങി .മണ്ണില്‍ ഈര്‍പ്പം ഉണ്ടാകുമ്പോള്‍ മുട്ടകള്‍ വിരിയും .രണ്ടാഴ്ച കൊണ്ടു കുഞ്ഞുങ്ങള്‍ വലുപ്പം വെച്ച് സസ്യങ്ങള്‍ തിന്നു തീര്‍ക്കും .ഇവയുടെ കാഷ്ടം എലികള്‍ ഭക്ഷിക്കുകയും ഇതിലൂടെ മനുഷ്യരിലേക്ക് മസ്തിഷ്കജ്വരം ബാധിക്കുകയും ചെയ്യും .വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലക്കാട് കണ്ടെത്തിയ ആഫ്രിക്കന്‍ ഒച്ചുകള്‍ പിന്നീട്സര്‍വനാശം വിതച്ചത് കോന്നി യിലായിരുന്നു .ആഫ്രിക്കന്‍ ഒച്ചുകള്‍ കൂട്ടമായി കോന്നി ചൈനാമുക്കിലും മാരൂര്‍ പ്പാലത്തും കാര്‍ഷിക വിളകള്‍ തിന്ന് വളര്‍ന്നു.പിന്നീട് കോന്നിക്കാരുടെ ഉറക്കം കെടുത്തിക്കൊണ്ട് അടുക്കളയില്‍ ചോറില്‍ വരെ ഒച്ചിനെ കണ്ടു.ശുചീകരണത്തിന് പഞ്ചായത്ത് തൊഴില്‍ ഉറപ്പു പദ്ധതി ആവിഷ്കരിച്ചു .എന്നാല്‍ ഇന്നും പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞില്ല.ഇപ്പോള്‍ ഒരാഴ്ചായി കോന്നിയില്‍ മഴ .ആഫ്രിക്കന്‍ ഒച്ചുകളുടെ മുട്ടകള്‍ ഭൂമിക്കടിയില്‍…
Read More