konnivartha.com: :കോന്നി കരിയാട്ടം ഈ ഓണക്കാലത്ത് കോന്നിയുടെ ടൂറിസം, വ്യാപാര മേഖലകളിൽ വലിയ മുന്നേറ്റത്തിന് കാരണമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കരിയാട്ടത്തിൽ പങ്കെടുക്കാൻ 10 ദിവസമായി കോന്നിയിലെത്തിയത് 5 ലക്ഷത്തിലധികം ആളുകളാണ്. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും ആളുകൾ എത്തിയതിനൊപ്പം ധാരാളം വിദേശ മലയാളികളും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കരിയാട്ടത്തിൻ്റെ ഭാഗമായി. രാവിലെ കോന്നിയിലെത്തി അടവിയും, ആനക്കൂടുമൊക്കെ സന്ദർശിച്ച് വൈകിട്ട് കരിയാട്ട പരിപാടികളുടെ ഭാഗവുമായാണ് ബഹുഭൂരിപക്ഷം പേരും കോന്നി വിട്ടു പോയത്. കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വലിയ വരുമാന വർദ്ധനവിന് ഇത് കാരണമായിട്ടുണ്ട്. കോന്നിയ്ക്ക് പുറത്തു നിന്നും ധാരാളം ആളുകൾ എത്തിയതോടെ കോന്നിയിലെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയിടങ്ങളിലെല്ലാം രാത്രി വൈകിയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അടവിയിൽ കുട്ടവഞ്ചി തുഴച്ചിൽ മത്സരം നടത്തിയത് സംസ്ഥാനത്താകെ ശ്രദ്ധ നേടി.ഇതിലൂടെ അടവിയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിച്ചേരും.…
Read Moreടാഗ്: konni mla
ചെങ്ങറ സമരഭൂമിയിൽ കോന്നി എം എല് എ യും റവന്യു സെക്രട്ടറിയും എത്തി
konnivartha.com: കോന്നി ചെങ്ങറ സമരഭൂമിയിൽ കെ.യു. ജനീഷ് കുമാർ.എം.എൽ.എ.റവന്യു സെക്രട്ടറി രാജമാണിക്യം.ഐ.എ.എസ്.പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ.ഐ.എ.എസ്. എന്നിവർ സന്ദർശനം നടത്തി. ചെങ്ങറ സമരഭൂമിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ജനീഷ് കുമാർ.എം.എൽ.എ മുഖ്യമന്ത്രിക്കും, റവന്യുമന്ത്രിക്കും, നല്കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.ഇരുപത് വർഷക്കാലമായി സമരഭൂമിയിൽ താമസിക്കുന്നവർക്ക് സ്ഥിരതാമസ രേഖ, കൂടാതെ സമരഭൂമിയിലെ റോഡുകൾ, വൈദ്യുതി, വെളളം, മറ്റ് ഭൂമിപ്രശ്നങ്ങൾ, എന്നിവ സംബന്ധിച്ച പരാതികൾ സമരസമിതി പ്രവർത്തകർ റവന്യു സെക്രട്ടറിക്ക് മുന്നിൽ അവതരിപ്പിച്ചു. കൃഷി ചെയ്ത് ജീവിക്കാനായി 2007ലാണ് സാധുജന വിമോചന സംയുക്ത വേദിയുടെ നേത്യത്വത്തിൽ ചെങ്ങറ എസ്റ്റേറ്റിലെ കുറുമ്പറ്റി ഡി വിഷനിൽ കുടിൽ കെട്ടി സമരം ആരംഭിച്ചത്.പിന്നീട് ചെങ്ങറ ഭൂസമരത്തിന് പിന്തുണ ലഭിച്ചെങ്കിലും സമരസമിതിപ്രവർത്തകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. ഇപ്പോഴത്തെ സന്ദർശനം ചെങ്ങറ സമരഭൂമിയിലെ പ്രവർത്തകർക്ക് വലിയ പ്രതീക്ഷയാണ് നല്കിയിരിക്കുന്നത്.
