konnivartha.com: :കോന്നി കരിയാട്ടം ഈ ഓണക്കാലത്ത് കോന്നിയുടെ ടൂറിസം, വ്യാപാര മേഖലകളിൽ വലിയ മുന്നേറ്റത്തിന് കാരണമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കരിയാട്ടത്തിൽ പങ്കെടുക്കാൻ 10 ദിവസമായി കോന്നിയിലെത്തിയത് 5 ലക്ഷത്തിലധികം ആളുകളാണ്. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും ആളുകൾ എത്തിയതിനൊപ്പം ധാരാളം വിദേശ മലയാളികളും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കരിയാട്ടത്തിൻ്റെ ഭാഗമായി. രാവിലെ കോന്നിയിലെത്തി അടവിയും, ആനക്കൂടുമൊക്കെ സന്ദർശിച്ച് വൈകിട്ട് കരിയാട്ട പരിപാടികളുടെ ഭാഗവുമായാണ് ബഹുഭൂരിപക്ഷം പേരും കോന്നി വിട്ടു പോയത്. കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വലിയ വരുമാന വർദ്ധനവിന് ഇത് കാരണമായിട്ടുണ്ട്. കോന്നിയ്ക്ക് പുറത്തു നിന്നും ധാരാളം ആളുകൾ എത്തിയതോടെ കോന്നിയിലെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയിടങ്ങളിലെല്ലാം രാത്രി വൈകിയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അടവിയിൽ കുട്ടവഞ്ചി തുഴച്ചിൽ മത്സരം നടത്തിയത് സംസ്ഥാനത്താകെ ശ്രദ്ധ നേടി.ഇതിലൂടെ അടവിയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിച്ചേരും.…
Read Moreടാഗ്: Konni kariyattam
കരിങ്കൊമ്പനെ വരവേറ്റു :കോന്നിയില്‍ കരിയാട്ടം നടന്നു
konnivartha.com: കരിയാട്ടം .ഇത് കോന്നി നാടിന് സ്വന്തം . ലക്ഷകണക്കിന് ആളുകള്‍ അണി നിരന്നു . കോന്നിയുടെ ഉത്സവം നടന്നു . നൂറുകണക്കിന് കലാകാരന്മാര്‍ ആന വേഷം കെട്ടി കോന്നിയില്‍ നിറഞ്ഞാടി . കോന്നിയുടെ മണ്ണില്‍ ഉത്സവം . കോന്നി പണ്ട് കോന്നിയൂരായിരുന്നു. ചരിത്രം കോന്നിയെ കോന്നിയൂർ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പാണ്ഡ്യദേശത്തു നിന്ന് എ.ഡി. 75 ൽ കോന്നിയൂരിൽ എത്തി നാട്ടുരാജ്യം സ്ഥാപിച്ച ചെമ്പഴന്നൂർ കോവിലകക്കാർ കാട്ടിൽ നിന്നും ലഭിച്ച അവശനായ കുട്ടികൊമ്പനെ സംരക്ഷിച്ച് കരിങ്കൊമ്പൻ എന്ന പേരിൽ വളർത്തി വലുതാക്കി. നാട്ടുകാർക്ക് ഏറെ പ്രീയങ്കരനായ അവന് ഒരിക്കൽ പോലും ചങ്ങല ഇട്ടിരുന്നില്ല. ചോളന്മാർ തിരുവിതാംകൂറിനെ ആക്രമിച്ചപ്പോൾ കോവിലകക്കാർ ആസ്ഥാനം പന്തളത്തേക്ക് മാറ്റുകയും കരിങ്കൊമ്പനെ കോന്നിയൂരിൽ നിന്നും കൊണ്ടുപോവുകയും ചെയ്തു. ദുഖിതരായ നാട്ടുകാർ പന്തളം കൊട്ടാരത്തിൽ എത്തി കരിങ്കൊമ്പനെ കോന്നിയൂരിന് തിരിച്ചു തരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും രാജാവ് സമ്മതിച്ചില്ല.നാട്ടുകാർ തിരികപ്പോന്ന…
Read Moreകോന്നി കരിയാട്ടം:കോന്നിയൂര്‍ ചരിത്രത്തിന്‍റെ പുനരാവിഷ്കാരം
