കോന്നി ഗ്രാമപഞ്ചായത്ത് നമ്മുടെ കൈത്താങ്ങ് പദ്ധതി

  konnivartha.com: ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന ദു:ഖകരമായ അവസ്ഥയില്‍ കഷ്ടപെടുന്ന കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തി നമുക്ക് സഹായിക്കാം കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 മഠത്തില്‍ക്കാവ് വാസ്തുഭം വീട്ടില്‍ റ്റി. സുരേഷ്‌കുമാര്‍ (51) ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തിരമായി മാറ്റിവയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഏകദേശം 50 ലക്ഷം രൂപ ചെലവ്പ്രതീക്ഷിക്കുന്ന ചികിത്സയ്ക്കായി നമുക്ക് ഒരുമിക്കേണ്ടതായിട്ടുണ്ട്. ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കുടുംബം ഭീമമമായ തുക കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുകയാണ്. കുടുംബത്തിന്റെ അപേക്ഷ പ്രകാരം കാരുണ്യത്തിന്റെ ഉറവ വറ്റാത്ത നല്ലവരായ പ്രിയപ്പെട്ടവരുടെ ആത്മാര്‍ത്ഥമായ സഹായസഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് നമ്മുടെ കൈത്താങ്ങ് പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുകയാണ്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇതോടൊപ്പം നല്‍കിയിട്ടുള്ള അക്കൗണ്ടിലേക്ക് തുക നല്‍കി സഹായിക്കണമെന്ന് വിനയപൂര്‍വ്വം താല്പര്യപ്പെടുന്നു. ചെയര്‍പേഴ്‌സണ്‍ ശ്രീമതി. അനി സാബു പ്രസിഡന്റ് (കോന്നി ഗ്രാമപഞ്ചായത്ത്) ഫോണ്‍: 94958…

Read More

കോന്നി മുന്‍ എം എല്‍ എ പി ജെ തോമസ്‌ (98) നിര്യാതനായി

  konnivartha.com : കോന്നി മുന്‍ എം എല്‍ എ വകയാര്‍ എസ്റ്റേറ്റില്‍ പി ജെ തോമസ്‌ (98)അന്തരിച്ചു. റബര്‍ ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ ,കെ പിസിസി അംഗം ,ഡി സി സി ഭാരവാഹി ഗ്രാമ പഞ്ചായത്ത് അധ്യക്ഷനായിരുന്നു  .സംസ്കാരം 21/03/2022 രാവിലെ 11 മണിയ്ക്ക് . ഭൗതിക ശരീരം നാളെ (തിങ്കൾ ) രാവിലെ 10 മണിക്ക് കോന്നി കോൺഗ്രസ്‌ ഭവനിൽ പൊതുദർശനത്തിനായി എത്തിക്കുമെന്നു മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് റോജി എബ്രഹാം അറിയിച്ചു   കേരളത്തിലെ ഒരു പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവും നിയമസഭാംഗവുമായിരുന്നു പി.ജെ. തോമസ്. 3 തവണ കോന്നി എം എൽ എയും 22 വർഷം കോന്നി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.റബര്‍ ബോര്‍ഡ്‌ ചെയര്‍മാനായിരിക്കെ റബര്‍ വ്യവസായത്തിന് വേണ്ടി ഏറെ പദ്ധതികള്‍ കൊണ്ടുവന്നു .1965 ല്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ ആദ്യമായി മത്സരിച്ചു ജയിച്ചു…

Read More

ആഫ്രിക്കന്‍ ഒച്ചുകള്‍ തലപൊക്കി: മസ്തിഷ്ക ജ്വരം ഉണ്ടാകാന്‍ സാധ്യത

എഡിറ്റോറിയല്‍ വീണ്ടും  പെരുമഴക്കാലം .മണ്ണിനടിയില്‍ സുഖമായി കഴിഞ്ഞ കൊടും ഭീകരന്മാരായ ആഫ്രിക്കന്‍ ഒച്ചുകള്‍ വീണ്ടും തലപൊക്കി .കോന്നിയുടെ കാര്‍ഷിക മേഖലകള്‍ കൂടാതെ വന ഭാഗത്തും ഒച്ച്‌ ശല്യം തുടങ്ങി .മണ്ണില്‍ ഈര്‍പ്പം ഉണ്ടാകുമ്പോള്‍ മുട്ടകള്‍ വിരിയും .രണ്ടാഴ്ച കൊണ്ടു കുഞ്ഞുങ്ങള്‍ വലുപ്പം വെച്ച് സസ്യങ്ങള്‍ തിന്നു തീര്‍ക്കും .ഇവയുടെ കാഷ്ടം എലികള്‍ ഭക്ഷിക്കുകയും ഇതിലൂടെ മനുഷ്യരിലേക്ക് മസ്തിഷ്കജ്വരം ബാധിക്കുകയും ചെയ്യും .വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലക്കാട് കണ്ടെത്തിയ ആഫ്രിക്കന്‍ ഒച്ചുകള്‍ പിന്നീട്സര്‍വനാശം വിതച്ചത് കോന്നി യിലായിരുന്നു .ആഫ്രിക്കന്‍ ഒച്ചുകള്‍ കൂട്ടമായി കോന്നി ചൈനാമുക്കിലും മാരൂര്‍ പ്പാലത്തും കാര്‍ഷിക വിളകള്‍ തിന്ന് വളര്‍ന്നു.പിന്നീട് കോന്നിക്കാരുടെ ഉറക്കം കെടുത്തിക്കൊണ്ട് അടുക്കളയില്‍ ചോറില്‍ വരെ ഒച്ചിനെ കണ്ടു.ശുചീകരണത്തിന് പഞ്ചായത്ത് തൊഴില്‍ ഉറപ്പു പദ്ധതി ആവിഷ്കരിച്ചു .എന്നാല്‍ ഇന്നും പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞില്ല.ഇപ്പോള്‍ ഒരാഴ്ചായി കോന്നിയില്‍ മഴ .ആഫ്രിക്കന്‍ ഒച്ചുകളുടെ മുട്ടകള്‍ ഭൂമിക്കടിയില്‍…

Read More