https://www.youtube.com/watch?v=uARiXouxS7w konnivartha.com; കോന്നി സഞ്ചായത്തു പാലം അഥവാ വലിയ പാലം .പാലത്തിന്‍റെ അപ്രോച്ചു റോഡ് . കോന്നി പൊതുമരാമത്ത് ഓഫീസിനു സമീപത്തെ റോഡിലെ കുഴികള്‍ അടയ്ക്കാന്‍ പോലും ഉള്ള ടാര്‍ ഇല്ലേ എന്ന് ജനം ചോദിക്കുന്നു . ഈ പ്രധാന റോഡിലൂടെ കടന്നു പോകുന്ന അനേകായിരം വാഹനങ്ങള്‍ മാസങ്ങളായി പൊളിഞ്ഞു കിടക്കുന്ന കുഴികളില്‍ ഇറങ്ങിയാണ് പോകുന്നത് . കോന്നി വികസന പാതയില്‍ മുന്നേറുമ്പോള്‍ അതിനെല്ലാം അപമാനമായി ഈ കുഴികള്‍ . കുഴികള്‍ രൂപം കൊണ്ടിട്ടു അനേക മാസമായി എങ്കിലും അല്പം ടാര്‍ പൂശുവാന്‍ പോലും അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല . അധികാരികളുടെ തികഞ്ഞ അനാസ്ഥയുടെ പ്രതീകമാണ് ഈ കുഴികള്‍ . പൊതുമരാമത്ത് വിഭാഗം ഓഫീസ് സമീപത്തു തന്നെ ആണ് . കോന്നിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ,തണ്ണിതോട് ,തേക്ക് തോട് , ഐരവൺ ,കോന്നി -അട്ടച്ചാക്കല്‍ കുമ്പഴ റോഡില്‍…
Read Moreടാഗ്: konni mla
അരുവാപ്പുലം മ്ലാന്തടം കുടിവെള്ള പദ്ധതി യഥാർഥ്യമായി
konnivartha.com; കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 8,9 വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിവിഭാവനം ചെയ്ത മ്ലാന്തടം നിവാസികളുടെ ദീർഘനാളായുള്ള സ്വപ്ന പദ്ധതി മ്ലാന്തടം ജനകീയകുടിവെള്ള പദ്ധതി യഥാർഥ്യമായി. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി59 ലക്ഷം രൂപ വകയിരുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷയായ ചടങ്ങിൽ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി നടത്തിപ്പിന് സൗജന്യമായിഭൂമി വിട്ടു നൽകിയ ജയമോഹൻ, ഉത്തമൻ എന്നിവർക്ക് എംഎൽഎ ആദരവ് നൽകി. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ ദേവകുമാർ,കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ വി, ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…
Read Moreഅരുവാപ്പുലത്ത് വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും ഇന്ന് നടക്കും ( 28/10/2025 )
കോന്നിയുടെ വികസനത്തിന്റെ ആറാണ്ട് 28/10/2025 ൽ നടക്കുന്ന വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും. konnivartha.com; :അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി അരുവാപ്പുലത്ത് ഇന്ന് നടക്കുന്ന വിവിധ വികസന പ്രവർത്തികളുടെ പൂർത്തിയായതിന്റെയും നിർമ്മാണം ആരംഭിക്കാൻ പോകുന്നവയുടെയും ഉദ്ഘാടനങ്ങൾ. ഗുരു നിത്യ ചൈതന്യ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം വസ്തു കൈമാറൽ മ്ലാന്തടം -ജനകീയ കുടിവെള്ള പദ്ധതി രാധപ്പടി- പുളിഞ്ചാണി- പഞ്ചായത്ത് പടി റോഡ് അരുവാപ്പുലം ഹാപ്പിനസ് പാർക്ക് നിർമ്മാണം അരുവാപ്പുലം വകയാർ റോഡ് ആയുർകർമ്മ പഞ്ചകർമ്മ യൂണിറ്റ് വികസന പ്രവർത്തികൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടന നിർവഹിക്കുന്ന ചടങ്ങുകളിൽ ജനപ്രതിനിധികൾ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
Read Moreവിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും ഇന്ന് നടക്കും (28/10/2025 )
