കോന്നി ഗ്രാമ പഞ്ചായത്ത് കോൺക്രീറ്റ് സ്തൂപത്തിനു മുകളില്‍ കൊടി നാട്ടി

  konnivartha.com : കോന്നി ഗ്രാമ പഞ്ചായത്ത് ഓഫീസ് മുന്നിലെ വിവാദമായ കോൺക്രീറ്റ് സ്തൂപം അവധി ദിവസം പൊളിച്ചു മാറ്റാനുള്ള ശ്രമം സി പി ഐ എം പ്രവർത്തകർ തടഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് യു ഡി എഫ് ഭരണസമിതി സൈറൺസ്ഥാപിക്കാനായി മരത്തിൻ്റെ രൂപത്തിൽ കിളി കൂടും ശിഖരങ്ങളും കോൺക്രീറ്റിൽ പണിത സ്തൂപമാണ് പാതിവഴിയിൽ നിർമാണം ഉപേക്ഷിച്ച് ഉപയോഗശൂന്യമായി നിന്നിരുന്നത്. ഈ സ്ഥലത്ത് നിന്നിരുന്ന വലിയ മരം മുറിച്ച് മാറ്റിയാണ് നിർമാണം ആരംഭിച്ചത് എന്നാൽ പുതിയ യുഡിഎഫ്ഭരണ സമിതി അധികാരത്തിൽ വന്നപ്പോൾ ഇത് ഉപേക്ഷിക്കുകയായിരുന്നു. അഴിമതിയുടെ സ്തുപമാണന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ്, സി പി ഐ എം നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ ജാള്യത മറയ്ക്കാനാണ് ഇലക്ഷൻ പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് തിടുക്കത്തിൽ സ്തൂപം പൊളിച്ച് മാറ്റാൻ ഞായറാഴ്ച ശ്രമിച്ചത്. പഞ്ചായത്ത് പ്രോജക്ടിൽ ഇല്ലാതെ നിർമിച്ച…

Read More

തോട് അടച്ചു നിര്‍മ്മാണം :കോന്നി പഞ്ചായത്ത് ഇടപെട്ടു നീക്കം ചെയ്തു

  konnivartha.com; കോന്നി പുതിയ കെ എസ് ആര്‍ ടി സി ബസ് സ്റ്റാൻഡിന്‍റെ പിറകില്‍ ഉള്ള മയൂര്‍ ഏലായുടെ തോട്ടിലെ നീരൊഴുക്ക് തടഞ്ഞു കൊണ്ട് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പഞ്ചായത്ത് ഇടപെട്ടു നീക്കി . കെ എസ് ആര്‍ ടി സി ബസ് സ്റ്റാൻഡിന്‍റെ പുറകില്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ടി തോട് അടച്ചു കൊണ്ട് മണല്‍ ചാക്കുകള്‍ നിരത്തിയതിനാല്‍ സമീപത്തെ വസ്തുവിലും കിണറുകളിലും മലിന ജലം കലര്‍ന്നു . യാതൊരു അനുമതിയും വാങ്ങാതെ ആണ് ജലം ഒഴുകി പോകുന്ന മയൂര്‍ തോട്കെ എസ് ആര്‍ ടി സി ബസ് സ്റ്റാൻഡിന്‍റെ നിര്‍മ്മാണ കരാര്‍ കമ്പനി ആളുകള്‍ അടച്ചത് . നീരൊഴുക്ക് തടസ്സപ്പെടുകയും നിരവധി ആളുകളുടെ വീടുകളിലെ കിണറില്‍ മലിന ജലം നിറയുകയും ചെയ്തു . മലിന ജലം കിണറില്‍ കലര്‍ന്ന വിവരം “കോന്നി…

Read More

 ഓട അടഞ്ഞു :കോന്നിയില്‍ കിണറുകളില്‍ മലിന ജലം നിറഞ്ഞു

  konnivartha.com; കോന്നി പുതിയ കെ എസ് ആര്‍ ടി സി ബസ്സ്‌ സ്റ്റാൻഡിന്‍റെ പിറകില്‍ ഉള്ള മയൂര്‍ ഏലായുടെ തോട്ടിലെ സംരക്ഷണ ഭിത്തിയുടെ സമീപം ഓട അടഞ്ഞു . മലിന ജലം സമീപ പറമ്പുകളിലും വീടുകളിലെ കിണറുകളിലും നിറഞ്ഞു . കുടിവെള്ളം മുടങ്ങിയ അവസ്ഥയില്‍ ആണ് . മയൂര്‍ വയല്‍ നികത്തി ആണ് കോന്നിയിലെ പുതിയ കെ എസ് ആര്‍ ടി സിയ്ക്ക് വേണ്ടി സ്ഥലം കണ്ടെത്തിയത് . മണ്ണ് ഇട്ടു നികത്തുന്നതിനു മുന്നേ മയൂര്‍ തോട്ടില്‍ സംരക്ഷണ ഭിത്തി കെട്ടിയിരുന്നു . ഈ സംരക്ഷണ ഭിത്തിയുടെ ചില ഭാഗങ്ങള്‍ അടഞ്ഞു . മലിന ജലം ഒഴുകി പോകുവാന്‍ സാധിക്കുന്നില്ല . സമീപത്തെ വീടുകളിലേക്ക് ആണ് ഇപ്പോള്‍ മലിന ജലം ഒഴുകി എത്തുന്നത്‌ . കിണറുകളില്‍ മലിന ജലം നിറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു .  …

