കോന്നി മെഡിക്കൽ കോളേജ് : മോർച്ചറി ബ്ലോക്കിന്‍റെ ഉദ്ഘാടനം ഫെബ്രുവരി ഒന്നിന്

    konnivartha.com:  : കോന്നി മെഡിക്കൽ കോളേജിൽ  നിർമ്മാണം പൂർത്തീകരിച്ച മോർച്ചറി ബ്ലോക്കിന്റെ ഉദ്ഘാടനം 2025 ഫെബ്രുവരി ഒന്നാം തീയതി രാവിലെ 10 മണിക്ക് ആരോഗ്യം – വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ് നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. എ.ഡി.എം ബി. ജ്യോതിയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ ചേർന്ന HDS എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു എം എൽ എ.ആശുപത്രിയുടെ പ്രവർത്തനവും കിഫ്‌ബി നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയും യോഗത്തിൽ ചർച്ച ചെയ്തു. പുതിയതായി ആരംഭിക്കുന്ന മോർച്ചറി ബ്ലോക്കിൽ മജിസ്റ്റരീയൽ, പോലീസ് ഇൻക്വിസ്റ് റൂമുകൾ,10 കോൾഡ് ചേമ്പർ ,4 ഓട്ടോപ്സി ടേബിൾ,മെഡിക്കൽ ഓഫീസർ റൂം, സ്റ്റാഫ്‌ റൂമുകൾ, റിസപ്ഷൻ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മൃതദേഹം സൂക്ഷിക്കുന്നതിനുള്ള 10 കോൾഡ് ചെമ്പറുകളിൽ 6 ചെമ്പറുകൾ നിലവിൽ സ്ഥാപിച്ചിട്ടുണ്ട്.…

Read More