കോന്നിയുടെ വികസനത്തിന്റെ ആറാണ്ട് 28/10/2025 ൽ നടക്കുന്ന വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും. konnivartha.com :അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇന്ന് നടക്കുന്ന വിവിധ വികസന പ്രവർത്തികളുടെ പൂർത്തിയായതിന്റെയും നിർമ്മാണം ആരംഭിക്കാൻ പോകുന്നവയുടെയും ഉദ്ഘാടനങ്ങൾ. ഗുരു നിത്യ ചൈതന്യ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം വസ്തു കൈമാറൽ മ്ലാന്തടം -ജനകീയ കുടിവെള്ള പദ്ധതി രാധപ്പടി- പുളിഞ്ചാണി- പഞ്ചായത്ത് പടി റോഡ് അരുവാപ്പുലം ഹാപ്പിനസ് പാർക്ക് നിർമ്മാണം അരുവാപ്പുലം വകയാർ റോഡ് ആയുർകർമ്മ പഞ്ചകർമ്മ യൂണിറ്റ് എസ്എൻഡിപി യുപിഎസ് വി കോട്ടയം പാചകപ്പുര. വി കോട്ടയം ഗവ എൽ പി സ്കൂൾ സ്മാർട്ട് ക്ലാസ് വാഴവിള ഗാന്ധി സ്മാരക റോഡ് ചെറാടി കോഴികുന്നം റോഡ് ചേറാടി നീളത്തിൽ പടി റോഡ് കണ്ണനാംകുഴി- മേൽപ്പത്തൂർ റോഡ് വട്ടാംകുഴി…
Read Moreകോന്നിതാഴം വില്ലേജ് ഓഫീസ് ഇനി സ്മാര്‍ട്ട്
konnivartha.com; കോന്നിതാഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. റീബില്‍ഡ് കേരള പദ്ധതിയിലുള്‍പെടുത്തിയാണ് വില്ലേജ് ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ സാമുവേല്‍, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreസ്മാര്‍ട്ടായി കൂടല്‍ വില്ലേജ് ഓഫീസ്
konnivartha.com; കൂടല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടും ജനസൗഹൃദമാക്കണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി പ്ലാന്‍ ഫണ്ടില്‍ ഉള്‍പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തികരിച്ചത്. വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി, വൈസ് പ്രസിഡന്റ് മിനി എബ്രഹാം, സ്ഥിരം സമിതി അധ്യക്ഷരായ ഷാന്‍ ഹുസൈന്‍, ആശ സജി, അംഗങ്ങളായ മേഴ്‌സി ജോബി, എം മനു, പ്രസന്നകുമാരി, അജിത സജി, ബിന്ദു റെജി, അലക്‌സാണ്ടര്‍ ഡാനിയേല്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി വി വിജയകുമാര്‍, സുജ അനില്‍, കോന്നി തഹസില്‍ദാര്‍ സിനിമോള്‍ മാത്യു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ…
Read Moreകോന്നി- അച്ചൻകോവിൽ റോഡ് വനം വകുപ്പ് സഞ്ചാരയോഗ്യമാക്കിയില്ല
കോന്നി- അച്ചൻകോവിൽ റോഡ് വനം വകുപ്പ് സഞ്ചാരയോഗ്യമാക്കിയില്ല : എം എല്‍ എ യുടെ നിര്‍ദേശത്തിനു പുല്ല് വില ;കല്ലേലി ചെക്ക് പോസ്റ്റ് മുതൽ അച്ചൻകോവിൽ വരെ 16 കിലോമീറ്റർ റോഡ് നന്നാക്കണം konnivartha.com; കോന്നി അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ കെ യു ജനീഷ് കുമാർ എം .എൽ .എ വനം വകുപ്പിന് നിർദ്ദേശം നൽകിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ റോഡിലെ അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാന്‍ വനംവകുപ്പിന് കഴിഞ്ഞില്ല . 2024 ആഗസ്റ്റില്‍ ആണ് ഇത് സംബന്ധിച്ച് എം എല്‍ എ കോന്നി ഡി എഫ് ഒയ്ക്ക് നിര്‍ദേശം നല്‍കിയത് .എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലായിരുന്നു നിർദ്ദേശം നല്‍കിയത് . കല്ലേലി ചെക്ക് പോസ്റ്റ് മുതൽ അച്ചൻകോവിൽ വരെ കോന്നി നിയോജക മണ്ഡലത്തിലെ 16 കിലോമീറ്റർ…
Read Moreകോന്നിതാഴം, കൂടൽ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഇന്ന് ഉദ്ഘാടനം നിർവഹിക്കും