konnivartha.com: കോന്നി പണ്ട് കോന്നിയൂരായിരുന്നു. ചരിത്രം കോന്നിയെ കോന്നിയൂർ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പാണ്ഡ്യദേശത്തു നിന്ന് എ.ഡി. 75 ൽ കോന്നിയൂരിൽ എത്തി നാട്ടുരാജ്യം സ്ഥാപിച്ച ചെമ്പഴന്നൂർ കോവിലകക്കാർ കാട്ടിൽ നിന്നും ലഭിച്ച അവശനായ കുട്ടികൊമ്പനെ സംരക്ഷിച്ച് കരിങ്കൊമ്പൻ എന്ന പേരിൽ വളർത്തി വലുതാക്കി. നാട്ടുകാർക്ക് ഏറെ പ്രീയങ്കരനായ അവന് ഒരിക്കൽ പോലും ചങ്ങല ഇട്ടിരുന്നില്ല. ചോളന്മാർ തിരുവിതാംകൂറിനെ ആക്രമിച്ചപ്പോൾ കോവിലകക്കാർ ആസ്ഥാനം പന്തളത്തേക്ക് മാറ്റുകയും കരിങ്കൊമ്പനെ കോന്നിയൂരിൽ നിന്നും കൊണ്ടുപോവുകയും ചെയ്തു. ദുഖിതരായ നാട്ടുകാർ പന്തളം കൊട്ടാരത്തിൽ എത്തി കരിങ്കൊമ്പനെ കോന്നിയൂരിന് തിരിച്ചു തരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും രാജാവ് സമ്മതിച്ചില്ല.നാട്ടുകാർ തിരികപ്പോന്ന ശേഷം കൊമ്പൻ ഭക്ഷണവും ജലപാനവുമില്ലാതെ ഒറ്റനിൽപ്പ് തുടർന്നു . ഒടുവിൽ 21 ദിവസങ്ങൾക്ക് ശേഷം രാജാവ് കൊമ്പനെ കോന്നിയൂരിലേക്ക് തിരിച്ചയ്ക്കാൻ തീരുമാനിച്ചു. കൊമ്പന്റെ തിരിച്ചുവരവിൽ സന്തോഷം കൊണ്ട് കോന്നിയൂർ ദേശം ഉത്സവപ്പറമ്പു പോലെയായി. നാട്ടിലെ എല്ലാ…
Read Moreകോന്നി കരിയാട്ടം : പ്രത്യേക അറിയിപ്പുകള്‍ ( 07/09/2025 )
konnivartha.com; കരിയാട്ടം സമാപനം:ഒരു ലക്ഷം ആളുകളെത്തിച്ചേരുമെന്ന് സംഘാടക സമിതി.സമാപന സമ്മേളനത്തിൽ 25000 ആളുകൾക്ക് മാത്രം കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിൽ പ്രവേശനം:ജനബാഹുല്യം അപകടത്തിലെത്താതിരിക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ച് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. konnivartha.com; കോന്നികരിയാട്ടവുമായി ബന്ധപ്പെട്ട് കോന്നിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി.കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിലേക്കുള്ള പ്രവേശനം, വാഹന പാർക്കിംഗ്, ഗതാഗതം തുടങ്ങിയ കാര്യങ്ങളിലാണ് ക്രമീകരണം ഏർപ്പെടുത്തുക. കരിയാട്ട സമാപനത്തിൻ്റെ ഭാഗമായി ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഘോഷയാത്രയും, രാത്രി 7.30 മുതൽ നടക്കുന്ന വേടൻ്റെ റാപ്പ് സംഗീത പരിപാടിയും മുൻനിർത്തിയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിലേക്ക് 25000 പേർക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. പോലീസ് ബാരിക്കേഡ് ഉപയോഗിച്ചാണ് പ്രവേശനം നിയന്ത്രിക്കുക. എത്തിച്ചേരുന്ന എല്ലാവർക്കും പരിപാടി വീക്ഷിക്കുന്നതിതായി കോന്നി ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ എൽ.ഇ.ഡി സ്ക്രീനുകൾ ക്രമീകരിച്ചിട്ടുണ്ട്. അതിലൂടെ തിരക്കില്ലാതെ പരിപാടികൾ കാണാൻ കഴിയും. പാർക്കിംഗിന് മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങൾ ഉപയോഗിക്കണം. ഉച്ചയ്ക്ക്…
Read Moreകോന്നി കരിയാട്ടം വിശേഷങ്ങള്‍ (07/09/2025 )