Read Moreകെ.എസ്.ടി.പി അറിഞ്ഞോ : കോന്നി ടൗണ്ണിലും കുഴി :പ്രാണികള് പറക്കുന്നു
konnivartha.com: പുനലൂര് മൂവാറ്റുപ്പുഴ റോഡു നിര്മ്മാണം നടത്തിയ കെ.എസ്.ടി.പിയുടെ റോഡ് നിര്മ്മാണത്തില് പരക്കെ അഴിമതിയും പരാതിയും നിറയുമ്പോള് കോന്നി ടൗണ്ണിലും കുഴി രൂപപ്പെട്ടു . ചെറിയ കുഴിയില് നിന്നും പ്രാണികളും പുഴുക്കളും ഈച്ചകളും പുറത്തേക്ക് വരുന്നു .ദുര്ഗന്ധവും പരക്കുന്നു . കുഴിയുടെ ദ്വാരം പുറമേ ചെറുത് ആണ് .അകത്തെ ദ്വാരം വലുതായി എന്ന് സംശയിക്കുന്നു . അഴുക്കു നിറഞ്ഞ ഓടകളിലേക്ക് ദ്വാരം ചെന്നെത്തിയതിനാല് കുഴിക്ക് മുകളിലേക്ക് പ്രാണികളും പുഴുക്കളും വന്നു നിറയുന്നു . ഇന്നാണ് പ്രാണികളെ കുഴിക്ക് മുകളില് കണ്ടത് . ഇതേ തുടര്ന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് കെ.എസ്.ടി.പിയുടെ പൊന്കുന്നം ഇ ഇ യ്ക്ക് പരാതി നല്കി . കോന്നി ട്രാഫിക്ക് സ്ഥലത്ത് നിന്നും ആനക്കൂട് ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് ആണ് ചെറിയ കുഴി എങ്കിലും ഇതില് നിന്നും പ്രാണികള്…
Read Moreനവീകരിച്ച കോന്നി സപ്ലൈകോ സൂപ്പര്മാര്ക്കറ്റ് ഉദ്ഘാടനം ചെയ്തു
konnivartha.com: വിലക്കുറവില് വെളിച്ചെണ്ണ ലഭ്യമാക്കാന് സര്ക്കാര് നടപടി സ്വീകരിക്കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്. നവീകരിച്ച കോന്നി സപ്ലൈകോ സൂപ്പര്മാര്ക്കറ്റ് ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു മന്ത്രി. അതിര്ത്തി സംസ്ഥാനങ്ങളില് നിന്ന് ഗുണമേന്മയുള്ള വെളിച്ചെണ്ണ സപ്ലൈകോ വഴി ആവശ്യമെങ്കില് ലഭ്യമാക്കും. ഓണ വിപണിയിലെ വില നിയന്ത്രിക്കാന് അരിയും മറ്റു ഉല്പന്നങ്ങളും സപ്ലൈകോ, റേഷന് കടകളിലൂടെ കൂടുതല് ലഭ്യമാക്കും. ഗ്രാമങ്ങളില് സപ്ലൈകോയുടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം വര്ധിപ്പിക്കും. വിപണിയില് ഇടപെടുന്ന പ്രസ്ഥാനമാണ് സപ്ലൈകോ. നാലു വര്ഷത്തിനിടെ 109 പുതിയ സപ്ലൈകോ ഔട്ട്ലെറ്റുകള് തുറന്നു. 1700 ഓളം സൂപ്പര്മാര്ക്കറ്റുകള് പ്രവര്ത്തിക്കുന്നുണ്ട്. 13 സബ്സിഡി ഉല്പന്നങ്ങള് വിലമാറ്റമില്ലാതെ എട്ടുവര്ഷം വിതരണം ചെയ്യാന് സാധിച്ചതും നേട്ടമാണ്. അതിവേഗതയിലാണ് കോന്നിയുടെ വികസനമെന്നും മന്ത്രി കൂട്ടിചേര്ത്തു. കെ യു ജനീഷ് കുമാര് എംഎല്എ അധ്യക്ഷനായി. കോന്നി വികസന പാതയിലാണ്. പുനലൂര്-മൂവാറ്റുപുഴ മലയോര ഹൈവേ,…
Read Moreകോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം നടന്നു
konnivartha.com: എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മിക്കുന്ന കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.കോന്നി മെഡിക്കൽ കോളജിന് മുൻവശത്തുള്ള 50 സെന്റ് റവന്യൂ ഭൂമിയിലാണ് ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിൽ തിരക്കേറിയതോടെ ധാരാളം കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം മെഡിക്കൽ കോളജിനുള്ളിൽ പ്രവേശിച്ച് കാഷ്വാലിറ്റിയുടെ മുന്നിലാണ് പാർക്ക് ചെയ്യുന്നത്. മെഡിക്കൽ കോളജിലെ പ്രവേശന കവാടവും മതിലും പൂർത്തിയാകുന്നതോടെ സർവീസ് ബസുകൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടും തിരക്കും സൃഷ്ടിക്കും. ഇതിന് പരിഹാരമായിട്ടാണ് മെഡിക്കൽ കോളേജിന്റെ മുന്നിലുള്ള 50 സെന്റ് റവന്യൂ ഭൂമിയിൽ എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുടക്കി ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമ്മിക്കുന്നതിന് അഡ്വ. കെ…