konnivartha.com;കോന്നിതാഴം, കൂടൽ സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.മണ്ഡലത്തിലെ മറ്റു വികസന പ്രവർത്തികൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടന നിർവഹിക്കുന്ന ചടങ്ങുകളിൽ ജനപ്രതിനിധികൾ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും കോന്നിയുടെ വികസനത്തിന്റെ ആറാണ്ട് 27/10/2025 ൽ നടക്കുന്ന വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും. കോന്നി :അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇന്ന് നടക്കുന്ന വിവിധ വികസന പ്രവർത്തികളുടെ പൂർത്തിയായതിന്റെയും നിർമ്മാണം ആരംഭിക്കാൻ പോകുന്നവയുടെയും ഉദ്ഘാടനങ്ങൾ. ചെമ്മാനി-മുണ്ടഞ്ചിറപ്പടി-ഷറീന മന്‍സില്‍പടി റോഡ് നിര്‍മ്മാണം (കോന്നി) – 5 ലക്ഷം ചെങ്ങറ- ചെങ്ങറമുക്ക് റോഡ് 10 ലക്ഷം പെരിഞ്ഞൊട്ടയ്ക്കൽ അംഗനവാടി 10 ലക്ഷം MSCLP സ്കൂൾ 5 ലക്ഷം…
Read Moreകോന്നിയുടെ വികസനത്തിന്റെ ആറാണ്ട്: ഇന്നും (ഒക്ടോബർ 24) ഉദ്ഘാടന പരമ്പര
konnivartha.com:അഡ്വ.കെ.യു.ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിൻ്റെ ആറാണ്ട് പൂർത്തിയായതിൻ്റെ ഭാഗമായി ഇന്നും വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നടക്കും. ഒക്ടോബർ 23 മുതൽ 28 വരെ 200 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയാണ് ഇന്നത്തെ ഉദ്ഘാടനങ്ങൾ നടത്തുക. നിർമ്മാണം പൂർത്തിയായതും, ആരംഭിക്കുന്നതുമായ പദ്ധതികളുടെ ഉദ്ഘാടനമാണ് നടത്തുന്നത്.ഇന്ന് ഉദ്ഘാടനം നടത്തുന്ന പദ്ധതികൾ ചുവടെ: പോസ്റ്റ് ഓഫീസ് – കാവിന്റയ്യത്ത് പടി പത്തുലക്ഷം കിണറുവിളപ്പടി വാല് പറമ്പ് പടി 5 ലക്ഷം തെങ്ങുംപള്ളിൽ പടി പാലവിളപ്പടി 20 ലക്ഷം സ്മാർട്ട് അങ്കണവാടി കുടമുക്ക് 55 ലക്ഷം കൊച്ചു തെക്കേതിൽ പടി സെന്റ് പോൾസ് പടി 5 ലക്ഷം ഒട്ടക്കൽപടി- പല്ലാടുംമണ്ണിൽ പടി 5 ലക്ഷം വിശ്വദർശനം പടി കരിക്കേനെത്ത് 10 ലക്ഷം നരിതൂക്കിൽ പടി കോയിക്കൽ ക്ഷേത്രം റോഡ് 10 ലക്ഷം വള്ളിക്കോട്…
Read Moreകോന്നി മിനി ബൈപാസിന്‍റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു
konnivartha.com: പശ്ചാത്തല വികസന മേഖലയുടെ ഹബ്ബായി കേരളം മാറിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിര്‍മാണം പൂര്‍ത്തിയായ കോന്നി മിനി ബൈപാസിന്റെയും കോന്നി – വെട്ടൂര്‍ – കൊന്നപ്പാറ റോഡിന്റെ നിര്‍മാണോദ്ഘാടനവും കോന്നി മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വന്‍ കുതിച്ചുചാട്ടമുണ്ടായി. സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ 100 പാലങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം മൂന്നുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കി. 150 ല്‍ അധികം പാലങ്ങള്‍ പൂര്‍ത്തിയായി. 1600 കോടി രൂപ പാലം നിര്‍മാണത്തിന് ചെലവഴിച്ചു. നൂറിലധികം പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. 17,750 കിലോമീറ്റര്‍ റോഡ് ബിഎം ബിസി നിലവാരത്തില്‍ നിര്‍മിച്ചു. റോഡ് പരിപാലനത്തിനും പ്രാധാന്യം നല്‍കുന്നു. കാസര്‍ഗോഡ് നന്ദാരപടവ് മുതല്‍ തിരുവനന്തപുരം പാറശാല വരെ 473.42 കിലോമീറ്റര്‍ മലയോര ഹൈവേ പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. കോന്നി മണ്ഡലത്തില്‍…
Read More