konnivartha.com: :വൈകിട്ട് 4 മുതൽ പാലാ മരിയ സദനം അവതരിപ്പിക്കുന്ന ഗാനമേളയും മെഗാഷോയും നടക്കും. മാനസികാരോഗ്യ പുനരധിവാസത്തിൻ്റെ ഭാഗമായാണ് മരിയ സദനം പരിപാടികൾ അവതരിപ്പിക്കുന്നത്. വൈകിട്ട് 6 മുതൽ തിരുവിതാംകൂർ ഹാസ്യകലയുടെ നേതൃത്വത്തിൽ പ്രശസ്ത കൊമേഡിയൻ ബിനു അടിമാലിയും മിമിക്സ് പരേഡ് അവതരിപ്പിക്കും. സെപ്റ്റംബർ 8 ന് കോന്നിയിൽ കരിയാട്ടം:ഘോഷയാത്ര 3 കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കും. കോന്നി:ഐതിഹ്യ പെരുമയും, ചരിത്ര പിൻബലവും ചേർത്തുവച്ച് സെപ്റ്റംബർ 8 ന് കോന്നിയിൽ കരിയാട്ടം. കോന്നിയോളം പഴക്കമുള്ള കോന്നിയുടെ ആന കമ്പത്തിന് ദൃശ്യരൂപം നല്കിയ ആറാട്ടാണ് കരിയാട്ടം. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയാണ് കോന്നിയുടെ ആന ചരിത്രത്തെ അടയാളപ്പെടുത്താൽ കരിയാട്ടം എന്ന കലാരൂപത്തിന് ആവിഷ്കാരം നല്കിയത്. 500 ൽ അധികം ആളുകൾ ആനവേഷം കെട്ടിയാണ് കരിയാട്ടം നടത്തുന്നത്.കോന്നി ദേശത്തെ ലോകമറിയുന്നത് ആനയുടെയും, ആനകമ്പത്തിൻ്റെയും പേരിലാണ്. അതിനൊപ്പം ചേർത്തു വയ്ക്കുകയാണ് കരിയാട്ടവും. വിപുലമായ…
Read Moreകോന്നി കരിയാട്ടത്തിൽ ആവേശമായി വടം വലി മത്സരം
konnivartha.com: കോന്നി കരിയാട്ടത്തിൻ്റെ ഭാഗമായി നടന്ന അഖില കേരള വടംവലി മത്സരത്തിൽ പങ്കെടുക്കാൻ കാട്ടുകൊമ്പൻമാരെ മെരുക്കുന്ന നാട്ടിലെത്തിയത് എട്ട് കൊമ്പൻമാർ. കരിയാട്ടത്തിന്റെ ഭാഗമായി നടന്ന വടം വലി മത്സരം നാടിനാകെ ആവേശമായി. പത്തനംതിട്ട ജില്ലാ വടംവലി അസോസിയേഷനും കരിയാട്ടം സംഘടക സമിതിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോന്നിയിൽ ആദ്യമായാണ് അഖില കേരള അടിസ്ഥാനത്തിൽ വടംവലി മത്സരം നടക്കുന്നത്. കരിയാട്ടം ഗ്രൗണ്ടായ കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് മത്സരം നടന്നത്. കോന്നി വിക്ടറിയുടെ ടീമായി മത്സരിച്ച കോട്ടയം യുവമൈത്രി കരികാട്ടൂരാണ് ഒന്നാം സ്ഥാനം നേടിയത്. കോട്ടാത്തല ഫൈൻ ആർട്സ് ടീം രണ്ടാം സ്ഥാനവും, പെരുനാട് ആജ്ഞനേയ ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ക്യാഷ് പ്രൈസും, കരിയാട്ടം ട്രോഫിയുമാണ് സമ്മാനമായി നൽകിയത് .കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരം കരിയാട്ടം സംഘാടക സമിതി ജനറൽ കൺവീനർ ശ്യാംലാൽ…
Read Moreകോന്നി കരിയാട്ടം വിശേഷങ്ങള്‍ ( 6/9/2025)
കോന്നി കരിയാട്ടം: (6/9/2025) വിനീത് ശ്രീനിവാസൻ ലൈവ് ഷോ അവതരിപ്പിക്കും കോന്നി:കോന്നി കരിയാട്ടത്തിൽ എട്ടാം ദിനമായ (6/9/2025) ചലച്ചിത്ര നടനും, പ്രശസ്ത പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസൻ ലൈവ് ഷോ അവതരിപ്പിക്കും. കോന്നി കരിയാട്ട വേദിയിൽ ആദ്യമായി എത്തുന്ന വിനീത് ശ്രീനിവാസൻ കോന്നിയിൽ സംഗീത വിസ്മയം തീർക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. കോന്നി കരിയാട്ടം: (6/9/2025) 2 മണി മുതൽ അഖില കേരള വടംവലി മത്സരം നടക്കും കോന്നി:കോന്നി കരിയാട്ടത്തിൽ അഖില കേരള വടംവലി മത്സരം നടക്കും.ഉച്ചയ്ക്ക് ശേഷം 2 മുതലാണ് മത്സരം. സംസ്ഥാനത്തെ മികച്ച ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. പി.ആർ.പി.സി രക്ഷാധികാരി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഹരിദാസ്ഇടത്തിട്ട സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Read Moreകോന്നി കരിയാട്ടം വിശേഷങ്ങള്‍