Read Moreകോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം ജൂലൈ 17 ന്
konnivartha.com: എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മിക്കുന്ന കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം 2025 ജൂലൈ 17 വ്യാഴം വൈകിട്ട് 3 മണിക്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിക്കും. കോന്നി മെഡിക്കൽ കോളജിന് മുൻവശത്തുള്ള 50 സെന്റ് റവന്യൂ ഭൂമിയിലാണ് ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിൽ തിരക്കേറിയതോടെ ധാരാളം കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം മെഡിക്കൽ കോളജിനുള്ളിൽ പ്രവേശിച്ച് കാഷ്വാലിറ്റിയുടെ മുന്നിലാണ് പാർക്ക് ചെയ്യുന്നത്. മെഡിക്കൽ കോളജിലെ പ്രവേശന കവാടവും മതിലും പൂർത്തിയാകുന്നതോടെ സർവീസ് ബസുകൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടും തിരക്കും സൃഷ്ടിക്കും. ഇതിന് പരിഹാരമായിട്ടാണ് മെഡിക്കൽ കോളേജിന്റെ മുന്നിലുള്ള 50 സെന്റ് റവന്യൂ ഭൂമിയിൽ എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി…
Read Moreനവീകരിച്ച ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ജൂലൈ 14 ന്
konnivartha.com: എം എൽ എ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നവീകരിച്ച ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ജൂലൈ 14 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സ്ഥലപരിമിതിമൂലം വീർപ്പുമുട്ടിയിരുന്ന ഏനാദിമംഗലം പഞ്ചായത്ത് ഓഫിസിന്റെ പ്രവർത്തനം പുതിയ നിർമ്മാണം പൂർത്തികരിച്ചതോടെ സുഗമമായി പ്രവർത്തിക്കും. കോന്നി നിയോജക മണ്ഡലം ആസ്തി വികസന പദ്ധതി 2023-24 പ്രകാരം 65 ലക്ഷം രൂപ ചിലവിൽ 3700 ചതുരശ്ര അടിയിൽ നിർമ്മിച്ച കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ, സ്റ്റാൻഡിങ് കമ്മിറ്റി ഓഫീസ്,പഞ്ചായത്ത് അംഗങ്ങൾക്ക് ഇരിക്കുന്നത്തിനുള്ള മുറികൾ, LSGD അസി. എഞ്ചിനീയർ ഓഫീസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, തൊഴിലുറപ്പ് പദ്ധതി ഓഫീസ്,കുടുംബശ്രീ ഓഫീസ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. നവീകരിച്ച പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തിനൊപ്പം ആധുനിക…
Read Moreകോന്നി ചെങ്കളം പാറമട ദുരന്തം : കോന്നിയില് നാളെ അവലോകന യോഗം ചേരും