Read More

വയോജനങ്ങൾക്കുള്ള യോഗപരിശീലനം തുടങ്ങുന്നു :അപേക്ഷ ക്ഷണിച്ചു

    konnivartha.com; കോന്നി ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങൾക്ക് യോഗ പരിശീലനം നല്‍കും . ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു . താത്പര്യമുള്ള വയോജനങ്ങൾ ആധാർ, റേഷൻകാർഡ് പകർപ്പ് എന്നിവയോടൊപ്പമുള്ള അപേക്ഷ കോന്നി ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ ഒക്ടോമ്പർ ഇരുപത്തി ഏഴാം തീയതിക്ക് (27/10/25) മുമ്പെ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് . 8547051173; 6238580087; 9447907471

Read More

കോന്നി കൃഷി ഭവന്‍ , 67- നമ്പര്‍ അങ്കണവാടി കെട്ടിടം എന്നിവയുടെ ഉദ്ഘാടനം 20 ന്

konnivartha.com: മലയോര പ്രദേശമായ കോന്നിയുടെ വികസന പാതയിൽ ഒരു നാഴികക്കല്ലുകൂടി. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷിഭവനും 67- നമ്പര്‍ അങ്കണവാടി കെട്ടിടവും 20 ന് ഉദ്ഘാടനം ചെയ്യും എന്ന് കോന്നി പഞ്ചായത്ത് അറിയിച്ചു . കോന്നി ഗുർഗണ്ടസാരി ഇൻഡസ്ട്രിയല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സ്ഥലം സൗജന്യമായി നൽകിയത് . 2015- 2020 യുഡിഎഫ് ഭരണസമിതിയുടെ കാലയളവിൽ സ്ഥലം ഏറ്റെടുത്തു . 2020-2025 യുഡിഎഫ് ഭരണസമിതിയുടെ കാലയളവിൽ രണ്ട് കെട്ടിടവും 57.49 ലക്ഷം രൂപ ഫണ്ട് വകയിരുത്തി ഗ്രാമ പഞ്ചായത്ത് നിർമ്മിച്ചു. ഉദ്ഘാടനം 20-09-2025 രാവിലെ 11 മണിക്ക് കൃഷിഭവനിൽ വച്ച് ആന്റോ ആൻ്റണി എംപിയും അഡ്വ കെ.യു.ജനീഷ് കുമാർ എംഎൽഎയും നിർവഹിക്കും . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ് അധ്യക്ഷത വഹിക്കും . ജനപ്രതിനിധികൾ സാമൂഹിക രാഷ്ട്രീയ നേതാക്കൾ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ…

Read More

കോന്നി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി: സി പി ഐ( എം) പ്രതിഷേധം

konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്ക്കും, അനാസ്ഥയ്ക്കുമെതിരെയും, അനധികൃതമായി പാറമടകൾക്ക് നൽകിയിട്ടുള്ള ലൈസൻസുകൾ റദ്ദ് ചെയ്യണമെന്നും യു ഡി എഫ് ഭരണസമിതിയുടെ അഴിമതികളെ കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും സി പി ഐ എം കോന്നി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് പ്രതിഷേധ മാർച്ചും,ധർണയും നടത്തി. മുന്‍ പഞ്ചായത്ത് അംഗം സന്തോഷ്‌ പി മാമ്മന്‍  പഞ്ചായത്ത് ഓഫീസിന് ഉള്ളില്‍ കടന്നു അധ്യക്ഷയ്ക്ക് എതിരെ പ്രതിഷേധിച്ചു . മാരൂർപാലം ജംങ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു. മാർച്ചും,ധർണയും ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം എം.എസ്.ഗോപിനാഥൻ അധ്യക്ഷനായി.കോന്നി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്.സുരേശൻ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റിയംഗങ്ങളായ ജിജോമോഡി, ആർ.ഗോവിന്ദ്, ടി.രാജേഷ് കുമാർ, തുളസീമണിയമ്മ, കോന്നിതാഴം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.ശിവദാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ…

Read More

കോന്നിയില്‍ എത്തുന്ന ആളുകള്‍ ആദ്യം തേടുന്നത് എന്ത് ..?

