konnivartha.com: അച്ചന്‍കോവിൽ ചിറ്റാർ മലയോര ഹൈവേയുടെ ഭാഗമായ കോന്നി തണ്ണിത്തോട് റോഡിലെ ചാങ്കൂർ മുക്കിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിരുന്ന ദിശ ബോർഡ് സ്വകാര്യ വ്യക്തിയുടെ യാർഡ് നിർമ്മാണത്തിനായി ഇളക്കിമാറ്റി. തണ്ണിത്തോട്, അടവി, ചിറ്റാർ, മലയാലപ്പുഴ, ശബരിമല, കുമ്പഴ എന്നീ ഭാഗങ്ങളിലേക്കുള്ള വിവിധ ഭാഷകളിലുള്ള ദിശ ബോർഡ് ആണ് സ്വകാര്യ വ്യക്തി തന്റെ യാർഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ നിന്നും ഇളക്കി മാറ്റിയത്. ശബരിമല തീർത്ഥാടകർക്ക് അടക്കം സൗകര്യപ്രദമായ നിലയിൽ ആയിരുന്നു ഇവിടെ വിവിധ ഭാഷകളിൽ ഉള്ള ദിശ ബോർഡ് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചത്. ശബരിമല തീർത്ഥാടന സമയത്ത് കൊല്ലം തിരുവനന്തപുരം ജില്ലകളിൽ നിന്നും തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ നിന്നും ശബരിമല തീർത്ഥാടകർ ഈ റോഡിലൂടെ കാൽനടയായും വാഹനങ്ങളിലും സഞ്ചരിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർക്ക് മനസ്സിലാക്കുന്നതിനു വേണ്ടിയാണ് വിവിധ ഭാഷകളിലുള്ള ദിശ ബോർഡ് ഇവിടെ സ്ഥാപിച്ചത്.…
Read More