konnivartha.com: കോന്നി മെഡിക്കൽ കോളേജിന്റെ നിലവാര തകർച്ച അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ് ഡി പി ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗികളെ പരിഹസിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് കോന്നി മെഡിക്കൽ കോളജിൽ നടന്നുവരുന്നത്. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും അധികൃതർ പരാജയപ്പെട്ടു. സ്വന്തം നാട്ടിലെ മെഡിക്കൽ കോളജിലെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ ആരോഗ്യമന്ത്രിയും വേണ്ടത്ര പരിഗണന നൽകുന്നില്ല. കോന്നിയിലെയും സമീപപ്രദേശത്തെയും സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന സമീപനമാണ് മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആധുനിക സജ്ജീകരണങ്ങളോടെ പൂർണതോതിൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ക്രമപ്പെടുത്തണം. ഫാർമസിയുടെ പ്രവർത്തനം കുറ്റമറ്റതാക്കി അവശ്യമരുന്നുകളുടെ…
Read More