കോന്നികരിയാട്ടം:( 5/9/25) കരിയാട്ടം ഗ്രൗണ്ടിൽ ഓണാഘോഷം നടക്കും. കോന്നി:തിരുവോണ ദിനത്തിൽ കരിയാട്ടത്തിൻ്റെ ഭാഗമായി ഓണാഘോഷം നടക്കും. വിവിധ ക്ലബുകളുടെ നേതൃത്വത്തിലുള്ള കലാമത്സരങ്ങൾ ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്യും. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.നവനിത്ത് അധ്യക്ഷത വഹിക്കും. കോന്നി കരിയാട്ടം വേദിയിൽ (5/9/25) സിനിമാ താരം ഗിന്നസ് പക്രു നയിക്കുന്ന മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ. കോന്നി:കരിയാട്ടം വേദിയിൽ പ്രശ്ത ചലച്ചിത്ര നടൻ ഗിന്നസ് പക്രു നേതൃത്വം നല്കുന്ന മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ നടക്കും. ഫോർ യു ഇവൻ്റ്സ് അവതരിപ്പിക്കുന്ന പരിപാടിയിൽ ഗിന്നസ് പക്രുവിനെ കൂടാതെ നിരവധി ഗായകരും, ഹാസ്യ കലാകാരന്മാരും അണിനിരക്കും. കോന്നി കരിയാട്ടം: (6/9/2025) വിനീത് ശ്രീനിവാസൻ ലൈവ് ഷോ അവതരിപ്പിക്കും. കോന്നി:കോന്നി കരിയാട്ടത്തിൽ എട്ടാം ദിനമായ (6/9/2025) ചലച്ചിത്ര നടനും, പ്രശസ്ത…
Read Moreകോന്നി കരിയാട്ടത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു
konnivartha.com: കോന്നി കരിയാട്ടത്തിന്റെ പോസ്റ്റർ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഐഎഎസ് നു നൽകി പ്രകാശനം ചെയ്തു.സംഘാടക സമിതി രക്ഷാധികാരി എബ്രഹാം വാഴയിൽ അദ്ധ്യക്ഷത വഹിച്ചു.കരിയാട്ടം മീഡിയ സെൽ ചെയർമാൻ കെ ആർ കെ പ്രദീപ് സ്വാഗതം പറഞ്ഞു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, പി ജെ അജയകുമാർ, ശ്യാം ലാൽ, പ്രഫ.കെ മോഹന്‍ കുമാർ, അഡ്വ. ആർ ബി രാജീവ് കുമാർ, ദീപ കുമാർ സന്തോഷ് കൊല്ലമ്പടി, രാജു നെടുവംപുറം, ബൈജു നരിയാപുരം, കെജി രാമചന്ദ്രൻ പിള്ള, സത്യാനന്ദ പണിക്കർ, പഞ്ചായത്ത് പ്രസിഡണ്ട്മാരായ ആർ മോഹനൻ നായർ, എൻ നവനീത്, പ്രീജ പി നായർ, രജനി ജോഷി,കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വർഗീസ് ബേബി, തുളസി മണിയമ്മ, കൈപ്പട്ടൂർ സഹകരണ ബാങ്ക്…
Read Moreകോന്നി കരിയാട്ടം 2025 : സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു
konnivartha.com: കോന്നി കരിയാട്ടം 2025 ന്‍റെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കോന്നി .കെ .എസ് .ആർ .ടി.സി.സ്റ്റാൻഡിൽ സ്വാഗതസംഘം ഓഫീസ് കെ.യു.ജനീഷ് കുമാർ.എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം വൈ.ചെയർമാർ പി.ജെ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ഭാരവാഹികളായ ശ്യാംലാൽ, കെ.പത്മകുമാർ, എം.എസ്.രാജേന്ദ്രൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പിആർ പ്രമോദ്, റ്റി വി പുഷ്പവല്ലി, ആർ മോഹൻനായർ, പ്രീജ പി നായർ, രാജു നെടുവംപുറം, അഡ്വ. ആർ ബി രാജീവ് കുമാർ, അമ്പിളി വർഗീസ് ബൈജു നരിയപുരം, കെ ജി രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.
Read More