konnivartha.com: കോന്നിയൂര്‍ പഴയ പേര് .അന്ന് ഗ്രാമം . ഇന്ന് കോന്നി വളരെ ഏറെ വികസിക്കുന്ന പട്ടണം .നാളെ നഗരമാകും . ഇന്നേ വികസനം ചിന്തിച്ചാല്‍ അത് നടപ്പിലാകും .ഇന്നും കോന്നിയുടെ ജനനായകര്‍ക്ക് പഴയ ഗ്രാമമനസ്സ് തന്നെ . കോന്നിയില്‍ വികസനം വന്നു എന്ന് അവര്‍ക്കും അത്ഭുതം . കോന്നിയില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നു എന്ന് പറയാന്‍ നാവ് പൊന്തുന്നില്ല .കാരണം വികസനം വന്നപ്പോള്‍ ഏതോ മായിക മനസ്സ് . കോന്നിയില്‍ വന്നു ഇറങ്ങുന്ന അനേക ആളുകളോട് ദിനവും ചോദിക്കും എന്താണ് വേണ്ടത് എന്ന് .അവര്‍ക്ക് എല്ലാം ഒരേ ആവശ്യം . കോന്നിയില്‍ പൊതുജനത്തിന് സൌജന്യമായി മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ ഉള്ള ശുചി മുറി ഇല്ല എന്ന് . നടപടി ഉണ്ടാകും എന്ന് പറഞ്ഞ അധികാരികള്‍ എല്ലാം മലക്കം മറിഞ്ഞു . മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍  ഉള്ള പൊതു  മുറി…

Read More

കോന്നിയില്‍ ‘ഈ തീട്ട “വെള്ളത്തില്‍ ചവിട്ടി വേണോ ജനം നടക്കാന്‍ :ആരോഗ്യം നശിച്ചു

  konnivatha.com : കോന്നി കെ എസ് ആര്‍ ടി സി ബസ്സ്‌ ഓപ്പറേറ്റിങ് സ്ഥലം .നൂറുകണക്കിന് ജനം ദിനവും വന്നു പോകുന്നു . സ്കൂള്‍ കുട്ടികള്‍ അനേകം .അവര്‍ എല്ലാം ഈ “തീട്ട വെള്ളത്തില്‍ “ചവിട്ടി നടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ആയി .കോന്നി പഞ്ചായത്തും ആരോഗ്യ വകുപ്പും മലിന ജലം ഒഴിവാക്കണം എന്ന് നിരന്തരം പറയുന്നു .കണ്ണ് കൊണ്ട് കാണുന്ന ഈ മലിന ജലം എന്താ അധികാരികള്‍ കണ്ടില്ലേ . ഇത് ആദ്യം ഒഴിവാക്കി ജനതയെ നിങ്ങളുടെ ആപ്തവാക്യം പഠിപ്പിക്കൂ . ഇത് കോന്നിയിലെ കെ എസ് ആര്‍ ടി സി യുടെ മുന്‍ ഭാഗം .മലിന ജലം എവിടെ നിന്നും ഒഴുകി വരുന്നു എന്ന് പഞ്ചായത്ത് പറയുക .ഈ ജലം തീട്ട വെള്ളം അഥവാ മനുക്ഷ്യ വിസര്‍ജ്യം കലര്‍ന്നത് ആണ് എന്ന് പറയാന്‍ കഴിയണം…

Read More

കോന്നി സെൻട്രൽ ജംഗ്ഷനിൽ ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

    konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് സെൻട്രൽ ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്‍റെ പ്രകാശന കര്‍മ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനി സാബു നിര്‍വ്വഹിച്ചു . വൈസ് പ്രസിഡണ്ട് റോജി എബ്രഹാം അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർമാർ ലതികാ കുമാരി, രഞ്ജു മഹേഷ് , സോമൻ ചക്കാനിക്കൽ, ഫൈസൽ പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു

Read More

സ്വയംതൊഴിൽ വായ്പകളുടെ അപേക്ഷ ഫോറങ്ങൾ വിതരണം ചെയ്യും

  konnivartha.com: എംപ്ലോയ്മെൻറ് വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സ്വയംതൊഴിൽ പദ്ധതികളെ കുറിച്ച് സാധാരണ ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് സ്വയംതൊഴിൽ ബോധവൽക്കരണ ശില്പശാല പത്തനംതിട്ട ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റേയും കോന്നി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 06- 08 -2024 തീയതി ചൊവ്വ 10.30 മണിക്ക് കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും .കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്യും . വിവിധ സ്വയം തൊഴിൽ പദ്ധതികളെ കുറിച്ച് വിശദമായ ക്ലാസുകൾ ഉണ്ടായിരിക്കും .തുടര്‍ന്ന് സ്വയംതൊഴിൽ വായ്പകളുടെ അപേക്ഷ ഫോറങ്ങൾ വിതരണം ചെയ്യും .

Read More