konnivartha.com: കോന്നി പയ്യനാമണ്ണില് ചെങ്കളം പാറമടയില് പാറ ഇടിഞ്ഞു വീണ് അന്യ സംസ്ഥാനക്കാരായ രണ്ടു തൊഴിലാളികള് മരണപ്പെട്ട സാഹചര്യത്തില് കോന്നി എം എല് എ അഡ്വ കെ യു ജനീഷ് കുമാറിന്റെ അധ്യക്ഷതയില് നാളെ ( 10/07/2025 )കോന്നി താലൂക്ക് ഓഫീസിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേരും എന്ന് എം എല് എ ഓഫീസ് അറിയിച്ചു . കോന്നി എം എല് എ ഉച്ചയ്ക്ക് ദുരന്ത സ്ഥലം സന്ദര്ശിച്ച ശേഷമാണ് വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേരുന്നത് . തുടര്ന്ന് ഉച്ചയ്ക്ക് 1.30 ന് കോന്നി പ്രിയദർശിനി ഹാളിൽ റെസ്ക്യൂ ഓപ്പറേഷനിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് ആദരവ് നല്കും
Read Moreആരോഗ്യ മേഖല :കോന്നി മണ്ഡലത്തിലെ വികസനം ഇങ്ങനെ :എം എല് എ
konnivartha.com: കേരളത്തിലെ ആരോഗ്യ മേഖലയെ തകർക്കുവാനുള്ള ശ്രമമാണ് മാധ്യമങ്ങളും വലതുപക്ഷവും ശ്രമിക്കുന്നത് എന്ന് കോന്നി എം എല് എ അഡ്വ കെ യു ജനീഷ് കുമാര് അറിയിച്ചു . ചരിത്രപരമായ നേട്ടങ്ങളാണ് കേരളത്തിൽ ആരോഗ്യവകുപ്പ് കൈവരിച്ചിട്ടുള്ളത്.എൽഡിഎഫ് സർക്കാർ കോന്നി മണ്ഡലത്തിനു വേണ്ടി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കാലഘട്ടത്തിൽ മാത്രം നടത്തിയ വികസന പ്രവർത്തനങ്ങൾ എം എല് എ അക്കമിട്ട് നിരത്തുന്നു കോന്നി മെഡിക്കൽ കോളേജ് വീണ ജോർജ്ജ് മന്ത്രിയായിരിക്കുന്ന കാലഘട്ടത്തിലാണ് 200 ബെഡ്ഡുകളും 7 വിഭാഗങ്ങളും ഉള്ള ഏഴു നിലയുള്ള ആശുപത്രി കെട്ടിടം അതിവേഗം പുരോഗമിക്കുന്നത്. 341 ജീവനക്കാരുടെ തസ്തികകൾ കോന്നി മെഡിക്കൽ സൃഷ്ടിക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. വിവിധ വിഭാഗങ്ങളിലായി ഇപ്പോൾ 95 ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ട്. ഒപ്പം 3 കോടി രൂപ ചിലവഴിച്ച് ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂം, ലേബർ വാർഡ്, മോഡുലാർ ഓപ്പറേഷൻ…
Read Moreകോന്നി മെഡിക്കല് കോളജ്: എംഎൽഎയും കലക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി
konnivartha.com :കോന്നി മെഡിക്കല് കോളജ് എംഎൽഎയും കലക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. അനുദിനം തിരക്കേറി വരുന്ന മെഡിക്കൽ കോളേജിൽ രോഗികൾക്ക് സുഗമമായി ചികിത്സ ലഭിക്കുന്നതിനുള്ള കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് എംഎൽഎ നിർദ്ദേശിച്ചു. ഓ പി കൗണ്ടറിലെ തിരക്കു നിയന്ത്രിക്കുന്നതിനായി ഈ ഹെൽത്ത് മുഖേന ടോക്കൺ സംവിധാനം ആരംഭിക്കുകയും രോഗികൾക്ക് വിശ്രമിക്കുന്നതിനായി ഇവിടെ കൂടുതൽ ഇരിപ്പടങ്ങൾ ക്രമീകരിക്കുന്നതിനും എംഎൽഎ നിർദ്ദേശിച്ചു. കോന്നി മെഡിക്കല് കോളജിന്റെ നിര്മാണ പുരോഗതി ആശുപത്രി വികസന സമിതി യോഗത്തില് കെ യു ജനീഷ് കുമാര് എംഎല്എയും ജില്ലാ കലക്ടര് എസ് പ്രേം കൃഷ്ണനും വിലയിരുത്തി. കിഫ്ബിയിൽ നിന്നും 352 കോടി രൂപ ചിലവഴിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. 20 കിടക്കകളുള്ള ഐസിയു 7 വെൻറ്റിലേറ്റർ ബെഡുകൾ എന്നിവയുടെ നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. ലക്ഷ്യ നിലവാരത്തിൽ മൂന്നു കോടി രൂപ ചിലവഴിച്ച് ഗൈനക്കോളജി വിഭാഗവും…
Read More